For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രദ്ധ കിട്ടാനുള്ള 'ക്യാറ്റ് ഫൈറ്റ്' എന്ന് സന്ധ്യ മനോജ്; അല്‍പ്പമെങ്കിലും മനുഷ്യത്വം വേണമെന്ന് ആരാധകര്‍!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ അടുത്തു നില്‍ക്കെ മജിസിയ ഭാനു-ഡിംപല്‍ ഭാല്‍ പ്രശ്‌നം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഭാനു ഡിംപലിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് തിങ്കള്‍ ആരോപിച്ചത്. പിന്നാലെ താന്‍ ഫിനാലെയില്‍ നിന്നും പിന്മറുമെന്ന് ഡിംപല്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റിയിട്ടുണ്ട് ഡിംപല്‍. ഇപ്പോഴിതാ ബിഗ് ബോസില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രതികരണവുമായി സന്ധ്യ മനോജ് എത്തിയിരിക്കുകയാണ്.

  ഉപ്പും മുളകിലെ മോളൂസ് ആളൊരു ഫ്രീക്കത്തി തന്നെ; ചിത്രങ്ങിളതാ

  ഞാന്‍ ഒരു അമ്മയായപ്പോള്‍ കുട്ടിയെ അച്ചടക്കം പഠിപ്പിക്കണമെന്ന് പറയുമായിരുന്നു. അവന്റെ കരച്ചിലുകള്‍ ഞാന്‍ ശ്രദ്ധിക്കുന്തോറും കൂടി വരികയായിരുന്നു. ഞാന്‍ സ്‌നേഹിക്കുന്നതിന്റെ സ്വഭാവം എന്തെന്ന് ഞാന്‍ മനസിലാക്കാന്‍ തുടങ്ങി. ഒരു കുട്ടി ശ്രദ്ധ കിട്ടാന്‍ വേണ്ടി കരയുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കുമ്പോള്‍ ആ ശീലം കൂടി വരികേയുള്ളൂ. എന്നാണ് സന്ധ്യ പറയുന്നത്. തുടര്‍ന്ന് വായിക്കാം.

  അതുകൊണ്ട്, മുതിര്‍ന്നവരുടെ ടാന്‍ഡ്രമുകള്‍ ശ്രദ്ധിക്കുന്നത് നിര്‍ത്തൂ. കാരണം ഇവിടെ ആരും കരുത്തരും ദുര്‍ബലരുമല്ല. ഈ ഹൈപ്പര്‍ ഡ്രാമയുടെ ഭാഗമാകാന്‍ ഞാനില്ല. അത് മറ്റൊരു ഷോയാണ്. പിന്നെ, രണ്ട് മുതിര്‍ന്ന സ്ത്രീകള്‍ തമ്മിലാണ് ഈ ക്യാറ്റ് ഫൈറ്റ് എന്ന് മനസിലാക്കണം. ഞാന്‍ ഈ സില്ലിനെസിന്റെ ഭാഗമാകുന്നില്ല. എനിക്ക് മെസേജ് അയക്കുന്നവരോട് ഇനിമേലാല്‍ മെസേജ് അയച്ച് ചോദിക്കരുതെന്ന് പറയുന്നു.

  പ്രായത്തിന്റെ പക്വതയും അഭിമാനവുമുള്ള മത്സരാര്‍ത്ഥിയെന്ന നിലയ്ക്കാണ് ഞാനിവിടെ നില്‍ക്കുന്നത്. ഞാന്‍ ഇവിടെ ആരേയും ബേബിസിറ്റ് ചെയ്യാന്‍ വന്നതല്ല. എല്ലാവരോടും സ്‌നേഹം. നമ്മളെല്ലാം പിന്തുണ വേണ്ടൊരു ലോകത്താണ് ജീവിക്കുന്നത്. എന്നാല്‍ മൂല്യമില്ലാതെ സൗജന്യമായി നല്‍കി അന്ധരാകരുതെന്നും സന്ധ്യ പറയുന്നു. എന്നാല്‍ സന്ധ്യയുടെ പോസ്റ്റിനെതിരെ വലിയ വിമര്‍ശനമാണ് കമന്റുകളിലൂടെ ഉയരുന്നത്. ഡിംപല്‍ അനുകൂലികള്‍ സന്ധ്യയുടെ പോസ്റ്റിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.

  ഇത് ക്യാറ്റ് ഫൈറ്റല്ല, മാനസിക പീഡനമാണ്. പക്വതയെന്നത് മനുഷ്യത്വം കൂടി ചേര്‍ന്നതാണ്. എംമ്പതി എന്നത് വേണം, ഡിംപല്‍ ഒരു അടിയ്ക്കും പോയിരുന്നില്ല. മജിസിയ ആണ് പിന്നാലെ പോയത്. ഡിംപല്‍ എപ്പോഴും സൈലന്റ് ആയിരുന്നു. മജിസിയയാണ് സോഷ്യല്‍ മീഡിയയിലൂടെ അവളെ പ്രകോപിപ്പിച്ചത്. മജിസിയ അതിര് കടന്നതോടെയാണ് അവള്‍ പ്രതികരിച്ചത്. ഡിംപല്‍ ആളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി കരയേണ്ടതില്ല. കാരണം അവള്‍ക്ക് നല്ല ആരാധകരുണ്ട്. ഈ വിഷയം ഇല്ലായിരുന്നുവെങ്കില്‍ ശ്രദ്ധിക്കാതെ പോവുമായിരുന്നത് മജിസിയ ആണ്. എന്തൊരു നാണക്കേടാണ് ഈ പോസ്റ്റ് എന്നെല്ലാമാണ് കമന്റുകള്‍.

  Also Read: അവള്‍ അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കിയെന്ന് ഭാനു; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, ഞെട്ടലോടെ ആരാധകര്‍!

  Bigg boss 3 Malayalam finale | FilmiBeat Malayalam

  അതേസമയം താന്‍ ഫിനാലെയില്‍ നിന്നും പിന്മാറില്ലെന്ന് ഡിംപല്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് വേണ്ടി താന്‍ ഷോയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ ഫിനാലെയ്ക്ക് ശേഷം നിയമപരമായി തന്നെ വിഷയത്തില്‍ പ്രതികരിക്കുമെന്നും ഡിംപല്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെ തള്ളിക്കൊണ്ട് മജിസിയ ഭാനുവും നേരത്തെ ലൈവിലെത്തിയിരുന്നു.

  English summary
  Bigg Boss Malayalam Season 3: Sandhya Manoj Break Her Silence On Dimpal-Majiziya Issue Irks Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X