For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തില്‍ എറ്റവും കൂടുതല്‍ കരഞ്ഞ നിമിഷം, മറക്കാനാവാത്ത ദിവസത്തെ കുറിച്ച് കിടിലം ഫിറോസ്

  |

  ബിഗ് ബോസില്‍ തുടക്കം മുതല്‍ വലിയ ആത്മവിശ്വാസത്തോടെ കണ്ട മല്‍സരാര്‍ത്ഥിയാണ് കിടിലം ഫിറോസ്. ഏത് സാഹചര്യത്തിലും മുന്നേറാനുളള കിടിലത്തിന്‌റെ കഴിവ് പ്രേക്ഷകര്‍ കണ്ടതാണ്. എന്നാല്‍ ഇടയ്ക്ക് ചില പരാമര്‍ശങ്ങള്‍ താരത്തിന് തിരിച്ചടിയായി മാറി. അതേസമയം ജീവിതത്തില്‍ എറ്റവും കൂടുതല്‍ കരഞ്ഞ നിമിഷം ഏതാണെന്ന് കേരളീയം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് കിടിലം. ഡിംപുവിന്‌റെ അച്ഛന്‍ മരിച്ച ദിവസമാണ് എന്റെ ഓര്‍മ്മയില്‍ ഞാന്‍ എറ്റവും കൂടുതല്‍ കരഞ്ഞത്. അല്ലാതെ ഞാന്‍ അങ്ങനെ കരഞ്ഞിട്ടില്ല, ഫിറോസ് പറയുന്നു.

  kidilam firoz

  ഡിംപുവിന്‌റെ അച്ഛന്റെ വിയോഗ സമയത്ത് സത്യസന്ധമായിട്ട് ഞാന്‍ വിചാരിച്ചു, ഞാന്‍ കാരണമാണ് എന്ന്. വിചാരിച്ചുപോവുമല്ലോ, കാരണം പുറത്തുനടക്കുന്നത് ഒന്നും നമ്മള് അറിയുന്നില്ല. പുറത്തിറങ്ങിയ ശേഷം ഒരുപാട് പേരുടെ കമന്റുകള്‍ കണ്ടു; കരഞ്ഞത് അവന്‌റെ അടവാണ്, ഉളളില്‍ നിറയെ വിഷമാണ്, വോട്ടിന് വേണ്ടിയുളള ശ്രമമാണ് എന്നൊക്കെ. അതെല്ലാം കണ്ട് സങ്കടമായി. ഞാന്‍ ആരോട് വഴക്കുണ്ടാക്കിയിട്ടുണ്ടെങ്കിലും അതിന് മുന്‍പ് അവരുടെ കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചിട്ടെ ചെയ്തിട്ടുളളൂ.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  നാട്ടുകൂട്ടം ടാസ്‌ക്കിന് മുന്‍പ് ഞാന്‍ ഡിംപലിന്‌റെ അച്ഛനോടും അമ്മയോടും ക്യാമറയെ നോക്കി; എന്നോട് ക്ഷമിക്കണം, മകളെയാണ് ഞാന്‍ ആക്രമിക്കുന്നത്, പക്ഷേ കണ്‍ടസ്റ്റന്റായിട്ടാണ് എന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിലെ പത്തൊമ്പത് പേരും നല്ല അസാധ്യ ഗെയിമേഴ്‌സാണ്. നിങ്ങള് കണ്ട സൗഹൃദങ്ങളല്ല അതിനകത്തെ യഥാര്‍ത്ഥ സൗഹൃദങ്ങള്‍. അതിനകത്തെ യഥാര്‍ത്ഥ സൗഹൃദങ്ങളെ ആരും കണ്ടില്ല, ഞങ്ങള് കണ്ടു. അതിനകത്തെ യഥാര്‍ത്ഥ ശത്രുക്കളെ പുറം ലോകം കണ്ടില്ല. പക്ഷേ ഞങ്ങള് കണ്ടു. അതിനകത്ത് യഥാര്‍ത്ഥ സുഹൃത്തുക്കളെന്ന് ബിഗ് ബോസ് കാണിച്ചവര് പുറത്ത് ശത്രുക്കളായി, ഫിറോസ് പറയുന്നു.

  ദീപിക ഗര്‍ഭിണി? രണ്‍വീറിനൊപ്പം ആശുപത്രിയിലെത്തി താരസുന്ദരി, കമന്‌റുകളുമായി ആരാധകര്‍

  അതിനകത്തെ ശത്രുക്കളൊക്കെ പുറത്ത് മിത്രങ്ങളുമായി. മണിക്കുട്ടനോട് സൂര്യയ്ക്ക് പ്രണയമൊന്നുമല്ല. അവള്‍ക്ക് ക്രഷാണ്. ഞാനത് മുതലെടുത്ത് കളിച്ചിട്ടില്ല. ഇത് വേണ്ട എന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് ചെയ്തത്. ബിഗ് ബോസില്‍ വരുന്നതിന് മുന്‍പ് ചാരിറ്റിയുടെ കണക്കോ മറ്റു കാര്യങ്ങളോ ഒന്നും ആരോടും പറയേണ്ടി വന്നിട്ടില്ല എന്ന് കിടിലം പറഞ്ഞു. ബിഗ് ബോസില്‍ വന്നപ്പോ ഞാന്‍ പറയാന്‍ വേണ്ടി പറഞ്ഞതൊന്നുമല്ല. അത് സ്വഭാവികമായിട്ടും അവിടെ ജീവിക്കുവല്ലെ. അത് നമ്മളില്‍ നിന്നും വരും.

  പിന്നെ ഞാന്‍ ചെയ്ത ചാരിറ്റി കാര്യങ്ങള്‍ പറയാനാണെങ്കില്‍ 95 ദിവസമൊന്നും പോര, ഒരുപാട് ദിവസങ്ങള് വേണ്ടി വരും. ചാരിറ്റി ചെയ്യുന്നവരെ തിരഞ്ഞുപിടിച്ച് കളളനാണെന്നും തട്ടിപ്പാണെന്നും ഒകെ പറയുമ്പോ നഷ്ടപ്പെടുന്നത് കുറെ മനുഷ്യരുടെ ഒകെ വിശ്വാസ്യതയാണ്. ചാരിറ്റി തൊഴിലായിട്ട് സ്വീകരിച്ചവരല്ല ആരും, ഫ്രോഡുകളുണ്ടാവും, എന്നാല്‍ എല്ലാവരെയും അടച്ചാക്ഷേപിക്കരുത്, കിടിലം ഫിറോസ് വ്യക്തമാക്കി.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

  English summary
  bigg boss malayalam season 3: kidilam firoz opens up his most weeping moment in life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X