For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് സീസൺ 3യുടെ ഫിനാലെ, അറിയിപ്പുമായി മോഹൻലാൽ, അണിയറയിലെ തയ്യാറെടുപ്പുകൾ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ൽ മലയാളത്തിൽ ആരംഭിച്ച ഷോ ഇപ്പോൾ മൂന്നാം സീസൺ കഴിഞ്ഞിരിക്കുകയാണ്. രണ്ടാം സീസൺ കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് സർക്കാർ നിർദ്ദേശത്തോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൂന്നാം ഭാഗം തുടങ്ങുകയായിരുന്നു. ഫെബ്രുവരി 14 ന് ആണ് ബിഗ് ബോസ് മൂന്നാം ഭാഗം തുടങ്ങുന്നത്. എന്നാൽ സീസൺ 2 ന് സംഭവിച്ചത് പോലെ തന്നെ മൂന്നാം ഭാഗവും കൊവിഡിനെ തുടർന്ന് നിർത്തി വയ്ക്കുകയായിരുന്നു. 96ാം ദിവസമാണ് ഷോ നിർത്തി വയ്ക്കുന്നത്. ഷോ നിർത്തി വച്ചുവെങ്കിലും ഫിനാലെ നടത്താൻ തയ്യാറെടുക്കുകയാണ് ബിഗ് ബോസ് അധികൃതർ.

  ഇതിന് വേണ്ടിയുള്ള വോട്ടിംഗ് പൂർത്തിയായിട്ടുണ്ട്. വോട്ടിംഗ് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും ഫിനാലെയുടെ ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ഇത് ബി. ബി പ്രേക്ഷകരെ ആകെ ചൊടിപ്പിച്ചിട്ടുണ്ട്. ഫിനാലെ ഉണ്ടാകുമോ ഇല്ലയോ എന്നുള്ള ചോദ്യവുമായി ദിനംപ്രതി പ്രേക്ഷകർ രംഗത്തെത്തുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ചുള്ള കൃത്യമായ പ്രതികരണം ബിഗ് ബോസ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇപ്പോഴിത ഫിനാലെയെ കുറിച്ചുള്ള പുതിയൊരു വാർത്ത പ്രചരിക്കുകാണ്. വ്ലോഗർ രേവതിയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ 3 ക്ക് ഫിനാലെ ഉണ്ടാകുമോ എന്നുള്ള പ്രേക്ഷകരുടെ ചോദ്യത്തിനുള്ള മറുപടിയാണിത്. ഫിനാലേയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവത്രേ.

  ലാലേട്ടന്റെ ശബ്ദത്തിലാണ് വീഡിയേ പുറത്ത് വന്നിരിക്കുന്നത്. 'ബിഗ് ബോസ് മലയാളം സീസൺ 3 ന്റെ തുടക്കം മുതൽക്കെ ഒപ്പം സഞ്ചരിച്ച് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിച്ച് ഷോയെ മഹാ വിജയമാക്കി തീർത്ത പ്രിയ പ്രേക്ഷകർക്ക് ഹൃദയം നിറഞ്ഞ നന്ദി. വിജയിയെ കണ്ടെത്താനുള്ള ഫൈനൽ വോട്ടിങ്ങിലും വൻ പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്.

  ഇപ്പോൾ പ്രേക്ഷകർ ഒരേ മനസ്സോടെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 3 യിലെ വിജയി ആര്. പക്ഷേ അൽപ്പം കൂടി ക്ഷമിച്ചേ മതിയാകൂ. മഹാമാരി മൂലമുള്ള ഇപ്പോഴത്തെ ഗുരുതര പ്രശ്നങ്ങൾക്ക് താത്ക്കാലിക ശമനം ആകുമ്പോൾ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കുന്ന ഗ്രാൻഡ് ഫിനാലെ ഉണ്ടായിരിക്കും. അതുവരെ പ്രിയ പ്രേക്ഷകർ കാത്തിരിക്കുക. വീട്ടിൽ തന്നെ കഴിയുക. സുരക്ഷിതരായി ഇരിക്കുക'. എന്നായിരുന്നു പുറത്തു വന്ന പുതിയ പ്രെമോ വീഡിയോയിൽ പറയുന്നത്.

  അതേസമയം ഫിനാലേയ്ക്കുള്ള തയ്യാറെടുപ്പുകൾ ബിഗ് ബോസ് അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയളത്തിലെ മുഴുവൻ അണിയറ പ്രവർത്തകരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ മത്സരാർഥികൾക്കും വാക്സിൻ നൽകാനുള്ള ശ്രമിത്തിലാണത്രേ. വ്ലോഗർ രേവതിയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഫിനാലെ വളരെ സുരക്ഷിതമായി നടത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള മുൻകരുതൽ അണിയറ പ്രവർത്തകർ സ്വീകരിക്കുന്നത്. ബിഗ് ബോസിന്റ പുതിയ അറിയിപ്പ് പ്രേക്ഷകർ ആഘേഷമാക്കിയിട്ടുണ്ട്. ഫിനാലെ ഉണ്ടാകുമെന്നുള്ള ആശ്വാസത്തിലാണ് ആരാധകർ.

  കൊവിഡ് പ്രതിസന്ധി രൂക്ഷമായപ്പോഴാണ് ഷോ അവസാനിപ്പിക്കുന്നത്. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷമായിരുന്നു മത്സരാർഥികളെ നാട്ടിലേയ്ക്ക് അയച്ചത്. ഇവർ നാട്ടിലെത്തിയ ഉടൻ തന്നെ ഫിനാലെ നടത്തുന്നതിനെ കുറിച്ച് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. വോട്ടിംഗും ആരംഭിച്ചിരുന്നു. ഒരാഴ്ച വോട്ടിങ്ങായിരുന്നു വിജയിയെ കണ്ടെത്താൻ വേണ്ടി ബിഗ് ബോസ് നടത്തിയത്. മത്സരാർഥികളും ആരാധകരും ആർമി ഗ്രൂപ്പുകളുമെല്ലാം വോട്ടിംഗിൽ സജീവമായിരുന്നു. അനൂപ്, നോബി, ഋതു, മണിക്കുട്ടൻ, ഡിംപൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, റംസാൻ തുടങ്ങിവരാണ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്നത്.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ദിവസങ്ങൾക്ക് മുൻപ് ബിഗ് ബോസ് സീസൺ 3ലെ ഒരു രസകരമായ വീഡിയോ ഏഷ്യനെറ്റിന്റ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. സർവകലാശാല എന്ന വീക്കിലി ടാസ്ക്കിലെ രസകരമായ ഭാഗമായിരുന്നു ഇത്. വീഡിയോ വന്നതിന് പിന്നാലെ തന്നെ ബിഗ് ബോസ് ചർച്ചകൾ സോഷ്യൽ മീഡിയയിൽ കനക്കുകയായിരുന്നു. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ബിഗ് ബോസ് വീഡിയോ ബിഗ് ബോസ് അധികൃതർ പങ്കുവെയ്ക്കുന്നത്. ഇത് ഫിനാലെയ്ക്കുള്ള സൂചനയാണെന്ന് അന്ന് പ്രേക്ഷകർ പറഞ്ഞിരുന്നു. എന്തായാലും ബിഗ് ബോസ് വിന്നറെ അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  English summary
  Bigg Boss Malayalam Season 3: Leaked Promo Hints, Bigg Boss Title Winner Wont Be Announced Soon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X