For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന് ബിഗ് ബോസിന്റെ ഫ്ലാറ്റ് കിട്ടിയോ, നടൻ പറയുന്നു... ലൈവ് അവർ കണ്ടെന്ന് ആരാധകർ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ആണ് മലയാളത്തിൽ ബിഗ് ബോസ് ആദ്യമായി ആരംഭിക്കുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ആദ്യ സീസണിൽ പങ്കെടുത്തത്. വിജയമായതിനെ തുടർന്ന് 2020ൽ ബിഗ് ബോസ് സീസൺ 2 ആരംഭിക്കുകയായിരുന്നു. സംഭവബഹുലമായി പോകുമ്പോഴായിരുന്നു കൊവിഡ് വില്ലനായി എത്തുന്നത്. തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. അന്ന് വിജയിയെ കണ്ടെത്താതെയാണ് മത്സരം നിർത്തിയത്. പിന്നീട് 2021 ൽ ആണ് മൂന്നാം സീസൺ ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ 3 തുടങ്ങിയത്. ആദ്യ രണ്ട് സീസണിനെക്കാൾ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു മൂന്നാം ഭാഗത്തിന് ലഭിച്ചത്.

  സുന്ദര ചിത്രങ്ങളുമായി യുവ നായിക മമിത; ചിത്രങ്ങൾ കാണാം

  സ്നേഹത്തിൽ കഴിഞ്ഞ മഞ്ജുവിനും ദിലീപിനും എന്ത് സംഭവിച്ചു, നടന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

  കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഫെബ്രുവരി 14ന് ആയിരുന്നു ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. തുടക്കത്തിൽ 14 മത്സരാർഥികളായിരുന്നു ഹൗസിൽ എത്തിയത്. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ താരങ്ങളോടൊപ്പം പുതുമുഖങ്ങളും സീസൺ 3 ൽ എത്തിയിരുന്നു.

  കൂടെവിടെ പ്രേക്ഷകർക്ക് ഒരു സന്തോഷ വാർത്ത, സീരിയലിന്റെ സമയത്തിന് മാറ്റം, ആഘോഷമാക്കി ആരാധകർ

  നടൻ മണിക്കുട്ടനാണ് ബിഗ് ബോസ് സീസൺ 3 യുടെ വിജയി ആയത്. ഫസ്റ്റ് റണ്ണറപ്പ് സായി വിഷ്ണു ആയിരുന്നു. ഡിംപൽ ഭാൽ മൂന്നാം സ്ഥാനവും റംസാൻ, അനൂപ് എന്നിവർ നാലും അഞ്ചും സ്ഥാനത്തും എത്തിയിരുന്നു. ഇക്കുറി 8 പേരാണ് ഫിനാലെയിൽ എത്തിയത്. കിടിലൻ ഫിറോസ്, ഋതു, നോബി എന്നിവരായിരുന്നു ഫിനാലെയിൽ എത്തിയ ബാക്കി മൂന്ന് മത്സരാർഥികൾ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയായിരുന്നു സീസൺ 3 യുടെ ഫിനാലെയാക്കായി കാത്തിരുന്നത്. ഷോയ്ക്ക് അകത്തേക്കാൾ മികച്ച മത്സരമായിരുന്നു പുറത്ത് ആരാധകർ തമ്മിൽ നടന്നത്.

  ഷോയ്ക്ക് ശേഷവും ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ഇവർക്കുള്ളത്. ബിഗ് ബോസ് ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ മണിക്കുട്ടന് കൈനിറയെ ആരാധകരുണ്ടായിരുന്നു. ഷോയിൽ എത്തിയതിന് ശേഷം അത് വർധിക്കുകയായിരുന്നു. മണിക്കുട്ടനും ആരാധകരുമായി അടുത്ത സൗഹൃദമാണുള്ളത്. തന്റെ ചെറിയ വിശേഷങ്ങളും സന്തോഷവുമെല്ലാം നടൻ പങ്കുവെയ്ക്കാറുണ്ട്. ഇവയ്ക്കെല്ലാം മികച്ച സ്വീകാര്യതയുമാണ് ലഭിക്കുന്നത്. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷമാണ് മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്.

