For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പെൺകുട്ടി തിരിച്ചു വരുന്നതിൽ എന്ത് തെറ്റാണുള്ളത്; ഇനിയാണ് ഡിംപലിന് കനത്ത വെല്ലുവിളി, കുറിപ്പ്

  |

  പുറത്ത് പോയ ഡിംപല്‍ തിരിച്ച് വരുമെന്നുള്ള ആരാധകരുകടെ പ്രതീക്ഷ തെറ്റിയില്ല. 88 -ാമത്തെ എപ്പിസോഡില്‍ ഡിംപല്‍ തിരികെ വരുന്നതായി ബിഗ് ബോസിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇതോടെ പല കളികളും മാറുമെന്ന സന്തോഷത്തിലാണ് പ്രേക്ഷകര്‍. മണിക്കുട്ടനും ഡിംപലും തമ്മില്‍ മറ്റൊരു വലിയ ശക്തിയായി മാറാനുള്ള സാധ്യതകളാണ് തെളിഞ്ഞ് വരുന്നത്.

  ബെഡ് റൂമിൽ നിന്നുള്ള വേറിട്ട ഫോട്ടോഷൂട്ടുമായി നടി ശ്രദ്ധ ആര്യ, ചിത്രങ്ങൾ കാണാം

  ഇരുവരും പുറത്ത് പോയി തിരിച്ച് വന്നു എന്നത് മാത്രമല്ല അടുത്ത സൗഹൃദത്തിലുമായിരുന്നു. ഡിംപല്‍ തിരിച്ച് വന്നതോടെ ഇരുവരെയും കുറിച്ചുള്ള എഴുത്തുകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുകയാണ്. മണിക്കുട്ടനെ വെച്ച് ഗെയിം കളിക്കുന്നത് ബിഗ് ബോസ് ആണെന്നും ഡിംപലിന്റെ തിരിച്ച് വരവ് വിജയത്തിലേക്ക് ആണെന്നും ടീന ഷാജന്‍ എന്ന ആരാധിക പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

   ഡിംപല്‍

  ഡിംപല്‍

  ഡിംപല്‍ എന്ന ഗെയിമറിനോട് അല്‍പം പോലും താല്‍പര്യം ഇല്ലാതിരുന്ന ആളാണ് ഞാന്‍. പക്ഷെ ഡിംപല്‍ എന്നാ സ്ത്രീയെ ഈ സമയത്ത് സപ്പോര്‍ട്ട് ചെയ്യുക എന്നതാണ് എന്റെ നീതി ന്യായം. മണിക്കുട്ടന്റെ ഫ്രണ്ട് എന്ന കാരണത്താലാണ് ഞാന്‍ ആദ്യമൊക്കെ ഡിംപലിനെ സപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ പറയാന്‍ പോകുന്നത് അവരുടെ തിരിച്ചു വരവിനെ പറ്റിയാണ്. അച്ഛന്‍ മരിച്ചു എന്ന ഒറ്റ കാരണത്താല്‍ ഒരു പെണ്‍കുട്ടി ഇനിയും ഈ ഷോ ഇല്‍ പങ്കെടുക്കാന്‍ അര്‍ഹ അല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും. തന്റെ ജീവിതത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല പ്ലാറ്റ്‌ഫോം തന്റേതല്ലാത്ത കാരണത്താല്‍ ഒഴിഞ്ഞു പോകുന്നത് അവള്‍ക്കു സഹിക്കാന്‍ ആകുമോ.

  പുറത്തു നിന്ന് കളി കണ്ടു വന്ന് എന്ന് പറഞ്ഞു കരയുന്നവര്‍ എന്തുകൊണ്ട് ആലോചിക്കുന്നില്ല ഇനിയാണ് ഡിംപല്‍ ഏറ്റവും കൂടുതല്‍ ചലഞ്ച് ഫേസ് ചെയ്യാന്‍ പോകുന്നത്. ഡിംപലിന്റെ ഓരോ മൂവ്‌മെന്റ്‌സും ഇനി ആളുകള്‍ നോട്ട് ചെയ്യും. ടോപ് ത്രീ യില്‍ വരാന്‍ അര്‍ഹത ഉണ്ടായിരുന്ന ഒരാള്‍ അച്ഛന്റെ മരണന്തര ചടങ്ങില്‍ പങ്കെടുത്ത കൊണ്ട് ഇനിയും ഷോ ഇല്‍ തുടരാന്‍ അര്‍ഹത ഇല്ല എന്ന് പറയുന്നത് എന്ത് നീതികേടാണ്. നിങ്ങള്‍ ആരുടെയും ഫാന്‍ ആയിക്കോട്ടെ നിങ്ങളുടെ മനസാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കു ആ പെണ്‍കുട്ടി തിരിച്ചു വരുന്നതില്‍ എന്ത് തെറ്റാണു ഉള്ളത്.

