Just In
- 45 min ago
വിന്നര്‍ ആരാണെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്; ബിഗ് ബോസ് സ്ക്രീപ്റ്റഡാണ്, ആരോപണവുമായി മിഷേല്‍ ആന്‍ ഡാനിയേൽ
- 47 min ago
ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു, ഇനിയും വരും, ഫിറോസിന്റെ ആദ്യ പ്രതികരണം...
- 59 min ago
മമ്മൂക്കയുമായി സിനിമ ചെയ്യില്ലെന്ന് അന്ന് തീരുമാനം എടുത്തു, അനുഭവ കഥ പറഞ്ഞ് രണ്‍ജി പണിക്കര്‍
- 1 hr ago
അതെ ഞാന്‍ ഗര്‍ഭിണിയാണ്; സഹോദരന് കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞതിഥി വരാന്‍ പോവുകയാണെന്ന് ഡിംപിള്‍ റോസ്
Don't Miss!
- Sports
IPL 2021: എസ്ആര്‍എച്ച് x ആര്‍സിബി- അക്കൗണ്ട് തുറക്കാന്‍ വാര്‍ണര്‍, കുതിപ്പ് തുടരാന്‍ കോലി
- News
കൊവിഡില്‍ കുംഭ മേള നടത്തുന്നതില്‍ ആര്‍ക്കും പരാതിയില്ല; നിശബ്ദത മാത്രം; വിമര്‍ശനവുമായി പാര്‍വ്വതി
- Finance
ഇറാന്റെ എണ്ണ വാങ്ങാന്‍ ഇന്ത്യ വീണ്ടും ആലോചിക്കുന്നു; അമേരിക്ക ഉപരോധം നീക്കിയാല്‍...
- Automobiles
ഹൈബ്രിഡ് 5015 ട്രാക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സോളിസ്; വില 7.21 ലക്ഷം രൂപ
- Lifestyle
Ambedkar Jayanti 2021: അംബേദ്കര്‍ ജയന്തി; അറിഞ്ഞിരിക്കണം ഇതെല്ലാം
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭര്‍ത്താവ് പറഞ്ഞ വാക്കില്‍ തിരിച്ചടിച്ച് സജ്ന; നല്ലൊരു അവസരം പാഴാക്കി, ഭാര്യയുടെ ഉപദേശം കേട്ട് ഫിറോസും
ബിഗ് ബോസ് മലയാളത്തിിന്റെ ചരിത്രം തിരുത്തി കുറിച്ച് കൊണ്ടാണ് താരദമ്പതിമാരായ ഫിറോസും സജ്നയും എത്തുന്നത്. വൈല്‍ഡ് കാര്‍ഡ് എന്ട്രിയായിട്ടെത്തിയ ഇരുവരും വലിയൊരു ബഹളം തന്നെയാണ് ഷോ യില്‍ ഉടനീളം ഉണ്ടാക്കിയത്. തുടക്കത്തിലുണ്ടായിരുന്ന മത്സരത്തില്‍ നിന്നും നേരിയ മാറ്റങ്ങള്‍ വരുത്തി ഇരുവരും ഗംഭീര പ്രകടനമാണ് കാഴ്ച വെക്കുന്നത്.
കാലുകളിലാണ് ഭംഗി, ആരെയും മയക്കുന്ന പോലെ സുന്ദരിയായി നടി കൈനത്ത് അറോറ
അതേ സമയം കഴിഞ്ഞ വീക്ക്ലി ടാസ്കില് നല്ല പ്രകടനം കാഴ്ച വെക്കാത്ത ഭര്‍ത്താവിനെ ഉപദേശിക്കുകയാണ് സജ്ന. നല്ലൊരു വേദി കിട്ടിയിട്ടും അത് മനോഹരമായി ചെയ്യാന്‍ ഫിറോസിക്കയ്ക്ക് സാധിച്ചോ എന്നാണ് സജ്ന ചോദിക്കുന്നത്. എപ്പോഴും എക്സ്ക്യൂസ് പറയുന്നത് ശരിയല്ലെന്ന് കൂടി പറയുന്ന താരദമ്പതിമാരുടെ വീഡിയോ വൈറലാവുകയാണ്.

