For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടന്‍ ഉടന്‍ വിവാഹിതനാവുമോ? ഒരേ സ്റ്റാറ്റസ് തന്നെ, ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് മറുപടിയുമായി താരം

  |

  മണിക്കുട്ടനാണ് മലയാളം ബിഗ് ബോസ് മൂന്നാം സീസണിലെ വിന്നറായി തിരഞ്ഞെടുക്കപ്പെട്ടത്. പത്ത് കോടിയ്ക്ക് അടുത്ത് വോട്ടുകള്‍ നേടി ചരിത്ര വിജയമായിരുന്നു മണിക്കുട്ടന്റേത്. പതിനഞ്ച് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തിലുണ്ടായതിനെക്കാളും കൂടുതല്‍ ആരാധകര്‍ മണിയ്ക്ക് ലഭിച്ചത് ബിഗ് ബോസില്‍ വന്നതിന് ശേഷമായിരുന്നു. കൊവിഡ് പ്രതിസന്ധികളില്‍ ഷോ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഗ്രാന്‍ഡ് ഫിനാലെ നടത്തി വിന്നറെ തിരഞ്ഞെടുത്തിരുന്നു. അതേ സമയം മണിക്കുട്ടന്റെ വിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കുന്നത്.

  വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

  ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പേ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി മണിക്കുട്ടന്‍ പറഞ്ഞിരുന്നു. വീടിനുള്ളില്‍ സഹമത്സരാര്‍ഥിയായിരുന്ന സൂര്യ പല തവണ പ്രൊപ്പോസ് ചെയ്‌തെങ്കിലും താരം അതിന് വഴങ്ങിയിരുന്നില്ല. മത്സരശേഷം തിരികെ വന്നതിന് ശേഷവും മണിക്കുട്ടന്റെ വിവാഹാലോചന നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് താരം പറയുന്നത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ചും തന്റെ സ്വപ്‌നങ്ങളും മണിക്കുട്ടന്‍ പങ്കുവെച്ചത്. ഒപ്പം ബിഗ് ബോസിന് ശേഷം ഏറെ വേദനിപ്പിച്ച സംഭവത്തെ കുറിച്ചും താരം പറയുന്നു.

  മണിക്കുട്ടന്‍ ഉടനെ വിവാഹിതനാവുമോ എന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ എന്നുണ്ട്. 'ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പും ഇപ്പോഴും വിവാഹത്തെ കുറിച്ച് ഒരേ സ്റ്റാറ്റസാണെന്നാണ് താരം പറയുന്നത്. അപ്പോഴും ഇപ്പോഴും പ്രണയമില്ല. വിവാഹം ജീവിതത്തിന്റെ ഭാഗമാണ്. അത് വന്ന് ചേരേണ്ടതാണ്. വിവാഹത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നുണ്ട്. പക്ഷേ ആലോചനകളൊന്നും തുടങ്ങിയിട്ടില്ലെന്നും താരം സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ തന്റെ സ്വപ്‌നവും പ്രതീക്ഷയും ആഗ്രഹിക്കുന്ന സിനിമകളിലേക്കും കഥാപാത്രങ്ങളിലേക്കും എത്തിപ്പെടാന്‍ പറ്റുമെന്നുള്ളതാണെന്ന് മണിക്കുട്ടന്‍ പറയുന്നു.

  അതേ സമയം ബിഗ് ബോസിന് ശേഷം തന്നെ ഏറെ വേദനിപ്പിച്ച സംഭവത്തെ കുറിച്ചും മണിക്കുട്ടന്‍ വെളിപ്പെടുത്തിയിരുന്നു. കൊവിഡ് കേസുകള്‍ കൂടിയപ്പോള്‍ ഷോ പെട്ടെന്ന് നിര്‍ത്തേണ്ടി വരികയും വോട്ടിങ് തുടരുകയും ചെയ്തു. ആ സമയത്ത് ഈ സീസണിലുണ്ടായിരുന്ന ചിലരൊക്കെ മറ്റ് മത്സരാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിയതിനൊപ്പം എനിക്ക് വിജയിക്കാനുള്ള അര്‍ഹതയില്ലെന്ന് പറഞ്ഞത് ഏറെ വിഷമിപ്പിച്ചിരുന്നു. സപ്പോര്‍ട്ട് ആര്‍ക്ക് വേണമെങ്കിലും കൊടുത്തോട്ടെ, പക്ഷേ എനിക്ക് അര്‍ഹതയില്ലെന്ന് കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമുണ്ടോ? എന്ന് ചോദിക്കുകയാണ് മണിക്കുട്ടന്‍.

  മറ്റ് സീസണുകളിലെ ചില മത്സരാര്‍ഥികളും ഇതുപോലെ തന്നെ ചെയ്തു. ആസൂത്രിതമായൊരു ശ്രമം പോലെ. അതിനെക്കാളുമൊക്കെ വേദനിപ്പിച്ചത് സിനിമാ മേഖലയിലെ ചിലര്‍ അത്തരത്തില്‍ എനിക്കെതിരെ പ്രതികരിച്ചതാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഞാന്‍ സിനിമാ മേഖലയില്‍ കൂടി കടന്ന് പോയ വഴികള്‍ അടുത്ത് അറിയാമായിരുന്നവര്‍ കൂടെ നില്‍ക്കാതിരുന്നതും തന്നെ വേദനിപ്പിച്ചു. പക്ഷേ ആ വോട്ടിങ് കാലം കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോള്‍ ഏകദേശം ഒമ്പതരക്കോടിയോളം വോട്ടുകളുമായി ഒന്നാം സ്ഥാനം അത് പ്രേക്ഷകര്‍ തന്ന വിജയമാണ്. പ്രേക്ഷകരുടെ സ്‌നേഹമാണതെന്നും മണിക്കുട്ടന്‍ പറയുന്നു.

  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍ | FIlmiBeat Malayalam

  ബിഗ് ബോസ് ഷോ യെ ഒരു മത്സരാര്‍ഥി എങ്ങനെ സമീപിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പുരുഷന്മാര്‍ കരയാന്‍ പാടില്ല എന്ന പറയുന്ന ഒരു പോളീസി ഉണ്ടല്ലോ? കരച്ചില്‍ ആര്‍ക്കും വരാം. വികാരങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതല്ലേ? ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും. ഞാന്‍ മാനസികാരോഗ്യത്തിനും പ്രധാന്യം കൊടുക്കുന്ന ആളാണ്. മനസ് കംഫര്‍ട്ടബിളായേ പറ്റൂ. അങ്ങനെയല്ലെങ്കില്‍ ഒന്നും ശരിയാകില്ലെന്നാണ് മണിക്കുട്ടന്റെ അഭിപ്രായം.

  English summary
  Bigg Boss Malayalam Season 3 Winner Manikuttan Opens Up About His Marriage Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X