For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒപ്പം ആരുണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നങ്ങളെ നേരിടാനുള്ള വിവേകമുണ്ട്; ഹൃദയം തൊട്ട് കിടിലം ഫിറോസ്

  |

  ആരാകും ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് അവസാനിച്ചിട്ട് നാളുകളായി. പക്ഷെ ഇപ്പോഴും വിജയിയെ കണ്ടെത്തിയിട്ടില്ല. ബിഗ് ബോസ് നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുന്നത്. ശക്തമായ വോട്ടിംഗ് ആയിരുന്നു പ്രേക്ഷകരും ആരാധകരും കാഴ്ചവച്ചത്.

  തനി നാടന്‍ ലുക്കില്‍ ഗ്ലാമറസായി ദിവി; ചിത്രങ്ങള്‍ കാണാം

  ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ കരുത്തനായിരുന്നു കിടിലം ഫിറോസ്. അവസാന വിജയിയാകാനുള്ള പോരാട്ടത്തിലും ഫിറോസ് മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തന്റെ പുസ്തകം പബ്ലിഷ് ചെയ്തതിനെ കുറിച്ചുള്ള ഫിറോസിന്റെ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഫിറോസ് പങ്കുവച്ച മനോഹരമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഒരുകഥയിലൂടെ ആരാധകര്‍ക്ക് പ്രചോദനമായി മാറുകയാണ് ഫിറോസ്. താരത്തിന്റെ വാക്കുകളിലേക്ക്.

  ആളുകള്‍ മാറുമെടോ ! അവര്‍ മാറിക്കൊണ്ടേയിരിക്കും .അതിനൊത്ത് നമ്മള്‍ സങ്കടപ്പെടാനോ ആകുലപ്പെടാനോ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകുള്ളൂ .
  ഒരു കഥ പറയാം, ഒരിക്കല്‍ ഒരു സുല്‍ത്താന്‍ കാട് കാണാനിറങ്ങി .ഒപ്പം അനുചര വൃന്ദവും ഉണ്ടായിരുന്നു. ഓരോ ചുവടിലും മന്ത്രി പറഞ്ഞു -സുല്‍ത്താന്‍ ധൈര്യമായി പോകണം .ഞങ്ങളുണ്ട് കൂടെ ! സുല്‍ത്താനൊന്നു നോക്കി -പരിചാരകര്‍ ഒരുമിച്ചു പറഞ്ഞു ,ജീവന്‍ പോകുംവരെ ഞങ്ങളുണ്ട് കൂടെ ! കൊടും കാട് കയറി ,കുന്നിറങ്ങി,പുഴകടന്നു പുല്‍മേട്ടിലെത്തിയപ്പോ മുന്നിലൊരു സിംഹം സുല്‍ത്താന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ മന്ത്രിയുള്‍പ്പെടെ സകലരും ഓടി മരത്തിലും മലയിലും പുഴയിലും ഒക്കെയായി രക്ഷപെട്ടു !

  സിംഹത്തിന്റെ മുന്നില്‍ പതറിനിന്ന കിരീടം വച്ച സുല്‍ത്താനോട് മരച്ചില്ലയിലിരുന്നു മന്ത്രിപുംഗവന്‍ നീട്ടി വിളിച്ചു പറഞ്ഞു -പ്രഭോ ,ജീവനും കൊണ്ട് ഓടിക്കോ !പറ്റിയാല്‍ ആ കിരീടം എടുത്തു കാട്ടില്‍ കളഞ്ഞോളു .ഭാരം കുറഞ്ഞാല്‍ വേഗത്തില്‍ ഓടാം! സുല്‍ത്താന്‍ കിരീടവും ഭാരമുള്ള ആഭരണങ്ങളും എന്തിന് വസ്ത്രം പോലും വലിച്ചെറിഞ്ഞു ഓടി. മുന്നില്‍കണ്ട മരത്തിനു മുകളിലേക്ക് വലിഞ്ഞു കയറി രക്ഷപെട്ടു.


  നമ്മളും അങ്ങനങ്ങു കരുതിയാല്‍ മതി .ആരൊക്കെ ഒപ്പമുണ്ടാകും എന്ന് പറഞ്ഞാലും ,നമ്മുടെ മുന്നിലുള്ള പ്രശ്‌നങ്ങളെ നേരിടേണ്ടത് അവരല്ല ,നമ്മളാണ് ഒപ്പമുണ്ടാകും എന്ന് പറയുന്നവരൊക്കെ മാറിയേക്കാം. അത് അവരുടെ തെറ്റല്ല ,മറിച്ച് അവര്‍ക്ക് ആ സാഹചര്യത്തെ നേരിടാന്‍ അറിയാത്തതു കൊണ്ടാകാം .ഈ കഥയിലെ കാട് നമ്മുടെ ജീവിതമാണ് എന്ന് കരുതുക .അനുചരന്മാര്‍ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും എന്നും കരുതുക .സിംഹം നമ്മുടെ പ്രശ്‌നങ്ങളാണ് .സുല്‍ത്താന്‍ വലിച്ചെറിഞ്ഞോടിയ കിരീടവും ,വസ്ത്രങ്ങളും നമ്മുടെ ഈഗോയും കോംപ്ലക്‌സ് ഉം ഡിപ്പെന്‍ഡന്‍സിയും ആണ് .
  അത്രയേ ഉള്ളു സംഭവം.

  ഒപ്പമുള്ളവര്‍ മാറിയാല്‍ തളരരുത്യ നമ്മള്‍ പ്രശ്‌നങ്ങളുടെ വലിപ്പമറിഞ്ഞു ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ പഠിക്കണം .
  തിരിച്ചു കൊട്ടാരത്തിലേക്ക് ജീവനോടെ എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ മന്ത്രിയുള്‍പ്പെടെ സകല അനുചരന്മാരും ഭയന്നു .തലകൊയ്യും എന്നുറപ്പല്ലേ സുല്‍ത്താന്‍ ? പക്ഷേ അയാള്‍ ചെയ്തത് മന്ത്രിയെ സ്വര്‍ണനാണയങ്ങള്‍ നല്‍കി സന്തോഷിപ്പിക്കലാണ് .അന്തം വിട്ടുനിന്ന മന്ത്രിയോട് സുല്‍ത്താന്‍ ഇങ്ങനെ പറഞ്ഞു - ഒരുപക്ഷേ നിങ്ങള്‍ കിരീടം മാറ്റാന്‍ പറഞ്ഞിരുന്നില്ലെങ്കില്‍ ഞാനതു മറന്നേനെ .സകലതും വലിച്ചെറിഞ്ഞോടിയപ്പോള്‍ തിരികെ കിട്ടിയത് ജീവനാണ് .ആ ഓര്‍മപ്പെടുത്തല്‍ ആണ് സത്യത്തില്‍ 'ഒപ്പമുണ്ടാകല്‍'എന്നതിന്റെ യഥാര്‍ഥ അര്‍ത്ഥം.

  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  ഒപ്പം ആരുണ്ടെങ്കിലും ഇല്ലെങ്കിലും
  പ്രശ്‌നങ്ങളെ നേരിടാനുള്ള വിവേകമുണ്ട് നിങ്ങള്‍ക്ക് !ബുദ്ധിയും,ചിന്തിക്കാനുള്ള കഴിവും ,തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട് നിങ്ങളില്‍ .അതിനുമപ്പുറം എന്താണ് വേണ്ടത്.
  എന്നു പറഞ്ഞാണ് കിടിലം ഫിറോസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Star Kidilam Firoz Shares An Inspiration Story With Fans, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X