For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തെ കുറിച്ച് സ്വപ്‌നം കണ്ടതൊക്കെ വേദനയായി;സ്ത്രീധനം ചോദിച്ച വിവാഹം മുടങ്ങിയതിനെ കുറിച്ച് സൂര്യ മേനോൻ

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറ്റഴും കൂടുതല്‍ തരംഗമായ പേരുകളില്‍ ഒന്നാണ് സൂര്യ ജെ മേനോന്‍. നടിയും മോഡലുമൊക്കെയായ സൂര്യ കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെ മാരില്‍ ഒരാളാണ്. അവിടുന്ന് മോഡലിങ്ങ് രംഗത്തേക്ക് പ്രവേശിച്ചതോടെയാണ് സൂര്യ സിനിമയിലെക്ക് കൂടി ചുവടുവെക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് മലയാളികള്‍ സൂര്യയെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്തത്.

  ബീച്ചിൽ നിന്നും അവധി ആഘോഷിച്ച് ഹിന ഖാൻ, ബിക്കിനിയിൽ ഹോട്ട് ആയി നടി- കാണാം

  മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞതോടെ സൂര്യയ്ക്ക് നിറയെ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. പുറത്ത് വന്നതിന് ശേഷവും വ്യാപകമായ സൈബര്‍ അക്രമണങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തിരുന്നു. എന്തായാലും ഉടനെ തനിക്കൊരു വിവാഹം ഉണ്ടാവില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ചും കരിയറെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ സൂര്യ മറുപടി കൊടുത്തിരിക്കുന്നത്.

  വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് വികാരപരമായിട്ടുള്ള മറുപടിയായിരുന്നു സൂര്യ നല്‍കിയത്. വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താന്‍ എന്ത് സ്വപ്‌നം കണ്ടാലും അതില്‍ നിന്നും വേദന മാത്രമേ ലഭിച്ചിട്ടുള്ളു. അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കല്യാണ സ്വപ്‌നങ്ങളൊക്കെ തല്‍കാലം മാറ്റി വെച്ചിരിക്കുകയാണ്. സ്ത്രീധനം കൂടുതല്‍ ചോദിച്ചതോടെ വേണ്ടെന്ന് വെച്ച വിവാഹാലോചനയെ കുറിച്ച് കൂടി നടി സൂചിപ്പിച്ചിരുന്നു.

  എനിക്ക് ഇഷ്ടപ്പെട്ട ഒരു വ്യക്തി തന്നെയായിരുന്നു എന്റെ അടുത്ത് അത്രയും സ്ത്രീധനം ചോദിച്ചത്. സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലായിരുന്നു അദ്ദേഹം. ആള്‍ക്ക് സ്വന്തമായി വരുമാനമോ ജോലിയോ ഒന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നല്ല സ്വര്‍ണമൊക്കെ ചോദിക്കുന്നുണ്ട്. എനിക്ക് ഇഷ്ടമായത് കൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ എങ്ങനെ എങ്കിലും നടത്താം എന്ന് പറഞ്ഞു. പക്ഷേ ഇത്രയും സ്വര്‍ണം ചോദിക്കുന്ന ആളിന് അതിനുള്ള യോഗ്യത ഉണ്ടോന്ന് കൂടി അമ്മ ചോദിച്ചു. ആ ചോദ്യം മനസില്‍ ഒരു എക്കോ പോലെ മുഴങ്ങി കൊണ്ടിരുന്നു. അമ്മ ചോദിച്ചത് എന്റെ മനസിനെ സ്പര്‍ശിച്ചു. ഇതേ കുറിച്ച് അവരുടെ അടുത്ത് പറഞ്ഞ് വിടുകയായിരുന്നു.

  തെറ്റു പറ്റിയതാണ്; പോസ്റ്റിലെ തെറ്റ് ചൂണ്ടി കാണിച്ച ആരാധകന് വിശദീകരണം നല്‍കി സംവിധായകന്‍ വിനയന്‍, മറുപടി വൈറൽ- വായിക്കാം

  അതേ സമയം ബിഗ് ബോസില്‍ പോയി തിരിച്ച് വന്നതിന് ശേഷം തനിക്ക് നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു എന്നാണ് സൂര്യ പറയുന്നത്. പന്ത്രണ്ട് സിനിമകളില്‍ നിന്നും അല്ലാതെയുമായി അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഞാനിപ്പോള്‍ മിസ് കേരള ടോപ് ഫൈവില്‍ വന്നിട്ടുണ്ടെന്നും സൂര്യ പറയുന്നു. സൂര്യയെ പ്രശസ്തിയിലെത്തിച്ചത് ലേഡീ ഡിജെ ആയി വന്നതോടെയായിരുന്നു. അതേ കുറിച്ചും അഭിമുഖത്തില്‍ നടി സൂചിപ്പിച്ചിട്ടുണ്ട്.

  ആര്‍ത്തി കാശിനോടാണ്; പാട്ട് പാടാനെത്തിയ എസ് പി ബിയെ പോലും കരയിപ്പിച്ച ഇളയരാജയെ കുറിച്ച് ശാന്തിവിള ദിനേഷ്- വായിക്കാം

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  ഡിജെ പ്രൊഫഷണില്‍ ആദ്യകാലത്തുള്ള സ്ത്രീകളില്‍ ഒരാള്‍ ആയിരുന്നു ഞാന്‍. വളരെ ചുരുക്കം പെണ്‍കുട്ടികള്‍ മാത്രമേ ആ സമയത്ത് ഡിജെ രംഗത്ത് ഉണ്ടായിരുന്നുള്ളു. അധികം പേര്‍ക്ക് ഈ മേഖലയെ കുറിച്ച് അറിയില്ലായിരുന്നു. പണ്ട് മുതലേ എനിക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഞാനീ മേഖല തിരഞ്ഞെടുത്തത്. അങ്ങനെ ഒരു വര്‍ഷത്തോളം ഞാന്‍ ഡിജെ രംഗത്ത് വര്‍ക്ക് ചെയ്തു. കുറേ നാള്‍ കഴിഞ്ഞതോടെ ആ കരിയര്‍ ഉപേക്ഷിച്ച് മറ്റൊന്ന് തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ സൂര്യ തിരക്കഥ ഒരുക്കിയ നറുമുഖി എന്ന സിനിമയുടെ തിരക്കിലാണ് താരം. തമിഴില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സൂര്യ തന്നെയാണ് നായികയാവുന്നതും.

  ഞാന്‍ എന്താണെന്ന് മനസിലാക്കുന്ന എന്നെക്കാള്‍ ഉയരമുള്ള ആളാവണം; വിവാഹസങ്കല്‍പ്പങ്ങളെ കുറിച്ച് പറഞ്ഞ് നടി ഇനിയ- വായിക്കാം

  English summary
  Bigg Boss Malayalam Season 3 Fame Soorya Menon Opens Up About Her Wedding Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X