Don't Miss!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- News
അതീവ ഗുരുതരം; തമിഴ്നാട്ടില്‍ 6 കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചുവെന്ന് ആക്ഷേപം
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Travel
ലോകമേ തറവാട് ബിനാലെ പ്രദര്‍ശനത്തിന് തുടക്കമായി, പ്രവേശനം പാസ് വഴി
- Automobiles
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യം പ്ലാൻ പിന്നെ ചുമ്മാ ഷോ, ബിഗ് ബോസ് വീക്കിലി ടാസ്ക്കിനെതിരെ രൂക്ഷ വിമർശനം...
ബിഗ് ബോസ് സീസൺ 3 മറ്റൊരു ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇനിയുള്ള യാത്ര മത്സരാർഥികൾക്ക് അത്രയ്ക്ക് എളുപ്പമായിരിക്കില്ല . ദിവസങ്ങൾ കുറയുന്തോറും ടാസ്ക്കും കടുപ്പിക്കുകയാണ് ബിഗ് ബോസ്. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് പുതിയ ആഴ്ചയിലെ വീക്കിലി ടാസ്ക്കാണ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്നാണ് ടാസ്ക്കിന്റെ പേര്.വ്യക്തിഗത കോയിൻ നേടാനുള്ള ടാസ്ക്ക കൂടിയാണിത്.
മണിക്കുട്ടനും അഡോണിയുമാണ് ആദ്യത്തെ ദിവസം ടാസ്ക്കിനായി എത്തിയത്. മണിക്കുട്ടൻ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇതിന് ശേഷം മറ്റുള്ളവർ കോയിൻസ് നൽകുകയും ചെയ്തിരുന്നു. പിന്നീട് എത്തിയത് അഡോണിയായിരുന്നു. സ്ത്രീ സുരക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള മോണോആക്റ്റാണ് അവതരിപ്പിച്ചത്. വിവിധ കഥാപാത്രങ്ങളിലൂടെ മനോഹരമായി അഡോണി അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് അഡോണിക്കും ലഭിച്ചത്.
ബിഗ് ബോസ് ഹൗസിൽ ടാസ്ക്കിനെക്കാളും മത്സരാർഥികളുടെ ഇടയിൽ പോയിന്റ് ചർച്ചയാണ് കനക്കുന്നത്. കിടിലൻ ഫിറോസ് , റംസാൻ, അഡോണി എന്നിവരാണ് പോയിന്റ് നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർത്തിയിട്ടുണ്ട്. ഗ്രൂപ്പ് കളിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ആദ്യമേ പ്ലാൻ ചെയ്തിട്ട് ചുമ്മ ഷോ ഇറക്കുന്നു എന്നാണ് ആരാധകർ പറയുന്നത്. ഇങ്ങനുള്ള ടാസ്ക് ബിഗ്ബോസ് കൊടുക്കുന്നത് മത്സരാർത്ഥി കളുടെ നിലവാരം അറിയാൻ ആണ്. ഇമേജ് നോക്കി ഇടി ഉണ്ടാക്കാൻ അല്ലേ പോകാത്തതായി ഉള്ളു. ഇതിപ്പോ അതിലും മേലെ ഓരോ വ്യക്തികളുടെയും സ്വഭാവം പ്രേക്ഷകർ മനസിലാകുമെന്നും ആരാധകർ പറയുന്നു. ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പിസത്തെ കുറിച്ച് രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഈ ടാസ്ക്കിൽ മോശം പ്രകടനം കാഴ്ച വെച്ച രണ്ട് പേരാകും ജയിൽ പോകുക. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഇനിയുള്ള മത്സരാർഥികളുടെ പ്രകടനത്തിനായ കാത്തിരിക്കുന്നത്. ഫിറോസ്-സജ്ന- ഡിംപൽ ഭാൽ എന്നിവരാണ് ഇന്ന് മത്സരത്തിന് എത്തുന്നത്. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ച വെയ്ക്കുന്നതെന്നാണ് പ്രെമോ നൽകുന്ന സൂചന.