For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ വാക്കുകള്‍ വിഷമിപ്പിച്ചു, പ്രണയം, വിവാഹം; ബിഗ് ബോസിന് ശേഷം മണിക്കുട്ടന്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് മണിക്കുട്ടന്‍. സീരിയലിലൂടെ വന്ന്, സിനിമയിലെ താരമായി മണിക്കുട്ടന്റെ ജനപ്രീതി ബിഗ് ബോസിലൂടെ വലിയ തോതില്‍ ഉയരുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട എംകെയായ മണിക്കുട്ടന്‍ വമ്പിച്ച വോട്ടോടെയാണ് ഷോയുടെ വിജയിയായി മാറിയത്.

  ലെന ആകെ മാറിപ്പോയി, നടിയുടെ പുതിയ ചിത്രം വൈറലാവുന്നു...

  ഇപ്പോഴിതാ മണിക്കുട്ടന്‍ മനസ് തുറന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ബിഗ് ബോസിനെക്കുറിച്ചും തന്റെ ജീവിതത്തെക്കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ഷോയ്ക്കിടെ നടന്ന നാടകീയമായ രംഗങ്ങളില്‍ ഒന്നായിരുന്നു മണിക്കുട്ടന്റെ പിന്മാറ്റം. മാനസികമായ തകര്‍ന്നുവെന്ന് പറഞ്ഞായിരുന്നു താന്‍ ഷോയില്‍ നിന്നും പിന്മാറുന്നതായി മണിക്കുട്ടന്‍ അറിയിച്ചത്. എന്നാല്‍ മൂന്നാം നാള്‍ താരം തിരികെ വരികയും ചെയ്തു. പക്ഷെ ഈ പിന്മാറ്റത്തിന്റെ പേരില്‍ താരത്തിനെതിരെ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. മണിക്കുട്ടന്‍ ബിഗ് ബോസ് വിജയിയാകാന്‍ അര്‍ഹനല്ലെന്നായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. ആരാധകര്‍ മാത്രമല്ല, ടിവി താരങ്ങളും സിനിമാ താരങ്ങളും മണിക്കുട്ടനെതിരെ രംഗത്ത് എത്തിയിരുന്നു.

  ''എന്നെ വളരെ നന്നായി അറിയുന്നവര്‍ പോലും ഞാന്‍ അര്‍ഹനല്ലെന്ന് പറഞ്ഞുവെന്ന് അറിഞ്ഞപ്പോള്‍ വേദനിച്ചു. പലരും പല കാരണങ്ങള്‍ കൊണ്ടും ഷോ അവസാനിപ്പിക്കുന്നതും അത് അംഗീകരിക്കപ്പെടുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഞാന്‍ മാനസികമായ തകര്‍ന്നിരിക്കുകയായിരുന്നു. അതിനെ അഡ്രസ് ചെയ്ത ഞാന്‍ എങ്ങനെ തെറ്റുകാരനാകും? ഡോക്ടര്‍ക്ക് പെട്ടെന്ന് എന്റെ അരികിലേക്ക് വരാന്‍ പറ്റാത്തതിന്റെ പ്രായോഗികമായ ബുദ്ധിമുട്ട് കൊണ്ടാണ് എനിക്ക് രണ്ട് ദിവസം ഇടവേളയെടുക്കേണ്ടി വന്നത്. പക്ഷെ അതെല്ലാം ചെയ്തത് ഷോയുടെ നിയമങ്ങള്‍ പാലിച്ചു കൊണ്ട് തന്നെയായിരുന്നു'' മണിക്കുട്ടന്‍ പറയുന്നു.

  ''ബിഗ് ബോസ് ടീമിനോ ചാനലിനോ മത്സരാര്‍ത്ഥികളോട് ഒരു പ്രതിബദ്ധതയുമില്ല. ഒരാളെ വിജയിക്കാനല്ല അവരുള്ളത്. അവര്‍ക്ക് പ്രിയപ്പെട്ടവരില്ല. വാരാന്ത്യത്തിലെ എലിമിനേഷനിലെ ജനങ്ങളുടെ വോട്ടില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അന്തിമ ഫലത്തേയും ബഹുമാനിക്കം. അഞ്ചാം സ്ഥാനം ആയാലും ഒന്നാം സ്ഥാനം ആയാലും പൂര്‍ണമായും നിങ്ങളുടെ തിരഞ്ഞെടുപ്പാണ്'' എന്നും മണിക്കുട്ടന്‍ പറയുന്നുണ്ട്. ജനങ്ങള്‍ ഇന്ന് തന്നെ വിളിക്കുന്നത് എംകെ എന്നാണ്. തന്റെ 15 വര്‍ഷത്തെ കരിയറിലെ ആദ്യത്തെ അവാര്‍ഡാണ് ആ വിളിയെന്നാണ് മണിക്കുട്ടന്‍ പറയുന്നത്.

