For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിൽ നിന്ന് നേടിയ ഏറ്റവും മൂല്യമുള്ളത്, കണ്ണും മനസ്സും നിറഞ്ഞാണ് എഴുതുന്നതെന്ന് സായി വിഷ്ണു

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സായി വിഷ്ണു. മലയാളം ബിഗ് ബോസ് സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു സായി. ബിഗ് സ്ക്രീൻ- മിനീസ്ക്രീൻ താരങ്ങൾക്കൊപ്പമാണ് സായി ബിഗ് ബോസ് ഹൗസിലെത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സാധാരണക്കാരനെ പ്രതിനിധീകരിച്ചാണ് സായി ഷോയിൽ എത്തിയത്. മികച്ച മത്സരം കാഴ്ചവെച്ച്, സീസൺ 3യുടെ ഫസ്റ്റ് റണ്ണറപ്പാവുകയായിരുന്നു.

  നാളെയാണ് ബാലയുടെ സ്പെഷ്യൽ ദിവസം, ഒരുക്കങ്ങൾ തുടങ്ങി, വീഡിയോ പങ്കുവെച്ച് താരം

  ഇപ്പോഴിത തന്നെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കൊണ്ട് സായി വിഷ്ണു രംഗത്ത് എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ബിഗ് ബോസ് യാത്രയിൽ കൂടെ നിന്നവർക്ക് താരം നന്ദി അറിയിച്ചിരിക്കുന്നത്. കണ്ണും മനസ്സും നിറഞ്ഞാണ് ഈ വരിയെഴുതി നിർത്തുന്നതെന്നാണ് താരം പറയുന്നത്. സായിയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. വാക്കുകൾ ഇങ്ങനെ...

  കണ്ണൻ പറഞ്ഞത് കേട്ട് ചങ്ക് തകർന്ന് അഞ്ജു, ശിവനുമായുള്ള പ്രശ്നം വഷളാവുന്നു, സാന്ത്വനം എപ്പിസോഡ്

  ജീവിതാവസാനത്തിൽ ഒരു തിരിഞ്ഞു നോട്ടത്തിനുള്ള സമയം ഉണ്ടെങ്കിൽ, ഈ ജീവിതം ഞാൻ പൂർണമായി ജീവിച്ചോ എന്ന ചോദ്യത്തിന് ഉത്തരമായി കടന്നു വരുക എത്രത്തോളം ഞാൻ സ്നേഹിക്കപ്പെട്ടു, എത്രത്തോളം ഞാൻ സഹജീവികളെ സ്നേഹിച്ചു എന്നത് മാത്രം ആയിരിക്കും. അവിടെ പണമോ, പ്രശസ്തിയോ, സൗന്ദര്യമോ, സ്ഥാനമാനങ്ങളോ, കടന്നു വരുക പോലുമില്ല. ജീവിതത്തിന്റെ നിറവായി ഞാൻ കാണുന്നത് സ്നേഹത്തെ ആണ്. അപ്പോൾ ബിഗ് ബോസിൽ നിന്ന് ഞാൻ എന്ത് നേടി എന്നതിന്റെ ഏറ്റവും മൂല്യമുള്ള ഉത്തരവും അത് തന്നെയാണ്. നിങ്ങളുടെ സ്നേഹം.

  'Sai Vishnu Army' എന്ന ഈ കൂട്ടായ്മ, എന്നെ അത്ഭുതപ്പെടുത്തുന്നു, തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എങ്ങനെയാണ് എന്നെ ഇത്രയും സ്നേഹിക്കാൻ പറ്റുന്നത്.!! ഈ സ്നേഹത്തെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു. നിങ്ങളിൽ നിന്ന് ഞാൻ, എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് പഠിക്കുന്നു. എന്നെ ഈ സ്നേഹം, കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു.നിങ്ങളെ എല്ലാവരെയും പ്രതിനിധീകരിച്ച് നിങ്ങളിൽ കുറച്ച് പേർ എന്നെ കാണാൻ വന്നു. അതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും ഈ സമയത്ത് നിങ്ങൾ വന്നു. നിങ്ങൾ ഓരോരുത്തരും നെഞ്ചത്ത് അഭിമാനത്തോടെ എൻ്റെ ഫോട്ടോ പതിപ്പിച്ചിരുന്നു, ഈ വിജയം, നമ്മളുടെ വിജയമായി കണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. നിങ്ങളുടെ സ്നേഹം, ഒരു ട്രോഫിയായി നൽകി എന്നെ ആദരിച്ചു.നിങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളിൽ നിന്ന് സമ്മാനങ്ങൾ കൊണ്ട് വന്നു.നിങ്ങളുടെ വാക്കുകളിലും, പ്രവൃത്തിയിലും, നോട്ടത്തിൽ പോലും നിറഞ്ഞു കവിയുന്ന സ്നേഹം പലപ്പോളും എന്നെ നിശ്ശബ്ദനാക്കി.

  ബിഗ് ബോസ്സിൽ അകത്ത് നിന്ന് ഞാൻ പോരാടിയപ്പോൾ പുറത്ത് നിങ്ങൾ തനിയെ ചേർന്ന് എനിക്ക് വേണ്ടി നിലകൊണ്ടു.എൻ്റെ ഈ വിജയം, നിങ്ങളുടെ ഒരോരുത്തരുടേതുമാണ്. ആദ്യമായി കണ്ട എനിക്ക് വേണ്ടി, രാവ് പകലാക്കിയും, ഭക്ഷണവും, ഉറക്കവും,നിങ്ങളുടെ പല പ്രധാന കാര്യങ്ങളും മാറ്റി വെച്ചും, നിങ്ങളുടെ സോഷ്യൽ മീഡിയകൾ എനിക്ക് വേണ്ടിയാക്കി മാറ്റിയും, പ്രാർത്ഥനകളിൽ എന്നെ ഉൾപ്പെടുത്തിയും, എന്നെ പിന്തുണച്ച് നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളും കൂടി ചേർന്നാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.

  നിങ്ങൾ കൂടെ നിന്നത്, സ്വന്തം സ്വപ്നത്തിന് വേണ്ടി ജീവിതം സമർപ്പിച്ചത് കൊണ്ട് ഒറ്റയ്ക്കായി പോയ ഒരുവന്റെ കൂടെ ആണ്. ഒറ്റയ്ക്ക് നിലപാടുകളിൽ ഉറച്ചു നിന്ന് ജീവിതത്തോട് പോരാടിയ എന്റെ ശബ്ദം ഇന്ന് നിങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. എല്ലാത്തിലുമുപരി, ഞാൻ ഒറ്റയ്ക്ക് കണ്ട, പരിശ്രമിച്ചു കൊണ്ടിരിക്കുന്ന, കാത്തിരിക്കുന്ന എന്റെ സ്വപ്നത്തിനായി ഇന്ന് നിങ്ങളും എന്നെ പോലെ കാത്തിരിക്കുന്നു. എന്റെ സിനിമ. ഉപാധികളില്ലാത്ത ഈ സ്നേഹത്തിന് നന്ദി.
  കണ്ണും മനസ്സും നിറഞ്ഞാണ് ഈ വരിയെഴുതി നിർത്തുന്നത്.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  സായി വിഷ്ണു ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3 Fame Sai Vishnu About His Valuble thing In Bigg Boss, Note Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X