For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊളി ഫിറോസിൻ്റെ ഗെയിം പാളിയത് അവിടെയാണ്; പുരുഷന്മാരോട് പറയുന്നത് പോലെ സ്ത്രീകളോട് പറ്റില്ലെന്ന് കിടിലം ഫിറോസ്

  |

  ഈ സീസണില്‍ ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു പൊളി ഫിറോസും സജ്‌ന ഫിറോസും. ആദ്യമായി ദമ്പതിമാര്‍ മലയാളം ബിഗ് ബോസില്‍ പങ്കെടുക്കുന്നു എന്ന പ്രത്യേകതയോടെയാണ് ഇരുവരും വീട്ടിലേക്ക് എത്തുന്നത്. ശക്തമായ പ്രേക്ഷക പ്രീതി നേടിയെങ്കിലും ഇരുവരെയും മത്സരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

  ഐറ്റം ഡാൻസ് പോലെ മനോഹരിയായി റുബിന ദാലിക്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  ഗെയിം സ്ട്രാറ്റര്‍ജിയുടെ കാര്യത്തില്‍ ചെറിയ പാളിച്ച വന്നതാണ് അതിന് കാരണമെന്ന് പറയുകയാണ് കിടിലം ഫിറോസ്. ഇക്കാര്യം പൊളി ഫിറോസിനോട് താന്‍ നേരിട്ട് പറഞ്ഞിട്ടുള്ളതാണെന്നും കേരളീയം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ താരം പറയുന്നു. ഒപ്പം ഭാഗ്യലക്ഷ്മിയും മണിക്കുട്ടനുമടക്കമുള്ളവര്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദത്തെ കുറിച്ചും കിടിലന്‍ പറയുന്നു.

  പൊളി ഫിറോസിന്റെ ഗെയിം പാളിയത് സ്ത്രീകളുടെ അടുത്താണ്. ഇക്കാര്യം ഞാന്‍ അവനോടും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എന്നെ ഫോക്കസ് ചെയ്തത് പോലെ പുരുഷ കേസരികളെ കുറച്ച് കൂടി വിറപ്പിച്ച് കൊണ്ടിരുന്നെങ്കില്‍ അത് കുറച്ച് കൂടി നീണ്ട് ഹെല്‍ത്തി ഗെയിം ആയി പോവുമായിരുന്നു. ആണ്‍ ആണിനോട് സംസാരിക്കുന്നതും ആണ്‍ പെണ്ണിനോട് സംസാരിക്കുന്നതും സമൂഹം രണ്ട് രീതിയിലാണ് കാണുക.

  ഫിറോസിന് എന്ന് മാത്രമല്ല, അതിനകത്ത് മത്സരിക്കാന്‍ വരുന്ന ആര്‍ക്കും ആണ്‍പെണ്‍ വ്യത്യാസം ഇല്ല. അതിനകത്ത് നമ്മുടെ കൂടെ മത്സരിക്കുന്ന ആള്‍. പക്ഷേ കണ്ടോണ്ട് ഇരിക്കുന്ന ജനത്തിന് അവര്‍ ആണും പെണ്ണുമാണ്. ഈ രണ്ട് ജന്‍ഡര്‍ വ്യത്യാസമുണ്ട്. ഫിറോസ് എല്ലാവരോടും ഉടക്കും. പുരുഷന്മാര്‍ തമ്മില്‍ പറയുന്ന ചിലക കാര്യങ്ങള്‍ സ്ത്രീകളോട് പറഞ്ഞാല്‍ പ്രശ്‌നമാവും. അതാണ് ഫിറോസിന്റെ ഗെയിമില്‍ സംഭവിച്ചത്. നല്ല മത്സരാര്‍ഥിയായിരുന്നു അവനും സജ്‌നയും.

  ഭാഗ്യചേച്ചി ഉണ്ടായിരുന്ന സമയത്ത് എന്റെ മനസില്‍ ഫൈനല്‍ ഫൈവ് എന്ന് പറയുന്നത് ഭയങ്കര ആഗ്രഹമായിരുന്നു. അതൊരു സത്യസന്ധതയുടെ വേദി അല്ല. പിന്നെ ടോപ്പ് ഫൈവ് ഒക്കെ ഞാനങ്ങ് വിട്ടു. അതാണ് അതിലെ സത്യം. സത്യസന്ധന്മാരുടെ വേദി അല്ല എന്ന് പറഞ്ഞത് കൊണ്ട് അതില്‍ വിജയിച്ച ആള്‍ അങ്ങനെ ആണെന്നല്ല പറയുന്നത്. ഭാഗ്യചേച്ചിയ്ക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ചേച്ചി ജനങ്ങളെ കുറിച്ചല്ല ചിന്തിച്ചത്. വീട്ടുകാരെ കുറിച്ചാണ് വിചാരിച്ചത്. കാരണം വീട്ടുകാര്‍ ചേച്ചിയെ കരഞ്ഞ് കണ്ടിട്ടുണ്ടാവില്ല. അത്രയും ബോള്‍ഡായ സ്ത്രീയാണ്. പക്ഷേ ചേച്ചി വല്ലാതെ അങ്ങ് ഒലഞ്ഞ് പോയി. പിന്നെ നിരന്തരം വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളും ഭര്‍ത്താവിന്റെ മരണം അടക്കം ചേച്ചിയ്ക്ക് താങ്ങാന്‍ പറ്റാത്ത കുറേ സംഗതികള്‍ ഉണ്ടായി. പൊതുജനങ്ങളെ വിചാരിച്ചല്ല ചേച്ചി ടെന്‍ഷനടിച്ചത്.

  എന്തിന് മണികുട്ടന് ജയം ? കിടിലനാണ് വിജയിയെന്ന് ഗായത്രി

  മണിക്കുട്ടനും കുറച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇക്കാ ആളുകള്‍ കാണുന്ന പരിപാടി ആണെന്ന് മണി എന്നെയും ഉപദേശിക്കും. പക്ഷേ ജനം എന്ത് വിചാരിക്കുമെന്ന പേടി ഈ പത്തൊന്‍പത് പേര്‍ക്കും ഇല്ലായിരുന്നു. മണിക്കുട്ടന്‍ പുറത്ത് പോയതിനെ കുറിച്ചും ഫിറോസ് പറഞ്ഞു. അവിടെ ജീവിച്ച വ്യക്തി എന്ന നിലയില്‍ അവന്‍ എന്നല്ല ആരാണെങ്കിലും പുറത്ത് പോയിരിക്കും. ഞാനൊക്കെ അഞ്ചാറ് വട്ടം പുറത്ത് പോവണമെന്ന് പറഞ്ഞിരുന്നു. പക്ഷേ വിട്ടില്ല. മണി പുറത്ത് പോവണം എന്ന് വിചാരിച്ച് തന്നെ പോയതാണ്. കാരണം പറ്റില്ല.

  English summary
  Bigg Boss Malayalam Season 3: Kidilam Firoz Opens Up Where Firoz Khan Game Plan Fails
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X