For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊളി ഫിറോസിനെ കിടിലം ഭയക്കുന്നുണ്ടോ? ഫിറോസിന്‌റെ സഹോദരന്‍ പറഞ്ഞത് കാണാം

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് കിടിലം ഫിറോസ്. ഇത്തവണ ഫൈനല്‍ വരെയെത്തുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥി കൂടിയാണ് കിടിലം. ഷോയുടെ തുടക്കം മുതല്‍ മികച്ച പ്രകടനമാണ് കിടിലം ഫിറോസ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. തന്‌റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം കിടിലം ഫിറോസ് കൃത്യമായി തുറന്നുപറയാറുണ്ട്. ബിഗ് ബോസില്‍ കഴിഞ്ഞ തവണ എവിക്ഷനില്‍ വന്നെങ്കിലും കിടിലം സേഫായിരുന്നു.

  ഗ്ലാമറസ് ലുക്കില്‍ നടി , ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  ഭാഗ്യലക്ഷ്മിയാണ് അന്ന് പുറത്തുപോയത്. അതേസമയം കിടിലം ഫിറോസിന്‌റെ പ്രകനത്തെ കുറിച്ച് ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുജന്‍ ഫൈസല്‍ മനസുതുറന്നിരുന്നു. കാക്കച്ചിയെന്നാണ് കിടിലം ഫിറോസിനെ സഹോദരന്‍ വിളിക്കുന്നത്. കാക്കച്ചിയുടെ ബിഗ് ബോസിലെ പ്രകടനം വളരെ മനോഹരമയിട്ട് മുന്നോട്ട് പോവുന്നുണ്ടെന്ന് സഹോദരന്‍ പറയുന്നു.

  ഈ കഴിഞ്ഞ ആഴ്ചയില്‍ നോമിനേഷനില്‍ വന്നു. അതിന് ശേഷം ഒരു ചെറിയ ഭയമുണ്ട്. എന്താവുമെന്ന് അറിയില്ല. ഇതുവരെയുളള പെര്‍ഫോമന്‍സുകളിലെല്ലാം ഒകെയാണ്. നോമിനേഷനില്‍ വന്ന സമയത്ത് പുളളി ഒന്ന് ഡൗണായിരുന്നു. ഇനിയുളള ദിവസങ്ങളില്‍ ഡൗണ്‍ ആവാതെ പോകട്ടെയെന്ന് പ്രതീക്ഷിക്കുന്നു. നൂറ് ദിവസം അവിടെയുണ്ടാവുമോ എന്ന ചോദ്യത്തിന് വരുന്ന ദിവസങ്ങളിലെ പ്രകടനം അനുസരിച്ച് ഇരിക്കുമെന്ന് സഹോദരന്‍ പറയുന്നു.

  എന്നാലും അവസാനം വരെ പോകുമെന്ന് ഒരു ശുഭപ്രതീക്ഷയുണ്ട്. ബാക്കിയെല്ലാം ജനങ്ങളുടെ കൈയ്യിലാണ്. അവര് വോട്ട് ചെയ്യുന്നത് അനുസരിച്ച് നമുക്ക് വിന്‍ ചെയ്യാന്‍ പറ്റും. നൂറ് ദിവസം തികച്ച് ബിഗ് ബോസ് കീരിടം സ്വന്തമാക്കുമോ. നൂറ് ദിവസവും ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. പിന്നെ ഗെയിം സ്പിരിറ്റ് വെച്ചിട്ട് ഫെയറായി കൊണ്ട് പോവുന്നവര് അങ്ങനെ പോവും. അണ്‍ഫെയറാണ് എങ്കില്‍ നടക്കില്ല. അപ്പോ അതുകൊണ്ട് നമുക്കത് പറയാന്‍ പറ്റില്ല.

  പുളളി ഇനി അവിടെ എന്താണ് ചെയ്യുകയെന്ന് പറയാന്‍ പറ്റില്ല. ഒരുപാട് പേര് അവിടെ മാസ്‌ക് ഉപയോഗിക്കുന്ന ആള്‍ക്കാരുണ്ട്. അതൊക്കെ ഒന്ന് ഓപ്പണാക്കി വരട്ടെ. അപ്പോ അത് എല്ലാവരും കാണും. കാണുന്നത് പ്രേക്ഷകര് വിലയിരുത്തും. അപ്പോ അങ്ങനെ ജനങ്ങള് മനസിലാക്കുമ്പോ കാക്കച്ചിയാവും വിന്നര്‍.

  പൊളി ഫിറോസിനെ കിടിലം ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ഭയമുണ്ടാവേണ്ട ആവശ്യകതയില്ലല്ലോ അതിന്‌റയകത്ത് എന്ന് സഹോദരന്‍ പറഞ്ഞു. ഡെയ്ഞ്ചറസ് ഫിറോസ് പത്ത് പതിനഞ്ച് വര്‍ഷമായി പ്രാങ്ക് വീഡിയോകളുടെ മേഖലയിലുളള ആളാണ്. പുളളിക്ക് പ്രാങ്ക് ചെയ്യാനായിട്ട് ഒരു ടെന്‍ഷനും വേണ്ട ഒന്നും വേണ്ട. അപ്പോ പുളളി അവിടെ ചെയ്യുന്നത് ഞാന്‍ വിശ്വസിക്കുന്നത് പുളളിയുടെത് അഭിനയമാണ്.

  പുളളിയുടെത് ആക്ടിംഗ് എന്ന് പറയുന്നത് പ്രാങ്കാണ്. ഇങ്ങനെ പ്രാങ്ക് ഉണ്ടാക്കാന്‍ പുളളിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അത് മനോഹരമായിട്ട് ചെയ്യുന്നുണ്ട് പുളളി. അപ്പോ കാക്കച്ചി അതിനെ പേടിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

  ഇക്കയെ മനപൂര്‍വ്വം അറ്റാക്ക് ചെയ്തതായി തോന്നിയിരുന്നു. ഒരു ആപ്പിളിന്‌റെ വിഷയവുമായി ബന്ധപ്പെട്ട്. മണിക്കുട്ടന്‍ നേരത്തെ ഫിറോസുമായിട്ട് നല്ല ബന്ധത്തിലായിരുന്നു. ഇപ്പോ ഫിറോസ് ഖാനുമായാണ് ബന്ധം. പുളളി കാക്കച്ചിയെ ഒന്ന് ടാര്‍ഗറ്റ് ചെയ്യുന്നതായി തോന്നുന്നുണ്ട്. ശക്തന്‍മാരെ ഒതുക്കാന്‍ ഇയാളെ കൂട്ടുപിടിക്കുകയാണോ? അങ്ങനെയാവാമെന്നും കിടിലം ഫിറോസിന്റെ അനുജന്‍ പറഞ്ഞു.

  English summary
  Bigg Boss Malayalam Season 3: Kidilam Firoz's Brother Opens Up About Manikuttan And Firoz Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X