For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന് നേരെ ചെരുപ്പ് എറിഞ്ഞ് റംസാന്‍, തല്ലെടാ എന്ന് ആക്രോശിച്ച് കിടിലന്‍; റംസാനെതിരെ സോഷ്യല്‍ മീഡിയ

  |

  പൊളി ഫിറോസും സജ്‌നയും പുറത്തായതിന് ശേഷം ബിഗ് ബോസ് വീട് ശാന്തമായെന്ന പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നാട്ടുക്കൂട്ടം ടാസ്‌ക്കിലൂടെ മത്സരാര്‍ത്ഥികള്‍ പരസ്പരംം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അടിയുടെ വക്കിലെത്തുന്നതിനാണ് ബിഗ് ബോസ് വീട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി സാക്ഷ്യം വഹിക്കുന്നത്. പലരും നിയന്ത്രണം വിട്ട് പെരുമാറുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായി.

  നോക്കിയാല്‍ കണ്ണെടുക്കാനാകില്ല ഹോട്ട് ചിത്രങ്ങളുമായി മാളവിക മോഹനന്‍

  കഴിഞ്ഞ ദിവസം നാട്ടുക്കൂട്ടത്തിന് മുന്നില്‍ വിചാരണ നേരിട്ടത് കിടിലം ഫിറോസ്, മണിക്കുട്ടന്‍, ഡിംപല്‍ എന്നിവരായിരുന്നു. വിചാരണയില്‍ മൂന്നു പേരും പിടിച്ചു നിന്നു. ആരും പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇതുവരെ ബിഗ് ബോസ് വീടിനുള്ളില്‍ ചെയ്തതും പറഞ്ഞതുമെല്ലാം ചികഞ്ഞെടുത്തായിരുന്നു ഓരോരുത്തരേയും എതിര്‍ ടീം വിചാരണ ചെയ്തത്. വിചാരണയ്ക്ക് ശേഷവും വാക്കു തര്‍ക്കം നീണ്ടു പോകുന്നതും കണ്ടു.

  നാട്ടുക്കൂട്ടം ടാസ്‌ക് ഇന്നും തുടരുമ്പോള്‍ ഇന്ന് വന്‍ ട്വിസ്റ്റ് ഉണ്ടാകുമെന്ന് കിടിലം ഫിറോസ് പ്രവചിച്ചിരുന്നു. എന്താണ് ആ പ്രവചനം എന്നത് കണ്ടറിയണം. അതേസമയം കാര്യങ്ങള്‍ നിയന്ത്രണങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകുന്നതായാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. സായ് വിഷ്ണുവാണ് ഇന്ന് നാട്ടുക്കൂട്ടത്തിന് മുന്നിലെത്തുന്നത്. എന്നാല്‍ സായ് സംസാരിക്കുന്നതിനിടെ റംസാന്‍ ചെരുപ്പ് വലിച്ചെറിയുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്.

  മണിക്കുട്ടന് നേരെയാണ് റംസാന്‍ ചെരുപ്പെറിയുന്നത്. ഇതോടെ അല്‍പ്പ നിമിഷം ബിഗ് ബോസ് വീട് അമ്പരന്ന് നിശബ്ദമാവുന്നതായും കാണാം. സായിയുടെ നേര്‍ക്കെറിഞ്ഞ ചെരുപ്പ് ലക്ഷ്യം തെറ്റി മണിക്കുട്ടന്റെ നേര്‍ക്ക് വരികയായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍. ഇതേ തുടര്‍ന്ന് പ്രകോപിതനായ മണിക്കുട്ടന്‍ റംസാന് നേര്‍ക്ക് ദേഷ്യത്തോടെ വന്നടുക്കുന്നതായും കാണാം. ഇതേ തുടര്‍ന്ന് വലിയ വഴക്ക് രൂപപ്പെടുകയും കിടിലം ഫിറോസ് മണിക്കുട്ടനോട് തല്ലെടാ എന്ന് ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം.

  സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. റംസാനെതിരെ നിയമനടപടിയുണ്ടാകണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കുട്ടികളും കുടുംബങ്ങളുമെല്ലാം കാണുന്ന പരിപാടിയില്‍ ഇതുപോലെ ചെയ്യുന്നത് ശരിയാണോ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. മത്സരാര്‍ത്ഥികളെ ദേഹോപദ്രവം ചെയ്യാന്‍ പാടില്ലെന്ന നിയമം റംസാന്‍ ലംഘിച്ചതായാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കരുതെന്നും റംസാനെതിരെ നടപടി വേണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. റംസാനെ പുറത്താക്കണമെന്നൊണ് ചിലര്‍ പറയുന്നത്.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  അതേസമയം, മോനെ റംസാനെ നി ഒരുങ്ങി ഇരുന്നോ. ഈ ചെരിപ്പ് എറിഞ്ഞത്, അത് നിന്റെ ഒടുക്കത്തെ കളി ആണ്. റംസാന്റെ ഈ പ്രവര്‍ത്തി ലാലേട്ടന്റെ അഭിപ്രായ പ്രകാരം കുട്ടികളും ,ഫാമിലിയും ഒക്കെ കാണുന്ന ബിഗ്ബോസ് ഷോയ്ക്ക് യോജിച്ചതാണോ? എംകെയുടെ അടുത്ത് നീന്നും തല്ലു കൊണ്ട് തീരാന്‍ ആണോ ആ പിക്കിരി ചെക്കന്‍ ആയ യില്‍ വന്നത് എന്നെല്ലാമാണ് കമന്റുകള്‍. ടാസ്‌ക്കിനിടെ ഡിംപലിനെ കള്ളി, മെന്റല്‍ എന്നെല്ലാം വിളിച്ചതും കൂവി ബഹളമുണ്ടാക്കിയതുമെല്ലാം സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. ഗെയിം സ്പിരിറ്റില്ലാതെയാണ് റംസാന്‍ പെരുമാറുന്നതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

  English summary
  Bigg Boss Malayalam Season 3 Ramzan Throws Chappal At Manikuttan Social Media Demands Action, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X