Just In
- 5 hrs ago
കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
- 6 hrs ago
കാക്കക്കൂട്ടില്‍ കല്ലെറിഞ്ഞത് പോലെ ജയില്‍ നോമിനേഷന്; ഫിറോസിനെതിരെ സംഘടിച്ച് മത്സരാര്‍ത്ഥികള്‍
- 10 hrs ago
ഒരു അമ്മയുടേയും മകന്റേയും ജീവിതം; 'ദിശ 'പൂർത്തിയായി...
- 11 hrs ago
നസ്രിയയുടെ പിന്നിൽ ഒളിച്ച് ഫഹദ്, താരങ്ങളുടെ ചിത്രം വൈറലാകുന്നു....
Don't Miss!
- Lifestyle
വ്യക്തിജീവിതത്തില്‍ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് സ്വന്തം
- News
കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം
- Sports
IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- Automobiles
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നെല്ലിക്ക പറിക്കുന്ന സീനില്‍ പോലും നിന്നെ കണ്ടിട്ടില്ലല്ലോ എന്ന് ഫിറോസ്; പൊട്ടിത്തെറിച്ച് റിതു
പാതി ദൂരം പിന്നിട്ടപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ് 3 ആവേശകരമായിരിക്കുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങളും തന്ത്രങ്ങളുമെല്ലാം മാറി മറിഞ്ഞിട്ടുണ്ട് ബിഗ് ബോസ് വീട്ടില്‍. കഴിഞ്ഞ ദിവസം വൈല്‍ഡ് കാര്‍ഡിലൂടെ രമ്യ പണിക്കര്‍ തിരികെ വരിക കൂടി ചെയ്തതോടെ ബിഗ് ബോസ് വീട്ടിലെ ഗെയിം സ്ട്രാറ്റജികള്‍ മാറി മറിയുമെന്നുറപ്പായിരിക്കുകയാണ്. സൂര്യയുടെ ആദ്യത്തെ ലക്ഷ്യം പൊളി ഫിറോസാണെന്ന് വന്ന ദിവസം തന്നെ ബോധ്യപ്പെടുകയുണ്ടായി.
സിമ്പിളായെത്തി മനം കവര്‍ന്ന് അമൃത അയ്യര്‍; ചിത്രങ്ങള്‍
അതേസമയം നേരത്തെ മിക്കവരേയും അങ്ങോട്ട് കയറി ചെന്ന് പ്രകോപിപ്പിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന പൊളി ഫിറോസിനിത് തിരിച്ചടികളുടെ സമയാണ്. സന്ധ്യ, ഡിംപല്‍, രമ്യ, കിടിലം ഫിറോസ്, അനൂപ്, മണിക്കുട്ടന് തുടങ്ങിയവരെല്ലാം പൊളി ഫിറോസിനെതിരെ രംഗത്ത് വരികെയും ചുട്ട മറുപടി നല്‍കുകയും ചെയ്തവരാണ്. ഇതിനിടെയാണ് രമ്യയുടെ വരവും.

ഇപ്പോഴിതാ വീണ്ടുമൊരു വഴക്കുമായി പൊളി ഫിറോസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡില്‍ റിതു മന്ത്രയുമായി പൊളി ഫിറോസ് കോര്‍ക്കുന്നതായാണ് വ്യക്തമായിരിക്കുന്നത്. പൊതുവെ ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പുകളിലേക്ക് അധികം ഇറങ്ങി ചെല്ലാതേയും അടികള്‍ക്ക് മുതിരാതേയുമാണ് റിതു കളിച്ചു വരുന്നത്. അങ്ങനെയുള്ള റിതുവുമായി ഫിറോസ് വഴക്കിന് തയ്യാറാവുകയാണെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.

ഷൂട്ടിന് പോകുമ്പോള്‍ കോഫിയോ ചായയോ എന്ത് കിട്ടിയാലും താന്‍ കഴിക്കുമെന്ന് റിതു പറയുന്നതില്‍ ഇടപെട്ട് ഫിറോസാണ് തുടക്കമിടുന്നത്. എന്ത് ഷൂട്ടാണോ, ഞാന്‍ ഒരു സിനിമയിലും ഇതുവരെ കണ്ടിട്ടില്ല. നെല്ലിക്ക പറിക്കുന്ന സീനില്‍ പോലും റിതുവിനെ താന്‍ കണ്ടിട്ടില്ലെന്നാണ് പൊളി ഫിറോസ് പറയുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ തന്നെ റിതു തിരിച്ചടിക്കുകയാണ്. ഷൂട്ട് എന്നാല്‍ സിനിമ മാത്രമാണോ എന്നായിരുന്നു റിതുവിന്റെ മറുചോദ്യം.

പിന്നെന്താണ് ഗണ്‍ ഷൂട്ടിങ് ആണോ എന്ന് ആംഗ്യ ഭാഷയിലൂടെ ഫിറോസ് ചോദിക്കുന്നു. നിങ്ങള്‍ അഭിനയിച്ചൊരു സിനിമ പോലും ഞാനും കണ്ടിട്ടില്ലെന്ന് റിതുവും തിരിച്ചടിക്കുന്നു. നിങ്ങളെ കാണിക്കാനല്ല ഞാന്‍ വന്നത്. നിങ്ങള്‍ക്ക് അറിയില്ലാത്ത കാര്യം സംസാരിക്കാന്‍ വരരുത് മിസ്റ്റര്‍ ഖാന് എന്നും റിതു തിരിച്ചടിക്കുകയാണ്. ഒറ്റയ്ക്ക് ഇരിക്കാനാണെങ്കില്‍ ഇവിടെ എന്തിന് ഇരിക്കണം വീട്ടില്‍ പോയാ പോരെ എന്ന് ഫിറോസ് പരിഹസിക്കുമ്പോള്‍ നിങ്ങള്‍ പറയുമ്പോള്‍ പോകാനായിട്ടല്ല ഞാന്‍ ഇവിടെ വന്നതെന്ന് റിതു തിരിച്ചു പറയുന്നു.

നിങ്ങള്‍ ആവശ്യമുള്ള കാര്യങ്ങള്‍ കേള്‍ക്കൂവെന്നും റിതു പറയുന്നുണ്ട്. ഇന്നലെ രാത്രിയും ഇരുവരും ചെറുതായി ഉരസിയിരുന്നു. ഒറ്റയ്ക്കിരിക്കുന്ന റിതുവിനോട് വട്ടാണോ എന്ന് ഫിറോസ് ചോദിക്കുകയായിരുന്നു. താന്‍ ഒറ്റയ്ക്ക് ഇരിക്കാറുണ്ടെന്ന് റിതു പറയുന്നു. ഇത് വട്ടല്ല ഭ്രാന്താണെന്ന് ഫിറോസ് പറയുമ്പോള്‍ ഭ്രാന്തുള്ളവര്‍ക്ക് അത് വേഗം മനസിലാകുമെന്ന് പറഞ്ഞ് റിതു തിരിച്ചടിച്ചിരുന്നു. ഇവിടെ ആരംഭിച്ച പ്രശ്നമാണ് ഇന്നത്തെ അടിയിലേക്ക് എത്തിയതെന്നാണ് കരുതപ്പെടുന്നത്.