  കുല സ്ത്രീ ചമഞ്ഞാലും പ്രേമ നാടകം കളിച്ചാലും ഒകെ ഒരുപാട് ഫാന്‍സിനെ കിട്ടും എന്ന് അറിയാമായിരുന്നിട്ടും താന്‍ എങ്ങിനെ ആണോ അങ്ങനെ തന്നെ ഷോ ഇല്‍ നിന്ന ആളാണ് ഡിംപല്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി എടുത്ത പെണ്‍കുട്ടി കുടി ആണ്. പിന്നെയും പറയുന്നു ഞാന്‍ അവരുടെ ഫാന്‍ അല്ല. ഡിംപലിനെ ഒരുപാടു വിമര്‍ശിച്ചവരില്‍ ഒരാളാണ് ഞാന്‍. പക്ഷെ അവരീ ഷോ യില്‍ തുടരുന്നത്തില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.

   മണിക്കുട്ടന്‍

  മണിക്കുട്ടന്‍

  മണിക്കുട്ടനെ ടിആര്‍പി ക്കു വേണ്ടി ഉപയോഗിച്ചത് ബിഗ് ബോസ് തന്നെയാണ്. ഇനിയും ഇവിടെ നില്‍ക്കാന്‍ പറ്റില്ല, വീട്ടില്‍ പോണം എന്ന് പറയുന്ന ആദ്യത്തെ മത്സരര്‍ഥി അല്ല മണിക്കുട്ടന്‍. സിറ്റുവേഷന്‍ അനുസരിച്ചു പലരും പറഞ്ഞിട്ടും ഉണ്ട്. അവരെ ഒക്കെ വിളിച്ചു കൊണ്ട് പോയി കൗണ്‍സിലിങ് കൊടുക്കുന്നത് ബിഗ് ബോസ് സ്ഥിരം ചെയ്യുന്നതും ആണ്.. ബിഗ് ബോസിന് അന്ന് തന്നെ വേണേല്‍ മണിക്കുട്ടനെ തിരികെ വിടരുന്നു. ഇതൊന്നും പ്രേക്ഷകര്‍ കാണില്ലാരുന്നു. മനഃപൂര്‍വം ടിആര്‍പി ക്ക് വേണ്ടി മണിക്കുട്ടന്റെ പോക്കും വരവും ആഘോഷമാക്കിയ ആളാണ് ബിഗ് ബോസ്. ഒരുപാടു തവണ പറഞ്ഞ കാര്യം ആയതുകൊണ്ട് ഒട്ടുമിക്ക ആളുകള്‍ക്കും അത് മനസിലായിട്ടുണ്ട്.

  100 ദിവസം നില്‍ക്കണം എന്ന് ഒരു നിയമവും ബിഗ് ബോസില്‍ ഇല്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒപ്പമുള്ള ആള്‍ ജയിക്കും. ഫൈനലില്‍ വോട്ട് മാത്രമാണ് മാനദന്ധം. ഹിന്ദി, തമിഴ് ബിഗ് ബോസില്‍ ഒക്കെ 75 ആം ദിവസവും വൈല്‍ഡ് കാര്‍ഡ് വന്നിട്ടുണ്ട്. ക്വിറ്റ് ആയി പോയവരും ബിഗ് ബോസ് പറഞ്ഞു വിട്ടവരും വിന്നര്‍ ആയിട്ടുണ്ട്. നോമിനേഷനില്‍ വരാതെ ഗ്രൂപ്പിസം കളിച്ചു ഒരു കണ്ടെന്റും ഉണ്ടക്കാതെ അവിടെ കടിച്ചു തൂങ്ങി കിടക്കുന്നവര്‍ വിന്നര്‍ ആകണമെന്നാണോ നിങ്ങള്‍ പറയുന്നത്.

  Pradeep Chandran Exclusive Interview | നോബിയോ മണിക്കുട്ടനോ ജയിക്കണം FilmiBeat Malayalam

  സജ്ന ഫിറോസിനെ തിരികെ കൊണ്ട് വരാന്‍ അവരുടെ ഫാന്‍സ് പറയുന്നില്ലേ, ഏതേലും കാരണവശാല്‍ കിടിലമോ മാറ്റാരെങ്കിലോ പുറത്തയാള്‍ ബ്രിങ് ബാക്ക് ഹാഷ്ടാഗ് ഇടാറില്ലേ. ഇനിയെങ്കിലും മനസിലാകൂ ജനങ്ങള്‍ കൂടെയുള്ള അള്‍ ആണ് ജയിക്കുന്നത്. പുറത്തെ കളി കണ്ടു ഡിംപല്‍ വന്നാലും ഇനിയുള്ള ദിവസങ്ങളില്‍ ഡിംപല്‍ ആകും അവിടെ ഏറ്റവും ബുദ്ധിമുട്ടോടെ ഗെയിം കളിക്കാന്‍ പോകുന്നതെന്നും ആരാധകന്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 3: Why Dimpal Bhal's Re-entry Will Be More Challenging, A Fan Girl Viral Write-up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X