For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് താരങ്ങൾക്കൊപ്പം മണിക്കുട്ടൻ, ഇനിയും കൂടെയുണ്ടാകുമെന്ന് ആരാധകർ, നടന്റെ വാക്കുകൾ വൈറലാകുന്നു

  |

  ഇന്ത്യൻ മിനിസ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ഷോ ആദ്യം ആരംഭിക്കുന്നത്. ഹിന്ദിയിൽ ആരംഭിച്ച ഷോ വലിയ വിജയമായതിനെ തുടർന്ന് മറ്റുള്ള ഭാഷകളിലേയ്ക്കും ആരംഭിക്കുകയായിരുന്നു. ഹിന്ദിയിലെ പോലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ മറ്റുള്ള ബിഗ ബോസ് ഷോകൾക്കും കഴിഞ്ഞിരുന്നു. ഷോയുടെ ഘടനയാണ് ആരാധകരെ വർധിപ്പിച്ചത്.

  ആ മമ്മൂട്ടി ചിത്രത്തിന് വേണ്ടി കറൻസി ഉണ്ടാക്കിയത് ഇങ്ങനെ, ഒരു നോട്ട് പുറത്ത് പോയാൽ പ്രശ്നമാകും...

  അമേയ മാത്യൂവിന്‌റെ ലേറ്റസ്റ്റ് ചിത്രം വൈറല്‍, ഫോട്ടോസ് കാണാം

  2018 ലാണ് ബിഗ് ബോസ് മലയാളത്തിൽ തുടങ്ങുന്നത്. ഇപ്പോൾ മൂന്നാം സീസൺ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. നടൻ മണിക്കുട്ടനാണ് സീസൺ 3 യുടെ വിജയി. രണ്ടാം സ്ഥാനം സായി വിഷ്ണുവിനാണ്. ആഗസ്റ്റ്1 ന് ആയിരുന്നു വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അവതാരകനായ മോഹൻലാൽ ആയിരുന്നു മണിക്കുട്ടന് ബിഗ് ബോസ് സീസൺ 3യുടെ ട്രോഫി കൈമാറിയത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് വിജയിക്കായി കാത്തിരുന്നത്.

  രൺവീർ ഇത്രയും അനുഷ്കയെ സ്നേഹിച്ചിരുന്നോ, മൂക്ക് ഇടിച്ച് പരത്തുമെന്ന് ഭീഷണിപ്പെടുത്തി, പ്രണയകഥ വൈറൽ

  ഫിനാലെ വേദിയിലെ മണിക്കുട്ടന്റെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സന്തോഷ വാർത്ത മണിക്കുട്ടൻ കേട്ടത്. പിന്നീട് ഏറെ വികാരഭരിതനാവുകയായിരുന്നു. ഒരു ആഗ്രഹത്തിനായി ഒരാള്‍ പൂര്‍ണമനസോടെ ഇറങ്ങിത്തിരിച്ചിട്ടുണ്ടെങ്കില്‍ ആ ആഗ്രഹം സഫലമാക്കാന്‍ ലോകം മുഴുവന്‍ അവനെ സഹായിക്കാനെത്തും. എന്നെ സഹായിക്കാന്‍ ഈ ലോകം മൊത്തമാണ് കൂടെ വന്നത്. ബിഗ് ബോസ് അണിയറ പ്രവർത്തകരോടും ആരാധകരോടും കുടുംബാംഗങ്ങളോടും മണിക്കുട്ടൻ നന്ദി പറഞ്ഞിരുന്നു. നടന്റെ വാക്കുകൾ നിമിഷനേരം കൊണ്ടായിരുന്നു അന്ന് വൈറലായത്

  ഇപ്പോഴിത ബിഗ് ബോസ് ഷോയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ് ഫിനാലെ വേദിയിൽ നിന്നുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് സഹതാരങ്ങൾക്ക് നന്ദി അറിയിച്ചിരിക്കുന്നത്. മണിക്കുട്ടന്റെ വാക്കുകൾ ഇങ്ങനെ... ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളും ആയി എന്നോടൊപ്പം ബിഗ്ഗ് ബോസ്സ് ഹൗസിൽ ചിലവഴിച്ച എല്ലാ മത്സരർഥികൾക്കും, അണിയറ പ്രവർത്തകർക്കും, അതുപോലെ തന്നെ എന്റെ വിജയത്തിലും പരാജയത്തിലും കൂടെ നിന്ന് രാപകൽ എന്നാ വ്യത്യാസം ഇല്ലാതെ വോട്ട് ചെയ്ത എന്റെ എല്ലാം എല്ലാം ആയ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി, മണിക്കുട്ടൻ കുറിച്ചു. നടന്റെ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു.മികച്ച കമന്റുകളാണ് ലഭിച്ചിരുന്നത്.

