For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്‌റെ ഒന്നുമില്ലായ്മയിലും എന്നെ ഇവള്‍ ചേര്‍ത്ത് പിടിച്ചു, അനിയത്തിയെ കുറിച്ച് സായി വിഷ്ണു

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ പ്രേക്ഷക പിന്തുണ കൂടുതല്‍ ലഭിച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് സായി വിഷ്ണു. തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ സായി ഫിനാലെ വരെ എത്തി രണ്ടാം സ്ഥാനം നേടി. തളളി പറഞ്ഞവരെല്ലാം പിന്നീട് സായി വിഷ്ണുവിന്റെ ആരാധകരായി മാറിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ വെച്ച് വലിയ മാറ്റങ്ങളുണ്ടായ മല്‍സരാര്‍ത്ഥി കൂടിയാണ് സായി. തന്‌റെ സ്വഭാവത്തിലുളള പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ഷോയില്‍ മുന്നോട്ട് പോകാന്‍ സായിക്ക് സാധിച്ചു. ബിഗ് ബോസ് സമയത്ത് നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളാണ് സായി വിഷ്ണുവിന് പിന്തുണയുമായി രംഗത്തെത്തിയത്.

  മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ചിത്രങ്ങള്‍, കാണാം

  നടനാവണം, ഓസ്‌കര്‍ നേടണം എന്നീ വലിയ സ്വപ്‌നങ്ങളുമായിട്ടാണ് താരം ബിഗ് ബോസിലേക്ക് എത്തിയത്. സെലിബ്രിറ്റി സ്റ്റാറ്റസുകളൊന്നുമില്ലാതെ എത്തിയ മല്‍സരാര്‍ത്ഥി കൂടിയാണ് സായി വിഷ്ണു. ഷോയിലുളള സമയത്ത് തന്‌റെ കുടുംബത്തെ കുറിച്ചും സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം സായി മനസുതുറന്നിട്ടുണ്ട്.

  ഒരു സാധാരണ കുടുംബത്തില്‍ നിന്നും വന്ന സായിക്ക് ബിഗ് ബോസിലെ രണ്ടാം സ്ഥാനം കരിയറിലെ വലിയ നേട്ടം തന്നെയാണ്. അതേസമയം അനിയത്തിയെ കുറിച്ചുളള ബിഗ് ബോസ് താരത്തിന്‌റെ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അനിയത്തിക്കൊപ്പമുളള ഒരു മനോഹര ചിത്രം പങ്കുവെച്ചാണ് സായി വിഷ്ണു എത്തിയത്. ജീവിതത്തിലെ വിഷമ ഘട്ടങ്ങളില്‍ എല്ലാം അനിയത്തി നല്‍കിയ പിന്തുണയെ കുറിച്ച് മനസുതുറന്നാണ് സായി വിഷ്ണു എത്തിയത്‌.

  ഇന്നീ കാണുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയും, എന്റെ ഒന്നുമില്ലായ്മയിലും എന്നെ ഇവള്‍ ചേര്‍ത്ത് പിടിച്ചിരുന്നു എന്ന് സായി വിഷ്ണു പറയുന്നു. ചോറ്റാനിക്കരയിലെ ടാറ്റാ ഹോസ്പിറ്റലിന്റെ ലേബര്‍ റൂമിന് മുന്നില്‍ അനിയത്തിയുടെ വരവിനായി അക്ഷമയോടെ കാത്തുനിന്ന അഞ്ചാം ക്ലാസ്സുകാരനായ എന്നില്‍ നിന്നും, ഈ എന്നിലേക്കുള്ള ദൂരത്തില്‍ ഞാന്‍ അനുഭവിച്ച സങ്കടങ്ങളില്‍, നിരാശകളില്‍, മാനസിക സംഘര്‍ഷങ്ങളില്‍, അഭിമുഖീകരിച്ച പ്രശ്‌നങ്ങളില്‍, പരാജയങ്ങളില്‍, ഒറ്റപ്പെടലുകളില്‍...

  ഒഴിവാക്കലുകളില്‍, കുറ്റപ്പെടുത്തലുകളില്‍, മുന്‍പോട്ട് പോകാന്‍ പറ്റാതെ നിന്ന സാഹചര്യങ്ങളില്‍ തൊട്ട്, നിസ്സഹായനായി നിന്ന ആശുപത്രി വരാന്തകളില്‍ വരെ എന്റെ അടുത്ത് എല്ലാം കണ്ട് കൊണ്ട്, ഞാന്‍ വീഴാതെ കൈ പിടിക്കാന്‍ ഇവള്‍ ഉണ്ടായിരുന്നു, സായി കുറിച്ചു. എന്ത് പറ്റി ചേട്ടാ എന്ന് ചോദിച്ച്, എന്നെ സാധാരണ നിലയിലാക്കാന്‍ ഇവള്‍ കുറെ ശ്രമിക്കും. ആ ശ്രമത്തിലെ നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കൊണ്ട് മാത്രം ഞാന്‍ പലപ്പോഴും തിരിച്ചു വന്നിട്ടുണ്ട്.

  മേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യ

  എന്റെ സ്വപ്നങ്ങളില്‍ എന്നെ പോലെ വിശ്വസിച്ച ആളാണ് അനിയത്തിയെന്നും സായി പറയുന്നു. എന്നെ കണ്ട് വലിയ സ്വപ്നങ്ങള്‍ കാണുന്ന, അതിന് വേണ്ടി സ്വയം സമര്‍പ്പിച്ച ആളാണ്. ഇന്നിവിടെ എത്തി നില്‍ക്കുമ്പോള്‍ ഇവളുടെ സ്വപ്നങ്ങളില്‍ കൂടുതല്‍ വിശ്വാസം തോന്നാന്‍ എന്റെ ഈ യാത്ര കാരണം ആയതാണ് എന്റെ ഏറ്റവും വലിയ സന്തോഷം, സായി വിഷ്ണു കുറിച്ചു.

  വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  അതേസമയം സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് സായി വിഷ്ണു. തന്‌റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ബിഗ് ബോസ് താരം പങ്കുവെക്കാറുണ്ട്. നിരവധി ഫോളോവേഴ്‌സ് സായി വിഷ്ണുവിന് സോഷ്യല്‍ മീഡിയയിലുണ്ട്. അവതാരകനായും വെബ് സീരിസുകളില്‍ അഭിനയിച്ചും സായി എത്തിയിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസിലൂടെയാണ് കൂടുതല്‍ പ്രേക്ഷകരും സായിയെ അടുത്ത് അറിയുന്നത്. ഇത്തവണ ഫൈനലില്‍ എത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് സായി വിഷ്ണു. വലിയ പിന്തുണയാണ് സമൂഹ മാധ്യമങ്ങളില്‍ ബിഗ് ബോസ് താരത്തിന് ലഭിച്ചത്.

  ആറ് വര്‍ഷം സ്ട്രഗിള് ചെയ്താണ് ഇവിടെ വരെ എത്തിയത്, പെട്ടെന്ന് ഒരു രാത്രിയില്‍ സ്റ്റാര്‍ഡം കിട്ടിയതല്ല

  English summary
  Bigg Boss Malayalam Season 3 Finalist Sai Vishnu's Emotional Write-up About His Sister Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X