For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപലിന് എതിരെ നിന്നാല്‍ പണി കിട്ടും, ലാല്‍ സാര്‍ വരെ ഓമനിച്ചാണ് സംസാരിക്കുന്നത്; രമ്യയോട് സൂര്യ

  |

  അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 3 തങ്ങളുടെ പത്താം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പോയ ആഴ്ച ഫിറോസിനേയും സജ്‌നയേയും പുറത്താക്കിയതിനാല്‍ ഈ ആഴ്ച മറ്റാരേയും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താക്കിയില്ല. വളരെ നാടകീയമായിട്ടായിരുന്നു ഈ ആഴ്ച ആരും എവിക്റ്റ് ആകുന്നില്ലെന്ന് മോഹന്‍ലാലും ബിഗ് ബോസും താരങ്ങളെ അവതരിപ്പിച്ചത്. ജയില്‍ നോമിനേഷനും ഈ ആഴ്ച നടന്നിരുന്നില്ല.

  ഈ ചിരിയിലാണ് രാജ്യം മയങ്ങി വീണത്; നാഷണല്‍ ക്രഷ് രശ്മികയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍

  ലാലേട്ടന്‍ വന്നു പോയ ശേഷം രമ്യയും സൂര്യയും തമ്മില്‍ നടന്ന ചര്‍ച്ച ശ്രദ്ധ നേടുകയാണ്. അഡോണിയേയും സന്ധ്യയേയും പുറത്താക്കുന്നതായി എല്ലാവരേയും പറ്റിച്ചതൊരു സൂചനയായാണ് രമ്യയും സൂര്യയും വിലയിരുത്തുന്നത്. ഇനി രണ്ടു പേര്‍ പുറത്തേക്ക് പോയേക്കാമെന്നും അതിന് മനസിനെ തയ്യാറാക്കലാണ് ഇപ്പോള്‍ നടന്നതെന്നാണ് സൂര്യ പറയുന്നത്.

  പിന്നാലെ നീയും ഞാനും, ഡിംപു, സായി, റിതു, ഇത്രയും പേര്‍ നോമിനേഷനില്‍ വരുമോ എന്ന് രമ്യ സൂര്യയോട് ചോദിക്കുകയാണ്. എന്നാല്‍ മറ്റൊരു ചോദ്യമായിരുന്നു സൂര്യയുടെ മറുപടി. ഇനി റിതുവിന് ആരും വോട്ട് ചെയ്തില്ലെങ്കിലോ എന്നാണ് സൂര്യ ചോദിക്കുന്നത്. കാരണം അവരുടെ ടീം മുഴുവന്‍ ശ്രദ്ധിക്കത്തില്ലേയെന്നും സൂര്യ ചോദിക്കുന്നു. രണ്ടു വോട്ടെങ്കിലും കിട്ടും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ചിലപ്പോള്‍ അതും ഉണ്ടാകില്ലെന്നും സൂര്യ പറയുന്നു.

  ചെയ്യില്ല നോക്കിക്കോ എന്നായിരുന്നു രമ്യയുടെ പ്രതികരണം. ഇനിയുള്ള ആഴ്ച രണ്ടു പേര്‍ വീതം പോകാന്‍ സാധ്യതയുണ്ടെന്നും അതിനുള്ള മുന്നറിയിപ്പാണ് ഇപ്പോള്‍ കാണിച്ചതെന്നും അത് മനസിനെ ഒരുക്കാനുള്ള ട്രയല്‍ ആണെന്നും സൂര്യ പറഞ്ഞു. എന്ത് മെെന്‍ഡ് ഇതാകാന്‍ ഒറ്റയ്ക്ക് ഇറങ്ങി പോയിട്ടില്ലേയെന്നായിരുന്നു രമ്യയുടെ മറുപടി. എവിക്ഷനിലൂടെ പുറത്തേക്ക് പോവുകയും തിരികെ വൈല്‍ഡ് കാര്‍ഡിലൂടെ തന്നെ മടങ്ങി വരികയും ചെയ്ത മത്സരാര്‍ത്ഥിയാണ് രമ്യ.

  പിന്നാലെ ഡിംപലിനെ കുറിച്ചും രമ്യയും സൂര്യയും ചര്‍ച്ച ചെയ്തു. ഈ എപ്പിസോഡ് കണ്ടില്ലേ ഡിംപലിന് കട്ട സപ്പോര്‍ട്ടുണ്ട്. ലാല്‍ സാര്‍ സംസാരിക്കുന്ന രീതി കണ്ടില്ലേയെന്നായിരുന്നു സൂര്യ ചോദിച്ചത്. ഇത് രമ്യയും ശരിവെക്കുകയായിരുന്നു. ലാല്‍ സാര്‍ സംസാരിക്കുന്നത് ഓമനിച്ചാണെന്നും അതുകൊണ്ട് ഡിംപലിനെതിരെ വരുന്നവര്‍ക്കൊക്കെ പണി കിട്ടുമെന്നും സൂര്യ പറഞ്ഞു. നേരത്തെ ഡിംപലിനോട് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടതും പിന്നീട് ഡിംപലിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിച്ചതുമെല്ലാം ചര്‍ച്ചയായിട്ടുണ്ട്.

  അതേസമയം ശ്രദ്ധേയമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. ബിഗ് ബോസ് എവിക്ഷന്‍ പട്ടികയിലുണ്ടായിരുന്നവരെ എഴുന്നേറ്റ് നില്‍പ്പിച്ചായിരുന്നു മോഹന്‍ലാല്‍ നാടകം തുടങ്ങിയത്. ഇതില്‍ സായിയും റിതുവും സുരക്ഷിതരാണെന്ന് ആദ്യം തന്നെ പറഞ്ഞു. പിന്നാലെ അവേശിച്ച അഡോണിയോയും സന്ധ്യയോടും പുറത്തേക്ക് വരു എന്നു പറഞ്ഞ് മോഹന്‍ലാല്‍ പോവുകയായിരുന്നു. ഇതോടെ ബിഗ് ബോസ് താരങ്ങള്‍ ആശയക്കുഴപ്പത്തിലായി.

  Poli Firoz and Sajna Evicted | Audience Response | Filmibeat Malayalam

  തുടര്‍ന്ന് നിറ കണ്ണുകളോടെ മത്സരാര്‍ത്ഥികള്‍ അഡോണിയേയും സന്ധ്യയേയും യാത്രയാക്കി. ഇവിടെ നിന്നും പോകുന്നത് അഭിമാനത്തോടെയാണ്. ആരോടും വ്യക്തി വിരോധമില്ലെന്നും അഡോണി പറഞ്ഞു. എല്ലാവരും സ്‌ട്രോംഗ് ആയിട്ട് ഇരിക്കണമെന്നും ഇനിയൊരു സ്ത്രീയും പുറത്താകാതെ നോക്കണമെന്നുമായിരുന്നു സന്ധ്യ പറഞ്ഞത്. എന്നാല്‍ ഇരുവരും പുറത്താകുന്നില്ലെന്നും ഈ ആഴ്ച ആരും പുറത്താകില്ലെന്നും ബിഗ് ബോസും മോഹന്‍ലാലും മത്സരാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു.

  English summary
  Bigg Boss Malayalam Season 3 Soorya And Ramya Discusses How Mohanlal Talks Sweetly To Dimpal, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X