For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ എറ്റവും മികച്ച മനുഷ്യന്‍, ജെനുവിന്‍ പ്ലെയര്‍, ആരൊക്കെയാണെന്ന് പറഞ്ഞ് കിടിലം ഫിറോസ്‌

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ വനിതാ മല്‍സരാര്‍ത്ഥികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മല്‍സരാര്‍ത്ഥി ആണ് ഋതു മന്ത്ര. നടിയായും മോഡലായും തിളങ്ങിയ ശേഷമാണ് ഋതു ബിഗ് ബോസില്‍ എത്തുന്നത്. ഷോയിലൂടെ നിരവധി ആരാധകരെയും ഋതുവിന് ലഭിച്ചു. ബിഗ് ബോസിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ലാത്ത നടി പിന്നീട് എല്ലാവരുടെയും പ്രിയങ്കരിയായി മാറി. അതേസമയം ബിഗ് ബോസിലെ ജെനുവിന്‍ പ്ലെയേഴ്‌സില്‍ ഒരാളാണ് ഋതു മന്ത്രയെന്ന് പറയുകയാണ് കിടിലം ഫിറോസ്.

  സാരിയില്‍ ഗ്ലാമറസായി ശ്രദ്ധ ദാസ്, ചിത്രങ്ങള്‍ കാണാം

  മൂവി ബ്രാന്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ഋതുവിനെ കുറിച്ച് കിടിലം സംസാരിച്ചത്. ബിഗ് ബോസിലെ ജെനുവിന്‍ പ്ലെയേഴ്‌സില്‍ ഒരാള്‍ ഋതുവാണ്. ഒരു ശതമാനം പോലും ജെനുവിന്‍ അല്ലാതെ അവള്‍ കളിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. പക്ഷേ അങ്ങനെ പറഞ്ഞതിന് അവസാന എപ്പിസോഡുകള്‍ ആയപ്പോള്‍ എല്ലാവരും എന്നെ വളഞ്ഞ് നിന്ന് ആക്രമിച്ചു.

  അവള്‍ ഇക്ക എന്ന് വിളിക്കുന്നിടത്തും ചേട്ടാ, ചേച്ചി എന്ന് വിളിക്കുന്നിടത്തും ഒകെ കൊടുക്കേണ്ട ഒരു ജെനുവിനിറ്റി കൃത്യമായിട്ട് കൊടുത്തിട്ടുണ്ട്. അകത്തും അങ്ങനെയായിരുന്നു പുറത്തും അങ്ങനെയാണ് ഋതു. പിന്നെ ഒരാളുടെ മോറല്‍ സൈഡിനെ എടുത്തിട്ട് ഈ പറയുന്ന പോലെ സോഷ്യല്‍ മീഡിയയില്‍ ഒകെ അലക്കുന്നവരോട് പറയാനുളളത്; അത് അയാളുടെ സ്വകാര്യതയാണ്. നിങ്ങള്‍ക്കുമുണ്ട് സ്വകാര്യത. നിങ്ങളുടെ ജീവിതത്തിലേക്ക് അത്തരത്തിലുളള ഫോട്ടോസൊക്കെ സോഷ്യല്‍ മീഡിയയില്‍ വരുമ്പോഴെ നിങ്ങള്‍ക്ക് അതിന്‌റെ ഒരു ഇത് വരുളളു.

  നിങ്ങളത് താങ്ങണമെന്നില്ല. എന്നാല്‍ ഋതു അതെല്ലാം താങ്ങി. വളരെ ബോള്‍ട്ടായിട്ട് കൈകാര്യം ചെയ്തു, ഫിറോസ് പറയുന്നു. ഋതുവിന് ബിഗ് ബോസില് കിട്ടിയിരിക്കുന്ന പോസിഷന്‍ എനിക്കും താഴെയാണ്, എഴാം സ്ഥാനം. ശരിക്കും അതല്ല അവള്‍ക്ക് കിട്ടേണ്ടത്. അതിന് മുകളില്‍ അര്‍ഹിക്കുന്ന പെണ്‍കുട്ടിയാണ് ഋതു. എറ്റവും ആദ്യം അവളെ നോമിനേറ്റ് ചെയ്ത ആളാണ് ഞാന്‍. പ്രത്യേകിച്ച് അവള്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ലെന്ന് കരുതി. പിന്നെ അവളെ നോമിനേറ്റ് ചെയ്തില്ല. അവള് നന്നായി കളിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി.

  ഒരുസമയത്ത് എഴ് നോമിനേഷനുകള്‍ വരെ ലഭിച്ച ഋതു അവസാനം എഴാം സ്ഥാനത്ത് എത്തി. അവളാണ് യഥാര്‍ത്ഥ ഫീനിക്‌സ്. അത്രയും നോമിനേഷനൊക്ക കിട്ടിയ സമയത്ത് കൂളായിട്ട് ഋതു നിന്നു. ഋതു മന്ത്ര ആര്‍മിയൊക്കെ ജെനുവിനാണ്. അവളോട് ഇഷ്ടം തോന്നിയിട്ട് വരുന്ന ആള്‍ക്കാരാണ്, കിടിലം ഫിറോസ് പറഞ്ഞു. ഡിംപല്‍ മജ്‌സിയ പ്രശ്‌നത്തെ കുറിച്ചും ഫിറോസ് സംസാരിച്ചു. ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഇല്ലെന്നാണ് കിടിലം പറയുന്നത്. കാരണം രണ്ട് മുതിര്‍ന്ന സ്ത്രീകളാണ് ഡിംപലും മജ്‌സിയയും. ഡിംപലിന് 33 വയസുണ്ടെന്നാണ് തോന്നുന്നത്. മജ്‌സിയയ്ക്കും വയസുണ്ട്. രണ്ട് പേരും പക്വതയുളള ആള്‍ക്കാരാണ്.