  മണിക്കുട്ടന് ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. .ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും കൂടെയുണ്ടാകുമെന്നും ആരാധകർ പറയുന്നു. സിനിമയിൽ സജീവമായിരുന്നെങ്കിലും ബിഗ് ബോസ് ഷോയിൽ വന്നതിന് ശേഷമാണ് മണിക്കുട്ടന് ആരാധകരുടെ എണ്ണം വർധിക്കുന്നത്. പുറത്ത് മാത്രമായിരുന്നില്ല മറ്റു മത്സരാർഥികൾക്കും നടനെ കുറിച്ച് മികച്ച അഭിപ്രായമായിരുന്നുള്ളത്. എല്ലാവരോടും നല്ല രീതിയിലാണ് മണക്കുട്ടൻ പെരുമാറിയിരുന്നത്. നടന്റെ സ്വഭാവമാണ് ആരാധകരെ വർധിപ്പിച്ചത്.

  ബിഗ് ബോസ് ഫിനാലെയ്ക്ക് ശേഷം എംക ആരാധകർ ആകാംക്ഷയൊടെ കാത്തിരിക്കുന്നത് മണിക്കുട്ടന്റ പുതിയ ചിത്രമായ നവരസയ്ക്കാണ്. അന്തോളജി വിഭാഗത്തിൽപ്പെടുന്ന നവരസയിൽ പ്രിയദർശന്റെ സംവിധാനം ചെയ്യുന്ന സമ്മർ 92 എന്ന ചിത്രത്തിലാണ് നടൻ അഭിനയിക്കുന്നത്. 9 രസങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹാസ്യ പ്രമേയത്തിലാണ് സമ്മർ 92 ഒരുങ്ങുന്നത്. യേഗി ബാബുവിന്റെ ചെറുപ്പകാലമാണ് ചിത്രത്തിൽ മണിക്കുട്ടൻ അവതരിപ്പിക്കുന്നത്. നവരസയുടെ ട്രെയിലറിലൂടെ മികച്ച പ്രേക്ഷകാഭിപ്രായമാണ് മണിക്കുട്ടന് ലഭിച്ചത്. എംകെ എന്ന കമന്റുകളായിരുന്നു ട്രെയിലറിന് കമന്റ് ബോക്സിൽ അധികം. എംകെയെ കുറിച്ച് മണിരത്നം പ്രിയദർശനോട് ചോദിച്ചതിനെ കുറിച്ച് അടുത്ത് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. തെന്നിന്ത്യയിലെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നവരസ കൂടാതെ പ്രിയദർശൻ- മോഹൻലാൽ ചിത്രമായ മരയ്ക്കാറിലും ഒരു പ്രധാന കഥാപാത്രത്തെ മണിക്കുട്ടൻ അവതരിപ്പിക്കുന്നുണ്ട്. പ്രിയദർശനോടൊപ്പമുള്ള നടന്റെ നാലാമത്തെ ചിത്രമാണിത്..

  കൊവിഡ് വൈറസ് വ്യാപനത്തിനെ തുടർന്നാണ് ബിഗ് ബോസ് സീസൺ 2 നിർത്തി വയ്ക്കുന്നത്. ഷോ അവസാനിപ്പിച്ചതിന് തൊട്ട് പിന്നാലെ തന്നെ ലോക്ക് ഡൗണും പ്രഖ്യാപിക്കുകയായിരുന്നു. അതിനാൽ തന്നെ വിജയിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ലോക്ക് ഡൗണിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷോ നടന്നത്. കൊവിഡ് ടെസ്റ്റ് നടത്തി 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് മത്സരാർഥികളെ ഹൗസിൽ പ്രവേശിപ്പിച്ചത്. തിരികെ നാട്ടിലേയ്ക്ക് മടക്കി അയക്കും മുൻപും കൊവിഡ് ടെസ്റ്റ് എടുത്തിരുന്നു. ഫിനാലെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു നടത്തിയിരുന്നു.

  പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

  2021 ഫ്രെബുവരി 14 ന് ആണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. 14 പോരുമായിട്ടാണ് ഷോ തുടങ്ങുന്നത്. പിന്നീട് നാല് പേർ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഇക്കുറി സീസൺ 3 ൽ പങ്കെടുത്തിരുന്നു. താരമൂല്യം നോക്കാതെ മികച്ച മത്സരാർഥികൽക്കായിരുന്നു പ്രേക്ഷകർ വോട്ട് ചെയ്തത്. സായി, ഡിംപൽ, ഋതു, അഡോണി, സന്ധ്യ തുടങ്ങിയവർ ഷോയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാകുന്നത്. ബിഗ് ബോസ് സീസൺ 3 അവസാനിച്ചതിന് പിന്നാലെ നാലാം ഭാഗത്തിനെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിച്ചിട്ടുണ്ട്. അടുത്ത സീസണിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിട്ടാണ് മോഹൻലാൽ മൂന്നാം ഭാഗം അവസാനിപ്പിച്ചത്.

  English summary
  Bigg Boss Malayalam season 3 Winner Manikuttan Thanked His Fellow Contestants, Latest Post Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X