For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഫിനാലെ വേദിയില്‍ സായിയെ 'നൈസായിട്ട് താങ്ങി' റംസാന്‍; താരത്തോട് ചെയ്തത് മോശം, പ്രതിഷേധം!

  |

  നാളുകളായി മലയാളികള്‍ കാത്തിരിക്കുകയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആരെന്ന് അറിയാനായി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതോടെ ഇത്തവണയും വിജയിയെ അറിയാതെ പോകുമോ എന്നായി ആരാധകരുടെ ആശങ്ക. പക്ഷെ ഇത്തവണ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. എങ്കിലും ആ കാത്തിരിപ്പ് നീണ്ടു പോവുകയായിരുന്നു. ഒടുവില്‍ ഇന്നലെ രാത്രിയോടെ വിജയിയെ പ്രഖ്യാപിച്ചു.

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകളെല്ലാം ശരിവെക്കുന്നതായിരുന്നു വിജയി പ്രഖ്യാപനം. വോട്ടിംഗില്‍ വന്‍ ഭൂരിപക്ഷത്തോടെ മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയായി മാറുകയായിരുന്നു. ഫൈനല്‍ ഫൈവില്‍ മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, റംസാന്‍, അനൂപ് കൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നിന്നും മണിക്കുട്ടനും സായ് വിഷ്ണുവുമാണ് അവസാനം ബാക്കിയായത്. പിന്നാലെ മണിക്കുട്ടന്‍ വിജയി ആയതായും പ്രഖ്യാപിച്ചു. വൈകാരിക രംഗങ്ങള്‍ക്കായിരുന്നു പിന്നീട് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

  എന്നാല്‍ രണ്ടാമതെത്തിയ സായ് വിഷ്ണുവിനോട് കാണിച്ചത് അവഗണനയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് എത്തിയിട്ടും സമ്മാനം നല്‍കാതിരുന്നത് ശരിയായില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. സാധാരണക്കാരനായ സായി രണ്ടാം സ്ഥാനം വരെ എത്തിയിട്ടുണ്ടെങ്കില്‍ തങ്ങളുടെ മനസിലെ വിജയി സായ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നാം സ്ഥാനം നേടിയ വ്യക്തിയ്ക്ക് 75 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സമ്മാനിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം സ്ഥാനക്കാരനും സമ്മാനം നല്‍കണമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു.

  അതേസമയം നേരത്തെ സോഷ്യല്‍ മീഡിയയില്‍ സായിയുടെ സിനിമാ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാല്‍ ചിത്രം ബാറോസില്‍ സായിയും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷെ ഇതേക്കുറിച്ചും സായി എന്നും പറയാതിരുന്നതും ആരാധകരില്‍ സംശയം ഉണര്‍ത്തിയിട്ടുണ്ട്. മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ വിഷമത്തോടെ നില്‍ക്കുന്ന സായിയെ ആയിരുന്നു കണ്ടത്. ഇതും ആരാധകര്‍ സങ്കകടകരമായ കാഴ്ചയാണെന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

  എന്നാല്‍ ബിഗ് ബോസില്‍ രണ്ടാം സ്ഥാനം എന്നൊന്നില്ലെന്നും വിന്നര്‍ മാത്രമേയുള്ളൂവെന്നാണ് മറ്റൊരു ഭാഗം വിശദീകരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഡ്രീമര്‍ ഓഫ് ദ സീസണ്‍ എന്ന പുരസ്‌കാരം നേരത്തെ സായിയെ തേടിയെത്തിയിരുന്നു. ഇതിന്റെ വീഡിയോ സായ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. വിജയി ആയില്ലെങിലും സായ് വിഷ്ണുവിന്റെ നേട്ടം വളരെ വലുതാണെന്ന് ആരാധകര്‍ പറയുന്നു.

  Also Read:ഫിനാലെ കാണുമ്പോൾ വോട്ട് ചെയ്തവർ അഭിമാനത്തോടെ ചിരിക്കും, ഫിറോസ് പറഞ്ഞത് ഇതാണോ, നന്ദി പറഞ്ഞ് താരം

  Manikkuttan തന്നെ ഒന്നാംസ്ഥാനത്തിന് അർഹൻ- Kidilam Firoz | FilmiBeat Malayalam

  ഇതിനിടെ ഫിനാലെ വേദിയില്‍ റംസാന്‍ പറഞ്ഞ വാക്കുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. റംസാന്‍ സായിയെ നൈസായിട്ട് താങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. റംസാന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- ''എന്റെ സ്വപ്‌നങ്ങള്‍ സംസാരിക്കാനല്ല അത് പ്രവര്‍ത്തിച്ച് കാണിക്കാനാണ് ഞാനിവിടെ വന്നത്. ഇവിടെ പലരും ഗ്രൂപ്പിസം ഉണ്ടായിയെന്ന് പറയുകയുണ്ടായി. എന്നാല്‍ അതിലൂടെ എനിക്ക് കിട്ടിയത് നല്ല സൗഹൃദങ്ങളാണ്. അഡോണി, ഫിറോസിക്ക, സന്ധ്യ ചേച്ചി, നോബി ചേട്ടന്‍. ഇവരെയൊക്കെ എനിക്ക് കിട്ടി''.

  ഈ രണ്ട് പരാമര്‍ശങ്ങളും പരോക്ഷമായി സായ് വിഷ്ണുവിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സ്വപ്നം, ഗ്രൂപ്പിസം രണ്ടും ബിഗ് ബോസ് വീട്ടില്‍ ചര്‍ച്ചയാക്കിയ വ്യക്തി സായ് വിഷ്ണുവായിരുന്നുവെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

  English summary
  Bigg Boss Malayalam Season 3 Social Media Is Sad For Sai Vishnu And Ramzan Mocks Sai Indirectly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X