For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിംപൽ എല്ലാം വെട്ടിത്തുറന്ന് പറയും, ഞാൻ അങ്ങനെയല്ല; ബിഗ് ബോസിൽ നിന്ന് കിട്ടിയ ഫ്‌ളാറ്റിനെ കുറിച്ച് മണിക്കുട്ടൻ

  |

  ബിഗ് ബോസ് മൂന്നാം സീസണില്‍ വിന്നറായതിലുള്ള സന്തോഷത്തിലാണ് നടന്‍ മണിക്കുട്ടന്‍. പല പ്രതിസന്ധികളും തരണം ചെയ്താണ് ഈ സീസണിലെ ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വരെ എത്തിയത്. അതേ സമയം വിന്നറായതിന് പിന്നാലെ ഫ്‌ളാറ്റ് മണിക്കുട്ടന് ലഭിച്ചോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. അതിന്റെ നടപടികള്‍ നടക്കുകയാണെന്നും തിരുവന്തപുരത്തോ കൊച്ചിയിലോ ഫ്‌ളാറ്റ് എടുക്കുമെന്ന കാര്യം ആരാധകരുമായി പങ്കുവെക്കുകയാണ് മണിക്കുട്ടനിപ്പോള്‍. അതുപോലെ ഡിംപലിന്റെ സൗഹൃദത്തെ കുറിച്ചും ചിലര്‍ ചോദിച്ചിരുന്നു.

  വെള്ള അഴകിൽ ലോക സുന്ദരി ഐശ്വര്യ റായി, നടിയുടെ കിടിലൻ ചിത്രങ്ങൾ കാണാം

  ബിഗ് ബോസിനുള്ളില്‍ അത്രയുമടുത്ത സുഹൃത്തുക്കളായിരുന്ന മണിക്കുട്ടനും ഡിംപലും പുറത്ത് വന്നതിന് ശേഷം പിരിഞ്ഞതായി ചില ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡിംപലിന്റെയും തന്റെയും ക്യാരക്ടറുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മണിക്കുട്ടന്‍ വ്യക്തമാക്കുന്നത്. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം...

  ''സത്യം പറഞ്ഞാല്‍ ഡിംപലിന്റെയും തന്റെയും യഥാര്‍ഥ ക്യാരക്ടറുകള്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് മണിക്കുട്ടന്‍ പറയുന്നത്. ഡിംപല്‍ മോഡേണ്‍ കാഴ്ചപാടില്‍ ജീവിതത്തെ നോക്കി കാണുന്ന ആളാണ്. ഞാന്‍ തികച്ചും നാടന്‍ പ്രകൃതക്കാരനാണ്. ഡിംപല്‍ എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവത്തിന് ഉടമയാണ്. ഞാന്‍ അങ്ങനെയല്ല. കുറച്ച് കൂടി സമയമെടുത്ത് കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കിയിട്ടേ പ്രതികരിക്കൂ. പക്ഷേ ഞങ്ങളുടെ രണ്ട് ക്യാരക്ടറുകളിലും പൊതുവായ ചിലതുണ്ട്. മറ്റുള്ളവരോടുള്ള കരുണ, സ്‌നേഹം, സഹിഷ്ണുത അങ്ങനെ പലതും.

  ഞങ്ങളുടെ സൗഹൃദം പ്രേക്ഷകര്‍ ആഘോഷിക്കുന്നു എന്നത് ഞങ്ങള്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. ഞാന്‍ ഡിംപലിനെ തോളില്‍ ഏറ്റുന്നതും ഞങ്ങള്‍ പരസ്പരം ഭക്ഷണം വാരി കൊടുക്കുന്നതുമൊക്കെ ആ സൗഹൃദത്തിന്റെ ഉദാത്തമായ ശക്തിയിലാണ്. യഥാര്‍ഥ സൗഹൃദത്തിന് ആണ്‍-പെണ്‍ വ്യത്യാസമിലല്ലോ എന്നാണ് മണിക്കുട്ടന്‍ ചോദിക്കുന്നത്. അതേ സമയം ബിഗ് ബോസ് വിന്നറായ മണിക്കുട്ടന് സമ്മാനമായി ഫ്‌ളാറ്റ് കിട്ടിയോ എന്നറിയാന്‍ ഏവരും കാത്തിരിക്കുയാണ്. മുന്‍പൊരു വീഡിയോയില്‍ ഫ്‌ള്ാറ്റിന്റെ കാര്യം അവര്‍ മറന്ന് പോയെന്ന് തോന്നുന്നു, തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്ന് മണിക്കുട്ടന്‍ സൂചിപ്പിച്ചിരുന്നു.

