For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവരേക്കാള്‍ നൂറ് മടങ്ങ് ശക്തരായിട്ടുളള എതിരാളികളെയാണ് എനിക്ക് വേണ്ടത്, ബിഗ് ബോസിനെ കുറിച്ച് ഫിറോസ് ഖാന്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ ശക്തരായ മല്‍സരാര്‍ത്ഥിയായി കളിച്ച താരങ്ങളാണ് ഫിറോസ് ഖാനും ഭാര്യ സജ്നയും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന ഇരുവരും ശ്രദ്ധേയ പ്രകടനമാണ് ഷോയില്‍ കാഴ്ചവെച്ചത്. പ്രകടത്തിന്‌റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലുമെല്ലാം സജ്നയും ഫിറോസും മുന്നില്‍ നിന്നു. എന്നാല്‍ സഹമല്‍സരാര്‍ത്ഥികള്‍ക്കെതിരെയുളള ചില പരാമര്‍ശങ്ങള്‍ ദമ്പതികള്‍ക്ക്‌ തിരിച്ചടിയായി. ഇത്തവണ ഫൈനല്‍ സാധ്യതയുളള മല്‍സരാര്‍ത്ഥി ആയിരുന്നു ഇരുവരും.

  അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  ബിഗ് ബോസ് അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് ഫിറോസിന്‌റെയും സജ്‌നയുടെയും പുറത്താവല്‍. വലിയ പ്രേക്ഷക പിന്തുണയാണ് ബിഗ് ബോസിലുളള സമയത്ത് ഇവര്‍ക്ക് ലഭിച്ചത്. മിക്ക നോമിനേഷനുകളിലും വന്ന ഫിറോസിനും സജ്നയ്ക്കും പുറത്തുളള സപ്പോര്‍ട്ടുകൊണ്ട് ഷോയില്‍ പിടിച്ചുനില്‍ക്കാനായി.

  അതേസമയം ബിഗ് ബോസ് ഷോയെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും വ്‌ളോഗര്‍ രേവതിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് ഫിറോസും സജ്നയും. ബിഗ് ബോസില്‍ പോവുകയാണെങ്കില്‍ റിയലായിട്ട് നിന്ന് തന്നെ കളിക്കണമെന്ന് ഫിറോസ് പറയുന്നു. 'ഫ്‌ളാറ്റ് വാങ്ങണമെന്ന ആഗ്രഹം കൊണ്ട് പോവരുത്. പാവം എന്ന് വിചാരിച്ച് ആരോടും കളിക്കാതെ നില്‍ക്കരുത്. അവിടെ എല്ലാവരും എതിരാളികളാണ് എന്ന് വിചാരിച്ച് കളിക്കണം'.

  'അല്ലാതെ എല്ലാവരും സുഹൃത്തുക്കളായി നിന്ന് കളിച്ചാല്‍ അത് ഗെയിമല്ല. പോരാടുമ്പോഴാണ് മല്‍സരമുണ്ടാവുന്നത്. അല്ലാതെ ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കളി ഇല്ല', ഫിറോസ് പറഞ്ഞു. 'ബിഗ് ബോസിന്‌റെ പ്രധാന പ്രത്യേകത, എല്ലാവരും പറഞ്ഞ നിലപാടുകളെല്ലാം അവിടെ കാണിച്ചിട്ടുണ്ട് എന്നതാണ്. ഇതേപോലെ തന്നെ മറ്റ് റിയാലിറ്റി ഷോകളില്‍ പങ്കെടുത്തപ്പോഴും ഞാന്‍ എന്റെ നിലപാടുകള്‍ പറഞ്ഞു. എന്നാല്‍ അതൊന്നും ടെലികാസ്റ്റ് ചെയ്തില്ല. ജഡ്ജസിനെ വരെ ചോദ്യം ചെയ്തിട്ടുണ്ട്'.

  ബിഗ് ബോസില്‍ നന്നായി ആസ്വദിച്ച് ചെയ്തത് പീതാംബരന്‍ സാറെ ആയിരുന്നു എന്നും ഫിറോസ് പറഞ്ഞു. ബിഗ് ബോസ് 2വില്‍ പോവാന്‍ ഒരുങ്ങിയിരുന്ന കാര്യവും താരം പറഞ്ഞു. 'എന്നാല്‍ നിര്‍ഭാഗ്യവാശാല്‍ ചില കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. പിന്നെ ഞാനത് അങ്ങ് വിട്ടു. സജ്‌നയ്ക്കാണ് മൂന്നാം സീസണില്‍ ആദ്യം അവസരം ലഭിച്ചത്. തുടര്‍ന്ന് ഞങ്ങള്‍ ഒരുമിച്ച് ഒരു മല്‍സരാര്‍ത്ഥിയായി പോയി'.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ബിഗ് ബോസിലേക്ക് ഒരു റീഎന്‍ട്രി ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഒരുപക്ഷേ വരികയാണെങ്കില്‍ എതിരാളികള്‍ ശക്തരായിരിക്കണം എന്ന ആഗ്രഹം ഫിറോസ് പങ്കുവെച്ചു. 'ഇവരേക്കാള്‍ ഒകെ നൂറ് മടങ്ങ് ശക്തരായിട്ടുളള ആളുകളെയാണ് എനിക്ക് വേണ്ടത്. ഭാവി പരിപാടികളെ കുറിച്ചുളള ചോദ്യത്തിന് പട്ടിണി ഇല്ലാതെ എന്തെങ്കിലും പണികള്‍ എടുത്ത് ജീവിക്കണം. ആകെ അറിയാവുന്നത് കലാപരിപാടികളാണ്. പക്ഷേ എല്ലാ ജോലികളും ചെയ്യാന്‍ തയ്യാറാണ്. പിന്നെ വരുന്നിടത്ത് വെച്ച് കാണാം. ഏത് ഫീല്‍ഡായാലും നമ്മള്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുക. 21 വര്‍ഷത്തിന്‌റെ കഠിനാദ്ധ്വാനത്തിന്‌റെ ഫലമായി കിട്ടിയതാണ് ഈ ബിഗ് ബോസെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഡെയ്ഞ്ചറ് ബോയ്‌സിനേക്കാള്‍ നൂറ് മടങ്ങ് മുകളില്‍ നില്‍ക്കുന്ന പ്ലാറ്റ്‌ഫോമാണ് ബിഗ് ബോസ്', അഭിമുഖത്തില്‍ ഫിറോസ് പറഞ്ഞു.

  English summary
  bigg boss malayalam season 3: Firoz Khan and Sajana Firoz shares their experince and future plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X