For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സായിയുമായി അകന്നതിന് കാരണം, സൈബര്‍ അറ്റാക്ക് കാര്യമാക്കിയില്ല, അനുഭവം പറഞ്ഞ് റംസാന്‍

  |

  ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് റംസാന്‍. ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലും നിരവധി ആരാധകരെ റംസാന് ലഭിച്ചു. ബിഗ് ബോസില്‍ ഒരു മല്‍സരാര്‍ത്ഥിയായി പങ്കെടുത്തപ്പോഴും മികച്ച പിന്തുണയാണ് റംസാന് ലഭിച്ചത്. ഷോയുടെ തുടക്കം മുതല്‍ അവസാനം വരെ വലിയ ആത്മവിശ്വാസത്തോടെയും ഊര്‍ജ്ജത്തോടെയും നിന്ന താരമാണ് റംസാന്‍. പൊതുവെ എല്ലാവരോടും സൗഹൃദാന്തക്ഷീരത്തില്‍ പോയ താരം തെറ്റാണെന്ന് തോന്നിയ കാര്യങ്ങള്‍ക്കെല്ലാം പ്രതികരിച്ചിട്ടുണ്ട്.

  ഗ്ലാമറസായി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  അതേസമയം സായിയുമായി അകന്നതിന് കാരണവും, സൈബര്‍ അറ്റാക്കിനോടുളള പ്രതികരണവും ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് റംസാന്‍. നിലപാടുകളുടെ രാജകുമാരന്‍ എന്ന വിളി പേരിനെ കുറിച്ചും റംസാന്‍ മനസുതുറന്നു. ബിഗ് ബോസിലേക്ക് വരുമ്പോള്‍ പല കാര്യങ്ങളും ഫേസ് ചെയ്യാന്‍ വേണ്ടി വരണമെന്ന് റംസാന്‍ പറയുന്നു.

  നമുക്ക് എന്തും പറയാം, ബാക്കിയുളളവര് ഒന്നും പറയരുത് എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. എന്നാല്‍ അതല്ല വേണ്ടത്. എന്നോട് എന്തെങ്കിലും പറയുവാണെങ്കില്‍ തിരിച്ച് അവര്‍ക്കും കിട്ടും എന്ന ഉറപ്പിലാണ് പലരും എന്റെയടുത്ത് വരുന്നത്. ഓപ്പോസിറ്റുളള ആളുകള്‍ നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ നന്നായിട്ടുണ്ടെന്ന് പോയി പറയാറുണ്ട്. ബിഗ് ബോസിന് ശേഷമുളള സൈബര്‍ അറ്റാക്കിനെ കുറിച്ചും റംസാന്‍ പ്രതികരിച്ചു.

  ഇത്തരം അറ്റാക്കുകളൊന്നും എന്നെ ബാധിച്ചില്ലെന്ന് റംസാന്‍ പറയുന്നു. അതൊരു ഗെയിമാണ്. അത് റിയാലിറ്റി ഷോ ആണെന്ന് മനസിലാക്കാത്തവരാണ് ഈ പറയുന്ന സൈബര്‍ അറ്റാക്കും കൊണ്ട് വരുന്നത്. അപ്പോ അവരോട് നമ്മള് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഞാന്‍ ഉളളിലായപ്പോ കുറെ കാര്യങ്ങള്‍ എന്‌റെ ഫാമിലിയും സുഹൃത്തുക്കളുമെല്ലാം നേരിട്ടിട്ടുണ്ട്. പുറത്തിറങ്ങിയ ശേഷം സൈബര്‍ അറ്റാക്ക് എന്നത് പിആര്‍ വര്‍ക്ക് പോലെ തോന്നി. എന്നെ എതിര്‍ക്കുന്നവരാണെങ്കില്‍ എപ്പോഴും എതിര്‍ക്കണം. അല്ലെങ്കില്‍ ആ ഒരു ഫ്‌ളോ പോവും.

