For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമകള്‍ ഇല്ലാതാക്കി, ഒരാളുടെ ജീവിതം തകര്‍ക്കുന്നത് എന്തിന്? ലൈവില്‍ പൊട്ടിക്കരഞ്ഞ് സൂര്യ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് സൂര്യ. തുടക്കത്തില്‍ പലരും സൂര്യ അധികനാള്‍ ബിഗ് ബോസിലുണ്ടാകില്ലെന്ന് പ്രവചിച്ചുവെങ്കിലും അവരെ കൊണ്ട് തിരുത്തിപ്പിച്ച സൂര്യ അവസാന ഘട്ടം വരെ ബിഗ് ബോസിലുണ്ടായിരുന്നു. ഈ സീസണില്‍ ഏറ്റവും ഒടുവിലായി ബിഗ് ബോസില്‍ നിന്നും എവിക്ടറ്റഡ് ആയ മത്സരാര്‍ത്ഥിയാണ് സൂര്യ.

  കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

  ഇപ്പോഴിതാ സൂര്യയുടെ ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് സൂര്യ ലൈവില്‍ സംസാരിച്ചിരിക്കുന്നത്. ബിഗ് ബോസിന് ശേഷവും തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വിമര്‍ശനങ്ങളും ട്രോളുകള്‍ക്കുമെതിരെയാണ് താരം ലൈവിലെത്തിയത്. തന്നെ പിന്തുണയ്ക്കുന്നവരെ തെറി വിളിക്കുകയാണെന്നും തനിക്ക് ലഭിച്ച സിനിമകള്‍ നഷ്ടപ്പെടുത്തിയെന്നും സൂര്യ പറയുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  കുറെ നാളുകള്‍ക്ക് ശേഷമാണു ലൈവില്‍ വരുന്നത്. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ നടക്കാറില്ല. ഇപ്പോള്‍ ചില കാര്യങ്ങള്‍ പറയണം എന്ന് തോന്നി അതാണ് ലൈവില്‍ വന്നത് എന്ന മുഖവുരയോടെയാണ് സൂര്യ സംസാരിച്ച് തുടങ്ങുന്നത്. ആരെയും മോശപെടുത്താന്‍ അല്ല താന്‍ ലൈവില്‍ വന്നിരിക്കുന്നതെന്നും സൂര്യ വ്യക്തമാക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞിട്ട് മാസങ്ങള്‍ ആയി. ഷോയുടെ ഉള്ളില്‍ വച്ചിട്ട് കേള്‍ക്കാവുന്നതിന്റെ മാക്‌സിമം ഞാന്‍ കേട്ടു കഴിഞ്ഞു. അവിടെ ഒറ്റക്ക് സംസാരിക്കുന്നതിനു പകരം ഞാന്‍ ആരോടെങ്കിലും പരദൂഷണം പറഞ്ഞു എങ്കില്‍ ആളുകള്‍ക്ക് എന്നെ ഇഷ്ടം ആയേനെ എന്ന് സൂര്യ പറയുന്നു.

  എനിക്ക് അവിടെ വച്ച് ഒരാളോട് ഒരു ഇഷ്ടം തോന്നി ഞാന്‍ അവിടെ വച്ച് അതുപറയുകയും ചെയ്തു. ഒരു മൂന്നു മാസം കൊണ്ട് ഞാന്‍ അതിനു അവിടെ വച്ച് കേള്‍ക്കാവുന്നതിനു അപ്പുറം കേട്ടുവെന്ന് സൂര്യ പറയുന്നു. പിന്നീട് ബിഗ് ബോസ് വിജയിയായി മാറിയ മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ താരമാണ് സൂര്യ. ഇതിന്റെ പേരില്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഒരു പെണ്‍കുട്ടിയുടെ ഐഡികാര്‍ഡ് ഒരാളുടെ പെര്‍മിഷന്‍ ഇല്ലാതെ എല്ലാ ഇടത്തും പ്രചരിപ്പിക്കുന്നത് ശരിയാണോ എന്ന് സൂര്യ ചോദിക്കുന്നു. പ്രത്യേകിച്ചും വിവാഹം കഴിക്കാത്ത, ജോലി തേടിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടിയുടെ ഐഡി അങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന് താരം എടുത്തു ചോദിക്കുന്നു.