  മത്സരം കഴിഞ്ഞതിന് ശേഷം പ്രേക്ഷകർ ഏറ്റവും കൂടുതൽ അന്വേഷിച്ചത് ഫ്ലാറ്റിനെ കുറിച്ചായിരുന്നു. പ്ലാറ്റ് കിട്ടിയോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. ഇപ്പോഴിത അതിനുളള ഉത്തരം നൽകുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മണിക്കുട്ടൻ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ പേരും ഈ അവസരത്തിൽ നടൻ തന്റെ ആരാധകരോട് പങ്കുവെച്ചിട്ടുണ്ട്.

  മണിക്കുട്ടന്റെ വാക്കുകൾ ഇങ്ങനെ...''എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായിട്ടൊരു വീട്. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് മത്സരത്തിൽ എന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ട് വിജയത്തിലേക്കുള്ള വോട്ടുകൾ നൽകിയ എന്റെ പ്രിയപ്രേക്ഷകരോട്, Confident Group എന്നെ വിളിച്ച സന്തോഷം അറിയിക്കുന്നു.ഉടനെ തന്നെ എനിക്കു വീട് കൈ മാറുമെന്ന വിവരം അറിയിച്ചു. നിങ്ങൾ തന്ന 'സ്നേഹസമ്മാനമാണ്' ഈ വീട്, അതിനാൽ അതിന്റെ പേരും അങ്ങനെ തന്നെ ആയിരിക്കും.വിജയിച്ച എന്നെ വിളിച്ചു ആശംസകൾ അറിയിച്ച Confident Group, Lana Technologies, Asianet, Bigg Boss Show, എന്നെ എന്നും സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്വപ്നമായ വീടിനും, സിനിമയ്ക്കും ഒപ്പം നിൽക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകർ, എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... മണിക്കുട്ടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

  നടന്റെ പോസ്റ്റ് വൈറലായതോടെ ആശംസയുമായി ആരാധകർ എത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് നടൻ ലൈവിൽ വന്നപ്പോൾ വീട് ലഭിച്ചില്ലെന്ന് ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് സന്തോഷം പങ്കുവെച്ച് കൊണ്ട് നടൻ എത്തിയത്. വീടിന്റെ പാലു കാച്ചിന് വരുമെന്ന് ആരാധകർ പറയുന്നുണ്ട്. '' ചേട്ടനോടുള്ള സ്നേഹം അത് ഒരിക്കലും നിർവചിക്കാൻ കഴിയാത്തത് ആണ്. എന്നും കൂടെ ഉണ്ടാകും ചേട്ടന്റെ പുതിയ പ്രൊജക്ടിന് വേണ്ടി ആണ് ഇപ്പോൾ കാത്തു ഇരിക്കുന്നത്,അങ്ങനെ കുട്ടേട്ടന്റെ ഇന്നലത്തെ ലൈവ് confident group കണ്ടിരിക്കുകയാണ് സുഹൃത്തുക്കളെ'', എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

  നവരസയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മണിക്കുട്ടന്റെ സിനിമ. അന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയദർശൻ സിനിമയിലാണ് എംകെ അഭിനയിച്ചത്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. മരയ്ക്കാർ അറബികടലിന്റെ സിംഹമാണ് പുറത്തു വരാനുള്ള മണിക്കുട്ടന്റെ മറ്റൊരു ചിത്രം. പ്രിയദർശൻ തന്നെയാണ് ഈ സിനിമയുടേയും സംവിധായകൻ. പുതിയ സിനിമകളെ കുറിച്ച് നടൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

  Bigg Boss Malayalam 3: Kidilam Firoz opens up about Suryas crush on Manikuttan

  മണിക്കുട്ടൻ ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: bigg boss malayalam season 3
  English summary
  Bigg Boss Malayalam Season 3 manikuttan Shares Happy news About Confidence Group Flat
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X