For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിയെ പേടിയാണെങ്കില്‍ അത് പറ കിടിലാ; മീശമാധവന് ശേഷം മണിക്കുട്ടന്‍ ചെയ്തത് ഇതെല്ലാം!

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ പോരാട്ടം കടുക്കുകയാണ്. ഇതുവരെയുണ്ടായ സൗഹൃദങ്ങളില്‍ പലതും ശത്രുതയിലേക്ക് വഴിമാറുന്നതിനും കളിക്കളത്തിലേക്ക് ഇറങ്ങാതെ മാറി നിന്നവര്‍ മുന്നോട്ട് കയറി വരുന്നതിനുമെല്ലാം ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. കിടിലം ഫിറോസും മണിക്കുട്ടനും തമ്മില്‍ ഇപ്പോള്‍ ശക്തമായ പോരാട്ടത്തിനുള്ള കളം ഒരുങ്ങുകയാണ്.

  സിമ്പിളായെത്തി മനം കവര്‍ന്ന് അമൃത അയ്യര്‍; ചിത്രങ്ങള്‍

  ഇതിനിടെ കഴിഞ്ഞ ദിവസം ഫിറോസ് മണിക്കുട്ടനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മണിക്കുട്ടന്‍ മീശമാധവന്‍ ടാസ്‌ക്കിന് ശേഷം വട്ട പൂജ്യമാണെന്നായിരുന്നു കിടിലം ഫിറോസിന്റെ വാദം. ഇതിനെതിരെയുള്ളൊരു കുറിപ്പ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‌തൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം.

  ''മീശമാധവന്‍ ടാസ്‌കിന് ശേഷം മണിക്കുട്ടന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കട്ടില്‍ ഫിറോസ്. അലക്ക് ടാസ്‌കില്‍ വയ്യാത്ത കാലും വെച്ച് തുണി വരുന്ന സ്ലൈഡില്‍ ഓടിപ്പിടിച്ചുകയറി തുണി ശേഖരിച്ചു (അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് ബിഗ് ബോസ് പിന്നെ പ്രഖ്യാപിച്ചു എന്നത് സമ്മതിക്കുന്നു). അലക്ക് ടാസ്‌കില്‍ സന്ധ്യ എന്ന ക്വാളിറ്റി ഇന്‍സ്‌പെക്ടറോട് പ്രകോപനം ഉണ്ടാക്കാതെ മാന്യമായി വസ്തുതകള്‍ പറഞ്ഞു തര്‍ക്കിച്ചു''. കുറിപ്പില്‍ പറയുന്നു.

  ''ക്യാപ്റ്റന്‍സി ടാസ്‌കില്‍ രണ്ടു പേരുടെ അഡ്വാന്റ്റേജ് ഉണ്ടായിരുന്ന സജ്ന-ഫിറോസിനെ പുറത്താക്കി. ശേഷം റംസാനുമായി മല്‍പ്പിടിത്തത്തിനു പോകാതെ ഉറക്കമിളച്ച് ഒടുവില്‍ റംസാന്റെയുംകൂടി അഭിപ്രായം തേടി പരസ്പരം വലിച്ച് ക്യാപ്റ്റന്‍സി ടാസ്‌കില്‍ വിജയിച്ച് ക്യാപ്റ്റന്‍സി മികച്ചതാക്കി മാതൃകയാക്കാവുന്ന ക്യാപ്റ്റന്‍ എന്ന വിശേഷണവും നേടി. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ടാസ്‌കില്‍ എല്ലാരും പകച്ച് നിന്നപ്പോള്‍ ധൈര്യപൂര്‍വം മുന്നോട്ട് വന്ന് പെര്‍ഫോമന്‍സ് ചെയ്ത് മുന്നില്‍ നിന്ന് നയിച്ചു''.

  ''സജ്ന-ഫിറോസുമായുള്ള മറ്റ് മത്സരാര്‍ത്ഥികളുടെ തര്‍ക്കത്തില്‍ ഏറ്റവും വാലിഡായിട്ടുള്ള പോയിന്റ് പറഞ്ഞത് മണിക്കുട്ടനാണ്. സ്ത്രീ മത്സരാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്ന വിഷയത്തില്‍ പൊളി ഫിറോസുമായിട്ട് മുഖാമുഖം നിന്ന് തര്‍ക്കിക്കുകയും ചെയ്തു. അവാര്‍ഡ് നൈറ്റ്‌സ് ടാസ്‌കില്‍ സുര്യയുടെ കൂടെ മികച്ച ഡാന്‍സ് പെര്‍ഫോമന്‍സ് നടത്തി. ഗ്രൂപ്പ് ഡാന്‍സിലും പ്രകടനം നടത്തി. അവാര്‍ഡ് നൈറ്റ്‌സ് ടാസ്‌കില്‍ രാജാവ് പട്ടവും ട്രോഫിയും നേടുകയും ചെയ്തു. പോരാത്തതിന് ഈസ്റ്റര്‍ വിഷു ആഘോഷപരിപാടികളില്‍ പാട്ടും ഡാന്‍സും സ്‌കിറ്റുമൊക്കെയായി പ്രകടനം നടത്തിയിട്ടുണ്ട്''.

  സൂര്യയെ കുറിച്ച് നാട്ടുകാർ പറയുന്നത് ഇങ്ങനെ | Manikuttan Surya | Public Reaction | Filmibeat

  ''ഇതിനിടക്ക് നീതിമാനുള്ള കോയിന്‍സ് കൂടുതല്‍ തവണ നേടുകയും ചെയ്തു. ഇപ്പറഞ്ഞതൊക്കെ മീശമാധവന്‍ പ്രകടനത്തിന് ശേഷം ചെയ്തതാണ്. അതുകൊണ്ട് കട്ടിലണ്ണന് മണിയെ പേടിയാണെങ്കില്‍ അത് പറ. അല്ലാതെ വെറുതെ മണി ഒന്നും ചെയ്യുന്നില്ല എന്നൊന്നും പറയാതെ. മണിക്കുട്ടന്‍ എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ കാണുന്നുണ്ട്. അത് കണ്ട് തന്നെയാണ് മണിക്കുട്ടന്‍ ഫാന്‍ ആയതും സപ്പോര്‍ട്ട് ചെയ്യുന്നതും''. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 3 Viral Post On What Manikuttan After Meesha Madhavan In Bigg Boss House, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X