  ''എന്റെ സിനിമകള്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യുമ്പോള്‍, ഞാന്‍ സ്‌ക്രീനില്‍ വരുമ്പോള്‍ ഏതെങ്കിലും ഒരാളെങ്കിലും കയ്യടിച്ചിരുന്നുവോ എന്ന് ഞാന്‍ നോക്കുമായിരുന്നു. എന്റെ കരിയറിലുടനീളം അംഗീകാരത്തിനായി ഞാന്‍ കൊതിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയിലൂടെ ആരംഭിച്ച എന്റെ കരിയറിന്റെ തുടക്കം ഗംഭീരമായിരുന്നു. പിന്നാലെ ബോയ് ഫ്രണ്ടിലൂടെ സിനിമയിലെ അരങ്ങേറ്റവും. പക്ഷെ പിന്നീട് നല്ല കഥാപാത്രങ്ങള്‍ വേണ്ടത്ര ലഭിച്ചില്ല. ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കുക വലിയ സ്ട്രഗിളാണ്. വിമര്‍ശനങ്ങളും അപമാനിക്കലുകളും വിദ്വേഷവും നേരിട്ടിട്ടുണ്ട്. അങ്ങനെയുള്ളൊരാള്‍ക്ക് ജനങ്ങള്‍ സ്നേഹിക്കുക എന്നതും ഒമ്പതര കോടി വോട്ടുമായി ജയിക്കുക എന്നതും വലിയ സന്തോഷമാണ്'' എന്നും മണിക്കുട്ടന്‍ പറയുന്നു.

  ആരാധകരുടെ സമ്മാനത്തിന് പേര് നല്‍കി മണിക്കുട്ടന്‍ | FIlmiBeat Malayalam


  '' പ്രേക്ഷകര്‍ എന്നെ അംഗീകരിച്ചിരിക്കുകയാണ്. ഞാന്‍ എന്നും കൊതിച്ചിരുന്ന സ്നേഹ സമ്മതം. ഇപ്പോള്‍ ഞാന്‍ അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നൊരു പ്രൊജക്ടിനായി കാത്തിരിക്കുകയാണ്. ദൈവാനുഗ്രഹത്താല്‍ അത് ഉടനെ തന്നെ സംഭവിക്കും. നിലവില്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല'' എന്നാണ് ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മണിക്കുട്ടന്‍ പറഞ്ഞത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മണിക്കുട്ടന്‍ മനസ് തുറക്കുന്നുണ്ട്.

  Also Read: 'ഭ​ഗവാന്റെ അനു​ഗ്രഹമാണ് എനിക്ക് മക്കൾ' പൃഥ്വിയും ഇന്ദ്രനും വ്യത്യസ്ഥരാണ്-മല്ലികാ സുകുമാരൻ

  ''സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ് പ്രണയം. ഇപ്പോള്‍ എന്നെ ഒരാള്‍ പ്രോപ്പോസ് ചെയ്താല്‍ ഞാന്‍ ഒന്ന് ചിന്തിക്കും. ഇനിക്കത് തിരിച്ച് ഫീല്‍ ചെയ്യുന്നില്ലെങ്കില്‍ അവരെ പറഞ്ഞ് മനസിലാക്കിപ്പിക്കാന്‍ പരമാവധി ശ്രമിക്കും. അവരെ റിജക്ട് ചെയ്യുകയും ശത്രുക്കളായി കാണണമെന്നുമില്ല. എന്നെ സംബന്ധിച്ച് ഇനിയുണ്ടാകുന്ന പ്രണയം വിവാഹത്തില്‍ അവസാനിക്കുന്നതായിരിക്കും. ശരിയായ ആളെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹം കഴിക്കും. എന്റെ ജീവിതത്തിലെ അടുത്ത പടി എന്തായിരിക്കും എന്നറിയാന്‍ ആളുകള്‍ കാത്തിരിക്കുന്നതില്‍ സന്തോഷമുണ്ട്. ഞാനതൊരു അംഗീകാരമായി കാണുന്നു'' എന്നാണ് താരം പറയുന്നത്.

  English summary
  Bigg Boss Malayalam Season 3 Winner Manikuttan Opens Up He Hurt When His Collegues Says He Was Undeserving
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X