For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂര്യ ഉടനെ വിവാഹിതയാകുമോ? എല്ലാം ഒത്ത് വന്നാൻ വിവാഹമാണ്, ക്ലേസ് ഫ്രണ്ട് ആരാണെന്ന് കൂടി വെളിപ്പെടുത്തി നടി

  |

  ഈ സീസണിലെ ബിഗ് ബോസില്‍ ഏറ്റവും തരംഗമുണ്ടാക്കിയ മത്സരാര്‍ഥിയാണ് സൂര്യ മേനോന്‍. തൊണ്ണൂറ് ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വന്ന സൂര്യയെ കാത്തിരുന്നത് സൈബര്‍ അക്രമണങ്ങളാണ്. ഇതിനെതിരെ ശക്തമായ രീതിയില്‍ പ്രതിഷേധിച്ച് കൊണ്ട് നടി തന്നെ രംഗത്ത് വന്നിരുന്നു. തത്കാലത്തേക്ക് താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കുകയാണെന്നും സൂര്യ വ്യക്തമാക്കി.

  സാരിയഴകിൽ മാളവിക ശർമ, ക്യൂട്ട് സുന്ദരിയാണെന്ന് ആരാധകർ

  ഇതിനിടെ വീണ്ടും ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് സൂര്യ വന്നത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ആരൊക്കെ വിളിച്ചു എന്നതും വിവാഹം ഉടനെ ഉണ്ടാവുമോ എന്നതിനുമൊക്കെ നടി വ്യക്തായ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് വായിക്കാം...

  ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ആരൊക്കെയായി ഫോണില്‍ കോണ്‍ടാക്ട് വന്നു എന്ന ചോദ്യത്തിന് അഡോണി, കിടിലം ഫിറോസിക്ക, പൊളി ഫിറോസിക്കയും സജ്‌നയും, റിതു, റംസാന്‍, രമ്യ, അനൂപ്, മണിക്കുട്ടന്‍ തുടങ്ങിയവരൊക്കെയായി ഉണ്ടെന്നാണ് സൂര്യ പറയുന്നത്. ബിഗ് ബോസിലെ മറ്റുള്ളവരെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ എല്ലാവരും പാവങ്ങളാണ്. ഇടയ്ക്ക് ദേഷ്യം വരുമ്പോള്‍ ബഹളം ഉണ്ടാക്കും എന്ന് മാത്രം. എല്ലാവരെയും ഇഷ്ടമാണ്.

  ലക്ഷ്മി ജയന്‍, മജ്‌സിയ ഭാനു, മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവരെയാണ് ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ആദ്യം വിളിച്ചത്. ശരിക്കും ബാലമണിയാണോ എന്നൊരാള്‍ ചോദിക്കുമ്പോള്‍ ആ പേര് നിങ്ങളല്ലേ ഇട്ടത്. ഞാന്‍ അല്ലല്ലോ എന്ന് നടി തിരിച്ച് ചോദിക്കുന്നു. പട്ടുപാവാട, ഹാഫ് സാരി, പിന്നെ ഗൗണ്‍ ഇതൊക്കെയാണ് തന്റെ ഇഷ്ട വസ്ത്രങ്ങള്‍. പട്ടുപാവാട, ഹാഫ് സാരി, ഗൗണ്‍ ഇതാണ് ഇഷ്ട വേഷങ്ങള്‍. ചോറും തൈരും അച്ചാറും, ചോക്ലേറ്റു പ്രിയപ്പെട്ടതാണ്.

  കല്യാണം ഉടനെയുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ ചില പടങ്ങള്‍ ചെയ്ത ശേഷം ഒത്തു വന്നാല്‍ നോക്കുമെന്നായിരുന്നു സൂര്യ പറഞ്ഞത്. തന്റെ ക്ലോസ് ഫ്രണ്ട് അമ്മയാണെന്ന് സൂര്യ മൂന്ന് വട്ടം ഉറപ്പിച്ച് പറയുന്നത്. മുപ്പത് വയസ് കഴിഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് കുട്ടികളെ പോലെ നടക്കുന്നത് എന്നായിരുന്നു ശ്രദ്ധേയമായൊരു ചോദ്യം. അറുപത് വയസ് കഴിഞ്ഞാല്‍ കുട്ടികളുടെ സ്വഭാവം ആകും എല്ലാവര്‍ക്കും. അപ്പോള്‍ പിന്നെ നേരത്തെ തന്നെ ആ സ്വഭാവം ആയെന്ന് വിചാരിച്ചാല്‍ മതിയെന്ന് സൂര്യ പറയുന്നു.

  Mani Kuttan response after Bigg Boss got postponed

  സൂര്യയ്ക്കും ഫാന്‍സോ എന്ന കമന്റ് കണ്ടു. പക്ഷേ അവര്‍ എന്റെ ഫാന്‍സ് അല്ല. എന്റെ കുടുംബം ആണെന്നാണ് സൂര്യ പറയുന്നത്. സിനിമ, ഗെയിമുകള്‍, വായന, പെറ്റ്‌സ്, ഫാമിലി, ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നത്, ഇതൊക്കെയാണ് സൂര്യയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള കാര്യം.ല സൂര്യ മെസേജിന് മറുപടി തരാത്തതിനെ കുറിച്ചും ലൈവില്‍ വരാത്തതിനെ കുറിച്ചും ഫാന്‍സ് ചോദിച്ചിരുന്നു. താന്‍ ലൈവുമായി ഇടനെയെത്താം, മെസ്സേജുകളൊക്കെ വായിച്ച് തീരുന്നേയുള്ളൂ എന്നാണ് താരം പറയുന്നത്.

  English summary
  Bigg Boss Malayalam Season 3: Viral, Soorya Opens Up About Her Marriage And Other Contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X