ഒരു പാട്ട് പാടി, ഡാന്‍സ് ചെയ്തു, പിന്നെ നമ്മള് തമ്മില്‍ കരഞ്ഞോണ്ടുള്ള സീനും ഉണ്ടായെന്ന് ഫിറോസ് പറയുമ്പോള്‍ അത് ലോങ് ആയി പോയതായി തനിക്ക് തോന്നിയെന്ന് സജ്നയും സൂചിപ്പിച്ചു. എന്നിട്ടും ഇക്ക അടുത്ത് വന്നപ്പോള്‍ വേറെ ചെയ്യെന്ന് ഞാന്‍ പറയുന്നുണ്ട്. ഇത്രയും സമയം കിട്ടിയിട്ടും വേറൊന്നും ചെയ്യാത്തതെന്താണെന്ന് ഞാനോര്‍ത്തു. സജ്ന നീ ഉള്ളത് പോലെ കംഫര്‍ട്ട് അല്ല ഞാനെന്ന് ഫിറോസ് പറയുമ്പോള്‍ എന്നാല്‍ പിന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്യാതിരിക്കണമെന്നായി സജ്ന.

അതൊക്കെ ഒരു കാരണമായി കാണിക്കല്ലേ. ഇക്ക തന്നെ പറഞ്ഞിട്ടുണ്ട് പെര്‍ഫോമന്‍സ് ചെയ്യുന്ന കാര്യത്തില്‍ എക്സ്ക്യൂസ് കാണിക്കരുതെന്ന്. പക്ഷേ ഇപ്പോള്‍ ഇക്ക എക്സ്ക്യൂസ് പറയുന്നത് പോലെയാണ് തോന്നുന്നതെന്ന് സജ്ന പറഞ്ഞപ്പോള്‍ അങ്ങനെ ആണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. മനഃപൂര്‍വ്വം ഞാനത് ഒഴിവാക്കുകയാണെന്ന് ഫിറോസ് സൂചിപ്പിച്ചപ്പോള്‍ അടുത്ത തവണ ഇക്കയുടെ കാര്യങ്ങള്‍ നന്നായി ചെയ്യണം. ആകെ കിട്ടുന്നൊരു വേദിയാണ്. അത് മാക്സിമം ഉപയോഗിക്കണമെന്നാണ് സജ്നയുടെ അഭിപ്രായം.

അതിന് വേണ്ടിയാണ് ഇത്രയധികം എഫര്‍ട്ട് എടുത്തതെന്ന് ഫിറോസും പറയുന്നു. എഫര്‍ട്ട് എടുത്തിട്ട് കാര്യമില്ല. അത് പുറത്തേക്ക് കൊടുക്കുന്നത് നല്ലതായിരിക്കണം. ഇക്ക അങ്ങനൊന്ന് കൊടുത്തില്ല. ഇവിടെയുള്ളവര്‍ക്കും കാണുന്ന പ്രേക്ഷകര്‍ക്കും അത് നല്ലതായിരിക്കാം. പക്ഷേ ഫിറോസിക്കയെ എനിക്ക് നല്ലോണം അറിയാമല്ലോ. ഭാര്യ എന്നതിലുപരി നിങ്ങള്‍ ചെയ്യുന്നത് ഭയങ്കരമായി ആസ്വദിക്കുന്ന ആളാണ് ഞാനെന്നും സജ്ന പറയുന്നു.

അതേ സമയം സജ്നയുടെ പ്രകടനം മനോഹരമായെന്ന് പറയുകയാണ് ആരാധകര്‍. തുടക്കത്തില്‍ സജ്ന കാരണം ഫിറോസിനും പുറത്ത് പോകേണ്ടി വരുമോ എന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാല്‍ പിന്നീടങ്ങോട്ട് കിടിലന്‍ പ്രകടനവുമായി സജ്ന മുന്നിട്ട് നിന്നു. ഇടയ്ക്ക് ഏറ്റവും നല്ല പെര്‍ഫോമന്‍സ് സജ്ന ആയിരിന്നിട്ടും ഫിറോസിന്റെ പ്രകടനം മോശമയത് കൊണ്ട് ഇരുവര്‍ക്കും ജയിലില്‍ പോവേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ എപ്പിസോഡിലെ പ്രകടനവും സമാനമായിരുന്നു. എന്നിരുന്നാലും മറ്റ് മത്സരാര്‍ഥികളെ ചൊറിഞ്ഞ് ക്യാമറ സ്പേസ് സ്വന്തമാക്കാന്‍ ഫിറോസിന് മാത്രമേ സാധിച്ചിട്ടുള്ളു.