For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് ഫിനാലെ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം, അനുഭവം പങ്കുവെച്ച് റിയ ചെറിയാന്‍

  |

  ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണുകള്‍ക്ക് പിന്നാലെ മൂന്നാം പതിപ്പിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മുന്‍ സീസണുകളേക്കാള്‍ കൂടുതല്‍ കാഴ്ചക്കാര്‍ ഇത്തവണ ഷോയ്ക്ക് ലഭിച്ചു. പ്രതീക്ഷിച്ചത് പോലെ മണിക്കുട്ടന്‍ തന്നെ വിജയകീരിടം നേടിയപ്പോള്‍ സായി വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാം സ്ഥാനത്തും എത്തി. 75 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് മണിക്കുട്ടന് സമ്മാനമായി ലഭിച്ചത്. വോട്ടുകളുടെ എണ്ണത്തില്‍ സായിയേക്കാള്‍
  ഏറെ മുന്നിലായി മണിക്കുട്ടന്‍ എത്തി. ഒമ്പത് കോടിയിലധികം വോട്ടുകളാണ് മണിക്കുട്ടന് ലഭിച്ചത്.

  ഗ്ലാമറസ് നായിക പായല്‍ രജ്പുത്തിന്‌റെ ചിത്രങ്ങള്‍, കാണാം

  വര്‍ണാഭമായ ഒരു ഗ്രാന്‍ഡ് ഫിനാലെയാണ് ബിഗ് ബോസിന്‌റെതായി കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തത്. ഡാന്‍സും പാട്ടും കോമഡി സ്‌കിറ്റും എല്ലാം ബിഗ് ബോസ് ഫൈനലിന് മാറ്റുകൂട്ടി. 95ാം ദിവസമാണ് ബിഗ് ബോസ് ഷോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. തുടര്‍ന്ന് വോട്ടിംഗ് പുനരാരംഭിച്ച് വിജയികളെ തിരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുകയായിരുന്നു എഷ്യാനെറ്റ്.

  അതേസമയം ബിഗ് ബോസിന് സ്‌ക്രിപ്റ്റ് എഴുതിയതും, ഫിനാലെ ഡയറക്ട് ചെയ്തതിനെ കുറിച്ചുമുളള അനുഭവം പങ്കുവെക്കുകയാണ് റിയ ചെറിയാന്‍. ഫേസ്ബുക്കിലൂടെയാണ് റിയ ബിഗ് ബോസിനെ കുറിച്ച് മനസുതുറന്നത്. 'അങ്ങനെ ഞാനും ഒരു ഡയറക്ടര്‍ ആയി' എന്ന് കുറിച്ചാണ് റിയയുടെ പോസ്റ്റ് ആരംഭിക്കുന്നത്. 'ഒരു ദിവസം ബിഗ് ബോസ് പ്രോജക്ട് ഹെഡ് ആയ അര്‍ജുന്‍ ചേട്ടന്‌റെ കോള്‍ വന്നു. ഞാന്‍ പ്രതീക്ഷിച്ചത് പോലെ ബിഗ് ബോസിലേക്ക് ഉളള ക്ഷണം ആയിരുന്നു.

  ലാലേട്ടന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുക. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തു. ഓഫറിന് യെസ് പറഞ്ഞു. ചെയ്യാന്‍ പോകുന്ന ജോലിയുടെ ത്രില്ല് ഉണ്ടായിരുന്നെങ്കിലും മലയാളത്തിന്‌റെ സൂപ്പര്‍സ്റ്റാറിന് വേണ്ടി എഴുതാന്‍ പോകുന്നു എന്നത് ഭയപ്പെടുത്തിയിരുന്നു, റിയ പറയുന്നു. ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു. മീറ്റിംഗുകള്‍ ഒകെ കഴിഞ്ഞപ്പോഴേക്കും അല്പം ധൈര്യം കിട്ടി.

  ട്രോളുകള്‍ കിട്ടിയതില്‍ ക്വീന്‍ താനാണെന്ന് സൂര്യ, ഐസുമായി ബന്ധപ്പെട്ട തഗ്ഗിനെ കുറിച്ച് മണിക്കുട്ടന്‍

  അങ്ങനെ എഴുതികൂട്ടിയ സ്‌ക്രിപ്റ്റും, ഉളള ധൈര്യവും വാരിക്കുട്ടി സാക്ഷാല്‍ ലാലേട്ടന്‌റെ മുന്നിലേക്ക്. ഒന്നും സംഭവിച്ചില്ല. തുടക്കം നന്നായി. അന്ന് മുതല്‍ എഴുതിയ ആശയങ്ങള്‍ക്ക് ലാലേട്ടന്‍ നല്‍കിയ പിന്തുണയും സഹകരണവുമാണ് പുതിയ ആശയങ്ങളുമായി മടി കൂടാതെ അദ്ദേഹത്തെ സമീപിക്കുന്നതിന് പ്രാപ്തയാക്കിയത്, റിയ കുറിച്ചു. കോവിഡ് സാഹചര്യം മൂലം ഷോ പ്രതിസന്ധിയിലായി.

  നിര്‍ത്തിവെയ്ക്കപ്പെട്ട ബിഗ് ബോസിന് ഒരു വോട്ട് എടുപ്പ് നടത്തി വിജയികളെ കണ്ടെത്തി. ഫിനാലെക്ക് വേണ്ടി വീണ്ടും ചെന്നൈയിലേക്ക്. അവിടെ ചെന്നപ്പോള്‍ എന്നെ കാത്തിരുന്നത് മറ്റൊരു വലിയ അവസരമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3 ഫിനാലെയുടെ സ്‌ക്രിപ്റ്റും ഡയറക്ഷനും അങ്ങനെ ഞാന്‍ ഡയറക്ടര്‍ ആയി. ഞാന്‍ ആദ്യമായി ഡയറക്ട് ചെയ്യുന്ന താരം മലയാളത്തിന്‌റെ നടന വിസ്മയം മോഹന്‍ലാല്‍.

  ദിലീപ് വീണ്ടും ലൊക്കേഷനില്‍, കേശുവിനൊപ്പമുളള ചിത്രവുമായി നാദിര്‍ഷ, കൂടെ അനുശ്രീയും

  ടൈം കളയാതെ 10 കാശുണ്ടാക്കി വീട്ടുകാർക്ക് മുട്ടായി വാങ്ങി കൊടുക്ക്

  അതേസമയം ബിഗ് ബോസ് സമയത്ത് നല്‍കിയ
  പിന്തുണയ്ക്കും പോസിറ്റീവ് എനര്‍ജിക്കും ലാലേട്ടന് റിയ നന്ദി പറഞ്ഞു. കൂടാതെ ബിഗ് ബോസ പ്രോജക്ട് ഹെഡായ അര്‍ജുന്‍ മേനോനും രാജന്‍ രാഘവന്‍ സാറിനും മറ്റ് ടീമംഗങ്ങള്‍ക്കും നന്ദി അറിയിച്ചാണ് റിയ ചെറിയാന്‌റെ കുറിപ്പ് അവസാനിക്കുന്നത്. ബിഗ് ബോസ് ടീമംഗങ്ങള്‍ ലാലേട്ടനൊപ്പം എടുത്ത ഒരു ചിത്രം പങ്കുവെച്ചാണ് റിയ ചെറിയാന്‌റെ പോസ്റ്റ് വന്നത്‌.

  സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

  English summary
  bigg boss malayalam season 3: riya cherian shares the working experience with mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X