  എന്റെ അച്ഛനും അമ്മയ്ക്കും വിദ്യാഭ്യാസം കുറവാണ്. അവര്‍ക്ക് അത് നിയമപരമായി എങ്ങനെ നേരിടണം എന്ന് പോലും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ മിണ്ടാതെ ഇരുന്നതാണെന്നും സൂര്യ പറയുന്നു. എന്നെ കുറിച്ചും അമ്മയെ കുറിച്ചുമുള്ള ട്രോളുകള്‍ അമ്മയുടെ നമ്പറിലേക്ക് അയച്ചുകൊടുത്തിരുന്നു. അവര്‍ പ്രായമായ ആളുകള്‍ ആണ്. ഞാന്‍ അകത്തുണ്ടായ സമയത്തായിരുന്നു ഇതൊക്കെ. പ്രായം ആയ ആളുകള്‍ ആണെന്ന് പോലും നിങ്ങള്‍ നോക്കിയോ. ഞാന്‍ കരയുമ്പോള്‍ ഇമോഷണല്‍ ഡ്രാമ. പ്രിയപ്പെട്ട കണ്ടസ്റ്റന്റസ് കരഞ്ഞാല്‍ നിങ്ങള്‍ക്ക് സങ്കടം ആകുമെന്നും സൂര്യ പറയുന്നു.

  ഞാന്‍ ഇത്രയും നാളും ആളുകളുടെ മുന്‍പില്‍ അഭിനയിച്ചു. ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷമാണു അഭിനയിച്ചത്. എനിക്ക് വന്ന മൂവി ചാന്‍സസ് അവര്‍ കളഞ്ഞു, കളയിച്ചതാണ്. ഇതൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ചിരിച്ചു കളിച്ചു നിന്നു. എന്നെ പിന്തുണച്ച് ആരെങ്കിലും കമന്റ് ചെയ്താല്‍ അവരെയും അവരുടെ വീട്ടുകാരേയും തെറി വിളിക്കും. അവര്‍ എന്നിട്ട് എനിക്ക് മെസേജ് അയക്കം. തെറി വിളിക്കുന്നതാണെന്ന്. സാരമില്ല വിട്ടെന്ന് ഞാന്‍ പറയും. ഒരു തമിഴ് സിനിമ ലഭിച്ചിരുന്നു. അതിന്റെ നിര്‍മ്മാതാവിന് ചിലര്‍ ഫേക്ക് അക്കൗണ്ടിലൂടെ ഈ സിനിമ നടക്കാന്‍ പാടില്ല, സൂര്യയെ വച്ച് പടം ചെയ്യരുതെന്ന് പറഞ്ഞ് മെസേജ് അയച്ചു. മനസില്‍ തോന്നിയ വികാരം പ്രകടിപ്പിച്ചുവെന്നതിന്റെ പേരില്‍ ഒരാളുടെ ലൈഫ് തകര്‍ക്കുന്നത് എന്തിനാണ്? സൂര്യ ചോദിക്കുന്നു.

  Also Read: പണ്ട് മുതലേ ഞാൻ പർദ്ദ ധരിക്കും; ഗ്ലാമർ വേഷം ചെയ്തിരുന്നു, എല്ലാത്തിനും പിന്തുണ ഭർത്താവെന്ന് നടി സജിത ബേട്ടി

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  കിടിലം ഫിറോസിക്കയെ എന്തൊക്കെ പറഞ്ഞു? ചാരിറ്റി തട്ടിപ്പ് എന്നൊക്കെ. അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളാണ്. എത്രരാത്രി അവര്‍ പേടിച്ച് ഉറങ്ങാതിരുന്നു? എന്തുമാത്രം അവര്‍ വിഷമിച്ചിട്ടുണ്ടാകും? സന്ധ്യ ചേച്ചി നന്നായി ഡാന്‍സ് ചെയ്യും, അവരുടെ ഡാന്‍സിനെ എന്തൊക്കെ പറഞ്ഞാണ് കളിയാക്കിയത്? റിതു നന്നായി പാടും. ആ കുട്ടിയെ എന്തൊക്കെ പറഞ്ഞു. എന്തിന് ? ഈ പാപമൊക്കെ എവിടെ കൊണ്ടു പോയി തീര്‍ക്കും. ഇനിയും ബിഗ് ബോസ് വരും. നിങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ പിന്തുണയ്ക്കാം. അവരുടെ നല്ല വശങ്ങള്‍ പറഞ്ഞു കൊണ്ട്. മറ്റ് മത്സരാര്‍ത്ഥികളെ മോശം പറഞ്ഞിട്ട് അതിന് ശ്രമിക്കുമ്പോള്‍ എത്ര പേരുടെ ജീവിതത്തേയാണ് അത് ബാധിക്കുന്നതെന്നും സൂര്യ ചോദിക്കുന്നു.

  English summary
  Bigg Boss Malayalam Season 3 Soorya Cries In Live And Blames Social Meia For Losing Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X