For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേക്ഷകരുടെ തീരുമാനത്തിന് പുല്ലുവില, പൊളി ഫിറോസിനെ അടിക്കാനുള്ള വരവ്; രമ്യയുടെ തിരിച്ചുവരവില്‍ സോഷ്യല്‍ മീഡിയ

  |

  നാളുകള്‍ പിന്നിടുമ്പോള്‍ വന്‍ ട്വിസ്റ്റുകളുമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3. ഈസ്റ്റര്‍ ദിനത്തില്‍ അമ്പത് ദിവസങ്ങള്‍ പിന്നിട്ടതിന്റേയും ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു ബിഗ് ബോസ്. സ്‌പെഷ്യല്‍ ഡെയ്ക്ക് ധാരാളം സര്‍പ്രൈസുകളായിരുന്നു മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസും മോഹന്‍ലാലും കരുതി വച്ചത്. ഏറ്റവും വലിയ സര്‍പ്രൈസ് രമ്യയുടെ റീ എന്‍ട്രിയായിരുന്നു.

  വെള്ള സാരിയില്‍ മാലാഖയെ പോലെ തിളങ്ങി ഹണി റോസ്

  ഒരു ടാസ്‌ക്കിലൂടെയായിരുന്നു രമ്യയുടെ തിരിച്ചുവരവിനുള്ള കളം ഒരുക്കിയത്. മത്സരാര്‍ത്ഥികള്‍ വീട്ടില്‍ പലയിടത്തായി ഒളിപ്പിച്ചു വച്ചിരിക്കുന്ന ക്ലൂകളിലൂടെ മുന്നോട്ട് പോകാനായിരുന്നു പറഞ്ഞത്. അങ്ങനെ നടുമുറ്റത്ത് എത്തിയപ്പോഴായിരുന്നു പാട്ടിന്റെ അകമ്പടിയോടെ രമ്യ വാതില്‍ തുറന്ന് അകത്തേക്ക് കയറി വന്നത്. മത്സരാര്‍ത്ഥികള്‍ സന്തോഷവും അമ്പരപ്പും കാരണം ആര്‍പ്പുവിളിച്ചു.

  നേരത്തെ പുറത്തു പോയവരുടെ ആശംസാ വീഡിയോ കാണിച്ചപ്പോള്‍ രമ്യയുടെ സന്ദേശവുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ രമ്യ തിരികെ വരുമെന്ന് മത്സരാര്‍ത്ഥികള്‍ നിനച്ചിരുന്നില്ല. 50 ദിവസങ്ങള്‍ പിന്നിട്ടത് ആഘോഷിക്കാനുള്ള കേക്കുമായാണ് രമ്യ കടന്നു വന്നത്. ഇത്രയും നാള്‍ താന്‍ ഹോട്ടലിലായിരുന്നുവെന്നും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും രമ്യ പറഞ്ഞു. രമ്യ എവിടെയും പോയിരുന്നില്ലെന്നും ഹോട്ടലില്‍ ക്വാറന്റൈനിലായിരുന്നുവെന്നും മോഹന്‍ലാലും പറഞ്ഞു.

  അതേസമയം രമ്യ തിരികെ വരുകയാണെന്ന വിവരം നേരത്തെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ആ പ്രതീക്ഷകള്‍ തെറ്റാതെ രമ്യ കടന്നു വന്നതോടെ പല തരത്തിലുള്ള ചര്‍ച്ചകളാണ് പ്രേക്ഷകര്‍ക്കിടയില്‍ നടക്കുന്നത്. രമ്യയുടെ തിരിച്ചുവരവ് നേരത്തെ തന്നെ പ്രേക്ഷകരില്‍ പലരും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ രമ്യ തിരികെ വന്നതിലുള്ള സന്തോഷം അറിയിക്കുന്നുണ്ട്. പൊളി ഫിറോസിനുള്ള അടിയാണ് രമ്യയുടെ തിരിച്ചുവരവെന്നാണ് ചിലര്‍ പറയുന്നത്.

  ഫിറോസിന് എതിരാളി ഇല്ല എന്ന വിഷമം ബോസ്സേട്ടന്‍ സാധിച്ചു. ഇനി ആണ് കളി.

  അയാളോട് കട്ടക്ക് നില്‍ക്കാന്‍ ഒരാള്‍ അവിടെ ആവിശ്യം ആയിരുന്നു. രമ്യ ഒന്നു പ്രതികരിച്ചുവന്നപ്പോഴേക്കും പുറത്തായിപ്പോയി. എല്ലാരും എല്ലാം കേട്ടോണ്ട് പേടിച്ചിരിക്കുമെന്നാണ് പൊളിയുടെ വിചാരം. കലക്കി രമ്യ. എല്ലാവരും ഫിറോസിനെ പേടിച്ചു നില്‍ക്കുമെന്നാണ് കരുതിയത് അത് നടന്നില്ല. അടിപൊളി മുത്തേ. തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. രമ്യ തിരിച്ചു വന്ന ദിവസം തന്നെ പൊളി ഫിറോസുമായി കോര്‍ക്കുന്നതായി പ്രൊമോ വീഡിയോ വ്യക്തമാക്കുന്നുമുണ്ട്.

  അതേസമയം രമ്യയുടെ തിരിച്ചുവരവ് പ്രേക്ഷകരുടെ തീരുമാനത്തിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത് എന്നതിന്റെ തെളിവാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. ഇത് ഈ ബിഗ് ബോസിന്റെ ഒരു നിലവാരം കളഞ്ഞു. എന്തിന്റെ പേരിലായാലും പ്രേക്ഷകര്‍ വോട്ട് ചെയ്ത് പുറത്തുകളഞ്ഞ് മത്സരാര്‍ത്ഥിയെ തിരിച്ചു കൊണ്ട് വരാന്‍ പാടില്ലായിരുന്നു. എന്തിന്റെ പേരിലായാലും ആരു പുറത്തായാലും തിരിച്ചു കൊണ്ടുവരരുത് ആയിരുന്നുവെന്നാണ് ഒരാളുടെ കമന്റ്. കുടിയൊഴിപ്പിക്കപ്പെട്ട മത്സരാര്‍ത്ഥികള്‍ക്ക് ഇതുപോലെ മടങ്ങിവരാന്‍ കഴിയുമെങ്കില്‍, പിന്നെ പൊതു വോട്ടുകളുടെ ഉപയോഗമെന്താണ്? എന്നാണ് ചിലര്‍ ചോദിക്കുന്നത്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  അതേസമയം രമ്യയുടെ തിരിച്ചുവരവില്‍ തെറ്റില്ലെന്നാണ് മറ്റുചിലരുടെ വാദം. ഔട്ട് ആയവരെ വീണ്ടും വൈല്‍ഡ് കാര്‍ഡ് വഴി അകത്തു കയറ്റുന്നത് ആദ്യമായല്ല. എല്ലാ ബിഗ് ബോസിലും ഇത് സര്‍വസാധാരണം ആണ്. അതിനെ ജനങ്ങളെ വഞ്ചിച്ചു പറ്റിച്ചു എന്നൊക്കെ പറഞ്ഞ് ബഹളം വെക്കുന്നത് അര്‍ത്ഥമില്ലാത്ത ഏര്‍പ്പാടാണെന്ന് മറ്റുചിലര്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3 Social Media Discusses The Re Entry Of Ramya Panicker, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X