  നിങ്ങള് എത്ര വേണമെങ്കിലും പറഞ്ഞോ, എന്നെ അത് ബാധിക്കില്ലെന്ന് ലൈവില്‍ വന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കെതിരെ ആര് എന്ത് എഴുതിയാലും ഞാന്‍ വായിക്കാറില്ല. ലെെവിന് ശേഷം എനിക്ക് അങ്ങനെ സൈബര്‍ അറ്റാക്കുകളൊന്നും വന്നിട്ടില്ല, റംസാന്‍ പറഞ്ഞു. സായിയുമായി അകന്നതിന്റെ കാരണവും നടന്‍ പറയുന്നു. ഓരോ മല്‍സരാര്‍ത്ഥികളും എങ്ങനെ ആ ഷോയെ നോക്കികാണുന്നോ അങ്ങനെയായിരിക്കും ഗെയിം. സായി എന്ന വ്യക്തി ആദ്യം എന്റെ കമ്പനിയായിരുന്നു. ഞാനും അഡോണിയും സായിയും നല്ല സുഹൃത്തുക്കളായി നിന്നു. പക്ഷേ എവിടെയൊക്കെയോ വെച്ച് സായിയുടെ ഗെയിം നിലപാടില്ലാത്ത പോലെ എനിക്ക് തോന്നി.

  സൂര്യയ്ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന് പറഞ്ഞ കോളേജ്, മാനേജ്‌മെന്‌റ് പറഞ്ഞ കാരണത്തെ കുറിച്ച് നടന്‍

  കാരണം പറയുന്ന കാര്യങ്ങളല്ല സായി ചെയ്യുന്നത്, പ്രവൃത്തിക്കുന്നത് വേറെയാണ്. നിലനില്‍ക്കാന്‍ വേണ്ടി ചെയ്യുന്നത് പോലെ തോന്നി. അതുകൊണ്ട് സായി ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ ഞാന്‍ എപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. അവന്‍ ക്യാപ്റ്റനായപ്പോള്‍ കൂടുതല്‍ സന്തോഷിച്ചത് ഞാനാണ്. പക്ഷേ നിലപാടുകള്‍ മാറ്റിയപ്പോള്‍ കൂടുതല്‍ ദേഷ്യവും സങ്കടവും വന്നതും എനിക്കാണ്.

  ബിഗ് ബോസിലെ എറ്റവും മികച്ച മനുഷ്യന്‍, ജെനുവിന്‍ പ്ലെയര്‍, ആരൊക്കെയാണെന്ന് പറഞ്ഞ് കിടിലം ഫിറോസ്‌

  കിരീടം എന്ന ലക്ഷ്യമില്ലായിരുന്നു എന്നും റംസാന്‍ പറഞ്ഞു. ഫിനാലെയില്‍ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബിഗ് ബോസ് ചോദിപ്പോഴും അങ്ങനെയാണ് പറഞ്ഞത്. ഷോയുടെ തുടക്കത്തില്‍ അധികം ആരോടും വഴക്കുണ്ടാക്കിയിട്ടില്ല. പിന്നെ സജ്‌ന ഇത്തയോട് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ വഴക്കുണ്ടാക്കുന്നവരോട് ഒകെ പിന്നെ പോയി സംസാരിക്കാറുണ്ട്. പേഴ്‌സണല്‍ കാര്യങ്ങളിട്ട് ചിലര് വഴക്കുണ്ടാക്കുമ്പോള്‍ അത് ഞാന്‍ എതിര്‍ക്കാറുണ്ട്. കാരണം അത് ഗെയിമല്ല. ഗെയിമിന് പറ്റിയതല്ല. എന്‌റെ ഫാമിലിയെയും പ്രൊഫഷനെയും ഒഴിച്ച് ബാക്കി എന്തും ഗെയിമായിട്ട് എടുത്തോളു എന്ന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. ഫാമിലിയും പ്രൊഫഷനും വെച്ച് ഞാനാരോടും കളിച്ചിട്ടില്ല, റംസാന്‍ പറഞ്ഞു.

  മണിക്കുട്ടനെ എതിരാളിയായി കണ്ടതിന് കാരണം, ഞങ്ങളുടെ സൗഹൃദ നിമിഷങ്ങള്‍ കാണിച്ചില്ല: കിടിലം ഫിറോസ്‌

  Read more about: bigg boss
  English summary
  bigg boss malayalam season 3: ramzan reveals his reaction on bad comments and friendship with sai vishnu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X