  ഫിനാലെ സമയത്ത് തൊട്ടപ്പുറത്തെ റൂമുകളിലാണ് ഡിംപലും മജ്സിയയും താമസിച്ചത്. പ്രശ്നം പറഞ്ഞുതീര്‍ക്കാവുന്നതെ ഉളളൂ. ഞാനതില്‍ ഇടപെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. അവരത് പറഞ്ഞുതീര്‍ക്കട്ടെ എന്ന് കരുതി. അപമാനം എന്ന് പറയുന്നത് രണ്ട് പേര്‍ക്കും സംഭവിക്കുകയാണ്. അത് എല്ലാവരും മനസിലാക്കണം. രണ്ട് പേരെ പിന്തുണക്കുന്നവരും അത് മനസിലാക്കണം. നമ്മള്‍ ഒരാളെ സപ്പോര്‍ട്ട് ചെയ്യുക എന്നാല്‍ അതിന് അര്‍ത്ഥം മറ്റൊരാളെ താഴ്ത്തികെട്ടുക എന്നല്ല. മജിസിയ ചെയ്തതിന് ഉത്തരവാദിത്വം മജ്‌സിയയ്ക്കും ഡിംപല്‍ ചെയ്തതിന് ഉത്തരവാദിത്വം ഡിംപലിനുമാണ്. രണ്ടിലും നമ്മളില്ല.

  കൊച്ചിന്‍ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രം വിജയിച്ച പടമല്ല അത്, മമ്മൂട്ടി ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ്

  ആ പത്തൊമ്പത് പേരില്‍ എറ്റവും നല്ലതെന്ന് തോന്നിയത് ഭാഗ്യേച്ചി ആണ്. അതിന്‌റെയകത്ത് വിവാദം നോക്കിയിട്ടൊന്നും കാര്യമില്ല. അവര്‍ നല്ലൊരു സ്ത്രീയാണ്. അവരെ ഒരുവിഭാഗം മലയാളികള്‍ക്ക് ഇഷ്ടമില്ലെന്ന് വിചാരിച്ച് അവര്‍ മോശമാണെന്ന് പറയണോ. ഫിറോസിനെ കിട്ടില്ല അതിന്. ജനങ്ങളുടെ ഇഷ്ടം കിട്ടാന്‍ വേണ്ടി കളളം പറയുവാണ് എന്ന് വെച്ചാല്‍ അത് മോശമാണ്. ഭാഗ്യേച്ചി ഈ പത്തൊമ്പത് പേരില്‍ എല്ലാവര്‍ക്കും ഇഷ്ടമുളള എല്ലാവരും ബഹുമാനിച്ചിരുന്ന സ്ത്രീയാണ്. എനിക്ക് ഭാഗ്യേച്ചിയെ വര്‍ഷങ്ങളായി അറിയാം. അവര് അങ്ങനെയാണ്. ആ സ്ത്രീ ഒരു ശതമാനം പോലും കളളം കാണിച്ചിട്ടില്ല.

  ദിലീപേട്ടന്‍ പിടിക്കുമെന്ന് വിചാരിച്ച് ​താഴോട്ട് ചാടി, അന്ന് സംഭവിച്ചത്, അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  പിന്നെ അവര് അതിനകത്ത് ചെയ്തതൊക്കെ അവരുടെ ഗെയിം സ്ട്രാറ്റജികളാണ്. ഈ പത്തൊമ്പത് പേരില്‍ എറ്റവും മികച്ച കണ്‍ടസ്റ്റന്റ് ഭാഗ്യേച്ചിയാണ്, ഫിറോസ് പറഞ്ഞു. നോബിയാണ് എറ്റവും മികച്ച മനുഷ്യന്‍. ഈ തവണ സീസണില്‍ എറ്റവും കൂടുതല്‍ ഒതുക്കിയതും നോബിയെ ആണ്. ഇത്തവണ എറ്റവും കൂടുതല്‍ അധിക്ഷേപിച്ചതും അവനെയാണ്. നിങ്ങള് കണ്ട പ്രഗല്‍ഭമതികളായ കണ്‍ടസ്റ്റന്റുകള്‍ പറഞ്ഞ തമാശകള്‍, നിങ്ങള് ആഘോഷിച്ച വമ്പന്‍ തമാശകള്‍, നിങ്ങള്‍ ആഘോഷിച്ച ടാസ്‌ക്കുകള്‍ ഒകെ സ്‌ക്രിപ്റ്റ് ചെയ്തത് നോബിയാണ്. നോബി പറഞ്ഞ തമാശകളൊക്കെ കണ്ണുംപൂട്ടി കട്ട് ചെയ്ത് കളഞ്ഞു. നോബി ചെയ്ത ജോലികളൊന്നും ഒറ്റയൊന്ന് പുറത്തുകാണിച്ചിട്ടില്ല. ആ വയ്യാത്ത കാല് കൊണ്ട് ചെക്കന്‍ കാണിച്ചുകൂട്ടിയ ഒരു പ്രകടനങ്ങളും പുറത്തുകാണിച്ചില്ല. നോബിയായിരുന്നു എന്റര്‍ടെയ്ന്‍മെന്‌റിന് ഈ സീസണില്‍ ഒരു റെഫ്രന്‍സ്, അഭിമുഖത്തില്‍ ഫിറോസ് പറഞ്ഞു

  ദിലീപ് വീണ്ടും ലൊക്കേഷനില്‍, കേശുവിനൊപ്പമുളള ചിത്രവുമായി നാദിര്‍ഷ, കൂടെ അനുശ്രീയും

  English summary
  Bigg Boss Malayalam Season 3: Kidilam Firoz Opens Up Rithu The Genuine Player Of BB House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X