For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപൽ നെഗറ്റീവ് പബ്ലിസിറ്റിയ്ക്ക് വേണ്ടി എന്നെ ബലിയാടാക്കുന്നു; ഫിനാലെ വേദിയിൽ നിന്നും ലൈവ് വന്ന് താരങ്ങൾ

  |

  ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഏറ്റവും വലിയ സൗഹൃദമായിരുന്നു ഡിംപല്‍ ഭാലിന്റെയും മജ്‌സിയ ഭാനുവിന്റേതും. പിന്നീടത് ഏറ്റവും മോശം സൗഹൃദങ്ങളിലൊന്നായി മാറിയതാണ് കണ്ടത്. പപ്പ മരിച്ചതുമായി ബന്ധപ്പെട്ട് ഡിംപല്‍ പുറത്ത് വന്നതിന് ശേഷമാണ് മജ്‌സിയ പ്രശ്‌നങ്ങള്‍ ആരോപിച്ച് രംഗത്ത് വന്നത്. ഇതിനെതിരെ ഡിംപലിന്റെ സഹോദരി മറുപടി കൊടുത്തതോടെ വലിയ വിവാദമായി.

  വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

  ഇപ്പോഴും ആ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ടിങ്ങ് ചെന്നൈയില്‍ പുരോമഗിച്ച് കൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും ഡിംപലിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് മജ്‌സിയ ഭാനുവും ഗായിക ലക്ഷ്മി ജയനും എത്തിയിരിക്കുന്നത്. ലൈവ് വീഡിയോയിലൂടെയാണ് അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചത്.

  ഇവരോട് ചോദിച്ച് നോക്കൂ. എനിക്കല്ല ഡിംപലിനെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ട്. ഡിംപലിന് എന്നെയാണ് ഫേസ് ചെയ്യാന്‍ പറ്റാത്തത്. അതിലെനിക്ക് ഒന്നും ചെയ്യാന്‍ പറ്റത്തില്ല. അവളോടും അവളുടെ ഫാന്‍സിനോടും എനിക്ക് ക്ഷമ ചോദിക്കണമെന്നുണ്ടെന്നും മജ്‌സിയ ലൈവില്‍ പറയുന്നുണ്ട്. പിന്നാലെ ലക്ഷ്മി ജയനാണ് സംസാരിച്ചത്. ഇവിടെ എല്ലാവരും ഓക്കെയാണ്. പണ്ടത്തെ ഒരു ഫ്രണ്ട്ഷിപ്പ് കോംബോ ഇല്ലെന്നേ ഉള്ളു. എല്ലാവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഷൂട്ടൊക്കെ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.

  ഡിംപൽ ഫിനാലെയ്ക്ക് മുൻപ് ചെന്നൈയിൽ നിന്ന് തിരിച്ചു പോയോ, പൂർണ്ണ പിന്തുണയുമായി ആരാധകർ

  പക്ഷേ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും സോഷ്യല്‍ മീഡിയയില്‍ നിന്നാണ്. അത് എത്ര പേരാണെന്ന് അറിയില്ല. തിങ്കള്‍ ചേച്ചി പറയുന്നത് നിങ്ങള്‍ക്ക് വിശ്വാസമായിരിക്കും എന്ന് ലക്ഷ്മി പറയുമ്പോള്‍ ഓ, തിങ്കളാണോ അതിന് പിന്നിലെന്ന് മജ്‌സിയ ചോദിക്കുന്നുണ്ട്. ഫിനാലെ ആയത് കൊണ്ട് വേറെ ഹൈപ്പ് ഒന്നും കിട്ടുന്നില്ല. അപ്പോ ഒരു പ്രശ്‌നം ഉണ്ടാക്കും. നെഗറ്റീവ് പബ്ലിസിറ്റിയാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിലെന്നെ ബലിയാട് ആക്കുമെന്നും മജ്‌സിയ പറയുന്നു. വിഷമിക്കേണ്ടെന്ന് ലക്ഷ്മി പറയുമ്പോള്‍ എനിക്കെന്ത് വിഷമം, എന്റെ പട്ടി വിഷമിക്കുമെന്ന് കൂടി താരം സൂചിപ്പിച്ചു.

  കെട്ടിപ്പിടിക്കുന്ന സീനും വസ്ത്രങ്ങളിലും പോരായ്മ കാണും, പക്ഷേ നായികയെ മാത്രം കുറ്റം പറയരുത്: വൈറല്‍ കുറിപ്പ്

  ഡിംപലിനെ ഇവിടെ കണ്ടിട്ടില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? ഭാഗ്യലക്ഷ്മി ചേച്ചി ഒഴികെ ബാക്കി എല്ലാവരും ഇവിടെ ഉണ്ട്. എല്ലാവരെയും കാണുകയും രണ്ട് ദിവസം ഒരുമിച്ച് ഷൂട്ട് കഴിഞ്ഞിട്ടുമാണ് വന്നത്. ഇവിടെ വന്ന് ആദ്യം കണ്ടത് ഡിംപലിനെയാണ്. എപ്പോള്‍ ലൈവില്‍ വന്നാലും ഈ വിഷയം മാത്രമേയുള്ളു. ബിഗ് ബോസില്‍ പോയിട്ടുള്ള ആകെയുള്ള പ്രശ്‌നം ഇതാണ്. എന്നിത് മാറുമെന്ന് ലക്ഷ്മി ചോദിക്കുന്നു. ഇടയില്‍ ഡിംപലിന്റെ ഓഡിയോ കൂടി പ്ലേ ചെയ്യുമ്പോള്‍ അത് നിര്‍ത്താനും പുറത്ത് പോകാമെന്നുമാണ് മജ്‌സിയയുടെ മറുപടി.

  മജ്‌സിയ ഉപദ്രവിക്കുന്നു, ഡിംപല്‍ വിഷമത്തിലാണ്, ഭാനുവിന് എതിരെ തിങ്കള്‍ ഭാല്‍

  Bigg boss 3 Malayalam finale | FilmiBeat Malayalam

  ഇത് കേട്ടിട്ട് മനസിലായത് ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. ചിലപ്പോള്‍ ലൈവില്‍ സംസാരിക്കാത്തത് കൊണ്ടാവും. എന്തും ആയിക്കോട്ടേന്നായി ലക്ഷ്മി. ചേച്ചിയും അനിയത്തിയും ഹൈപ്പ് കിട്ടാന്‍ വേണ്ടിയുള്ള ശ്രമത്തിലാണെന്ന് വീണ്ടും മജ്‌സിയ ആരോപിക്കുന്നു. എന്തായാലും ഒരുപാട് പേര്‍ ആഗ്രഹിച്ചിരുന്ന കാര്യമുണ്ട്. ഡിംപലും മജ്‌സിയയും ഫിനാലെയ്ക്ക് എത്തുമ്പോള്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന്. ഞങ്ങള്‍ക്കും അങ്ങനൊരു പ്ലാന്‍ ഉണ്ടായിരുന്നു. ഇവിടെ വരുമ്പോള്‍ മിണ്ടുകയാണെങ്കില്‍ മിണ്ടാമെന്ന് വിചാരിച്ചു. പക്ഷേ എന്തോ ഒരു സീനുണ്ട്. അതുകൊണ്ട് അവിടെ നിന്നു എന്നും ലക്ഷ്മി പറയുന്നു.

  അവള്‍ അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കിയെന്ന് ഭാനു; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, ഞെട്ടലോടെ ആരാധകര്‍!

  English summary
  Bigg Boss Malayalam Season 3: Lekshmi-Majiziya Opens Up About Dimpal Bhal In A Live Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X