For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗഹൃദം അവസാനിപ്പിച്ച് ഡിംപലും മണിക്കുട്ടനും, പരസ്പരം അൺഫോളോ ചെയ്തു, തിങ്കളിന്റെ വാക്കുകൾ വൈറൽ

  |

  മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ് ഹിന്ദിയിൽ വൻ വിജയമായിരുന്ന ഷോ 2018 ആണ് മലയാളത്തിൽ ആരംഭിക്കുന്നത്. താരങ്ങൾ മത്സരാർത്ഥികളായി എത്തിയ ഷോ അവതരിപ്പിച്ചത് സൂപ്പർ താരം മോഹൻലാൽ ആയിരുന്നു. മൂന്ന് സീസണുകളാണ് കഴിഞ്ഞിരിക്കുന്നത്. ആദ്യത്തെ സീസണിൽ നടനും അവതാരകനുമായ സാബു മോൻ ആയിരുന്നു വിജയിച്ചത്. പേളി മാണിയായിരുന്നു രണ്ടാം സ്ഥാനത്ത്. 2020 ൽ ആരംഭിച്ച ബിഗ് ബോസ് സീസൺ 2 കൊവിഡ് പ്രതിസന്ധി മൂലം നിർത്തി വയ്ക്കുകയായിരുന്നു. വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല ലോക്ക് ഡൗണിന് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. 14 മത്സരാർഥികളുമായി 2021 ഫെബ്രുവരി 14 ആണ് മത്സരം തുടങ്ങുന്നത്. എന്നാൽ 100 ദിവസം പൂർത്തയാക്കാൻ സീസൺ 3ക്കും കഴിഞ്ഞിരുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു.

  കറുപ്പണിഞ്ഞ് ഹോട്ടായി അലക്‌സാന്ദ്ര; ബിഗ് ബോസ് സുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

  സാന്ത്വനത്തിൽ നിന്ന് ബിജേഷ് മാറിയോ, സേതുവായിട്ടാണോ പുതിയ താരം, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു

  മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ സീസൺ ആയിരുന്നു ഇത്. പിന്നീട് പ്രേക്ഷകരുടെ അഭ്യർത്ഥനമാനിച്ച് ഗ്രാൻഡ് ഫിനാലെ നടത്തുകയായിരുന്നു. ചെന്നൈയിൽ വെച്ച് നടത്തിയ ഫിനാലെയിൽ നടൻ മണിക്കുട്ടൻ ആയിരുന്നു വിജയി ആയത്. എട്ട് പേരായിരുന്നു ഫൈനലിൽ ഇടം പിടിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർത്ഥികളായിരുന്നു ഈ എട്ട് പേരും. മണിക്കുട്ടൻ ടൈറ്റിൽ വിന്നറായപ്പോൾ രണ്ടാം സ്ഥാനം നേടിയത് സായി വിഷ്ണു ആയിരുന്നു. സെക്കൻഡ് റണ്ണറപ്പ് ഡിപംലും നാലാം സ്ഥാനം റംസാനും അഞ്ചാമത അനൂപും എത്തിയിരുന്നു. ആറ്, ഏഴ്, എട്ട് സ്ഥാനങ്ങൾ കിടിലൻ ഫിറോസ്, ഋതു, നോബി എന്നിവർ സ്വന്തമാക്കിയിരുന്നു. ഷോ കഴിഞ്ഞിട്ടും മുകച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്.

  വേർതിരിച്ചു മാറ്റാൻ പറ്റാത്ത രീതിയിൽ ഇഴുകി ചേർന്ന ആളാണ് ഹർഷൻ, നിരഞ്ജന്റെ വാക്കുകൾ വൈറലാവുന്നു

  ബിഗ് ബോസ് ഷോയിലൂടെ സൗഹൃദങ്ങൾ ഉണ്ടാവുന്നതിനോടൊപ്പം തന്നെ സൗഹൃദങ്ങൾ അകന്ന് പോവാറുമുണ്ട്. ഷോ കഴിഞ്ഞതിന് ശേഷവും സൗഹൃദങ്ങളിൽ വിള്ളൽ വീഴാറുണ്ട്. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇക്കഴിഞ്ഞു പോയ ബിഗ് ബോസ്. ഷോയെ പൂർണ്ണമായി മനസ്സിലാക്കി കൊണ്ടാണ് മത്സരാർഥികൾ ഹൗസിലെത്തിയത്. ബിഗ് ബോസിനെ ഒരു മത്സരമായി കണ്ട് കൊണ്ടാണ് ഇവർ അവസാനം വരെ വീട്ടിൽ നിന്നതും. സൗഹൃദം മാറ്റി നിർത്തി കൊണ്ടാണ് താരങ്ങൾ ഗെയിം കളിച്ചത്. എന്നാൽ ടാസ്ക്കിന് ശേഷം വീണ്ടും സുഹൃത്തുക്കളാവുന്ന കാഴ്ചയായിരുന്നു കണ്ടത്. ഹൗസിൽ സുഹൃത്തുക്കളായിരുന്ന പലരും പുറത്ത് ഇറങ്ങിയതോടെ പിരിയുകയായിരുന്നു.

  ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു സൗഹൃദമായിരുന്നു മജ്സിയയുടേതും ഡിംപൽ ഭാലിന്റേയും. ബിഗ് ബോസ് ഷോയിലൂടയാണ് താരങ്ങൾ സുഹൃത്തുക്കളാവുന്നത്. ഹൗസിലെത്തി വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇവരുടെ സൗഹൃദം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയുമായിരുന്നു. നിരവധി ഫൻസ് പേജുകളും ഇവരുടെ പേരിൽ ഉയർന്നിരുന്നു. എന്നാൽ മജ്സിയ ഷോയിൽ നിന്ന് പുറത്തായതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിലും വിള്ളൽ വഴുകയായിരുന്നു. തുടക്കത്തിൽ ഡിംപലിനെ പിന്തുണച്ച് മജ്സിയ സോഷ്യൽ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴുവാക്കുകയായിരുന്നു. മജ്സിയയ്ക്കെതിരെ ഡിംപലിന്റെ സഹോദരി തിങ്കളും രംഗത്ത് എത്തിയിരുന്നു. ഫിനാലെ ഷൂട്ടിനിടയിലും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

  മജ്സിയയെ പോലെ തന്നെ മണിക്കുട്ടനും ഡിംപലിന്റെ അടുത്ത സുഹൃത്തായിരുന്നു. മജ്സിയ പോയതന് ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. മജ്സിയ പുറത്ത് പോയപ്പോൾ ഡിംപലിന് കൂട്ടായി നിന്നത് മണിക്കുട്ടനായിരുന്നു. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പരസ്പരം പിന്തുണച്ചാണ് ഇരുവരും ബിഗ് ബോസ് ഹൗസിൽ നിന്നത്. അച്ഛന്റെ വിയോഗത്തെ തുടർന്ന് ഡിംപൽ ഷോ വിട്ടപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും തിരികെ മടങ്ങി വരണമെന്ന് ആഗ്രഹിച്ചതും മണിക്കുട്ടനായിരുന്നു. പലതവണ ക്യാമറയിലൂടെ ഇക്കാര്യം നടൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഡിംപലിന് വേണ്ടി ബിഗ് ബോസിൽ നിന്ന് ഒരു പ്രതിമ നടൻ ലേലത്തിലൂടെ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇവരുടെ സൗഹൃദം ബിഗ് ബോസ് ഹൗസിന് അകത്തും പുറത്തും ഒരുപോലെ ചർച്ചയായിരുന്നു. താരങ്ങളുടെ പേരിൽ നിരവധി ഫാൻസ് പേജുകളാണ് സോഷ്യൽ മീഡിയയിലുണ്ട്.

  ബിഗ് ബോസ് ഹൗസിൽ ചങ്ക് ചങ്ങാതിമാരായ ഇവരെ ഷോയ്ക്ക് ശേഷം അധികം ഒന്നിച്ച് കണ്ടിട്ടില്ല. ബിഗ് ബോസ് താരങ്ങൾ ഒന്നിച്ച് ലൈവിൽ എത്താറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ഡിംപലും മണിക്കുട്ടനും ഒന്നിച്ച് ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല . ഇരുവരോട് ഒരുമിച്ച് എത്തണമെന്ന് പ്രേക്ഷകർ അഭ്യർത്ഥിച്ചിരുന്നു. ഇപ്പോഴിത പ്രേക്ഷകരെ ഏറെ ആശയ കുഴപ്പത്തിലാക്കുന്ന റിപ്പോർട്ടാണ് പുറത്ത് പ്രചരിക്കുന്നത്. ഡിംപലും മണിക്കുട്ടനും സൗഹൃദം അവസാനിപ്പിച്ചുവെന്ന് തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഇരുവരും പരസ്പരം അൺഫോളോ ചെയ്തിരിക്കുകയാണ്. ഇപ്പോൾ ഇരുവരും പരസ്പരം ഫോളോ ചെയ്യുന്നില്ല. ഇരുവരും തെറ്റിയെന്നുള്ള വിവരം പ്രേക്ഷകരെ ഏറെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ ഡിംപലിന്റെ സഹോദരി തിങ്കളിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സൗഹൃദമായിരുന്നു ഇവരുടേത്.

  ഡിംപൽ ഭാൽ- മണിക്കുട്ടൻ പിണക്കം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായപ്പോൾ പ്രതികരണവുമായി മണിക്കുട്ടൻ രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു നടൻ പ്രതികരണം. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. മോഹൻലാൽ ഒരു അഭിമുഖമാണ് നടൻ പങ്കുവെച്ചത്.'' എന്നെ വിശ്വാസം എന്നെ രക്ഷിക്കും എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് മണിക്കുട്ടന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മണിക്കുട്ടനെ പിന്തുണയ്ക്കുന്ന രീതിയിൽ അനൂപും എത്തിയിരുന്നു. മണിക്കുട്ടൻ ചിരിക്കുന്ന ഒരു ചിത്രമായിരുന്നു ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ചിരി പരത്തുന്നു എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്.

  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍ | FIlmiBeat Malayalam

  thinkal

  English summary
  Bigg Boss Malayalam Season 3: Manikuttan And Dimpal Bhal Unfollowed Each Other In Instagram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X