  വീഡിയോ വൈറലായതിന് പിന്നാലെ ഫ്‌ളാറ്റിന്റെ നിര്‍മാതാക്കള്‍ തന്നെ വിളിച്ചെന്നും താരം വ്യക്തമാക്കി. അതേ കുറിച്ചുള്ള ആരാധകരുടെ സംശയത്തിനുള്ള മറഉപടിയും അഭിമുഖത്തില്‍ മണിക്കുട്ടന്‍ വ്യക്തമാക്കി. ഫ്‌ളാറ്റിന്റെ നടപടി ക്രമങ്ങള്‍ നടക്കുകയാണ്. കൊവിഡ് കാലമായത് കൊണ്ട് കുറച്ച് സമയം എടുത്തേക്കും. ഫ്‌ളാറ്റ് എവിടെ വേണമെന്ന് എനിക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടായിരുന്നു. തിരുവനന്തപുരം അല്ലെങ്കില്‍ കൊച്ചി, എന്നുള്ളതാണ് എന്റെ ഓപ്ഷന്‍. രണ്ട് സ്ഥലങ്ങളിലും പോയി ഫ്‌ളാറ്റുകള്‍ കണ്ടു. ഇനി അതിന്റെ മറ്റ് നടപടികള്‍ പൂര്‍ത്തികരിക്കുന്ന സമയമാണ്. കുടുംബം തിരുവനന്തപുരത്ത് ആയത് കൊണ്ട് അവിടെ വേണമോ എന്ന് ചിന്തിക്കുന്നുണ്ട്. പ്രൊഫഷന്റെ ഭാഗമായി ചിന്തിക്കുമ്പോള്‍ കൊച്ചിയും. ഏത് വേണമെന്ന് ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും താരം പറയുന്നു.

  സ്വന്തം പെണ്ണിനെ വേറൊരുത്തൻ ലിപ് ലോക് ചെയ്തു, നാണമില്ലേ? വിമര്‍ശകന് ചുട്ട മറുപടി കൊടുത്ത് നടി ദുർഗ കൃഷ്ണ

  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍ | FIlmiBeat Malayalam

  ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ രണ്ട് സീസണുകളില്‍ പങ്കെടുക്കാനും തന്നെ വിളിച്ചിരുന്നതിനെ കുറിച്ചും മണിക്കുട്ടന്‍ വെളിപ്പെടുത്തി. ആദ്യ സീസണുകളിലേക്കുള്ള വിളി വന്നപ്പോള്‍ എനിക്ക് പറ്റിയ ഷോ അല്ല, പോകേണ്ടതില്ലെന്ന് ചിലര്‍ പറഞ്ഞു. ഷൂട്ടിങ്ങും മറ്റ് പല കാരണങ്ങള്‍ കൊണ്ടും പോകാന്‍ പറ്റിയതുമില്ല. മൂന്നാം സീസണ്‍ തുടങ്ങിയത് കൊവിഡ് കാലത്തായിരുന്നു. സിനിമ ഷൂട്ടിങ്ങും ഇല്ലായിരുന്നു. ആ സയമത്ത് തന്റെ കാലും ഒടിഞ്ഞ് ഇരിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കൂടി ഉള്ളതിനാല്‍ മറ്റൊന്നും ചിന്തിച്ചില്ല. ഒരു ശ്രമം നടത്തുക എന്നതായിരുന്നു ഉദ്ദേശ്യം. ഭയവും മടിയും ഒരിക്കലും നമ്മളെ വിജയത്തിലേക്ക് എത്തിക്കില്ലല്ലോ എന്നും മണിക്കുട്ടന്‍ പറയുന്നു.

  സാന്ത്വനത്തിൽ ഇന്നും ആ സീനുകളില്ല; ജയന്തിയെ വിളിച്ച് വരുത്തി കണക്കിന് കൊടുത്ത് അപ്പുവും അഞ്ജുവും

  English summary
  Bigg Boss Malayalam Season 3 Winner Manikuttan opens Up About His Issue With Dimpal Bhal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X