India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാത്ത്‌റൂമില്‍ പോവുമ്പോള്‍ ചേച്ചിമാരുടെ കൂടെ പോവണമെന്ന ഉപദേശം; ജനങ്ങള്‍ ബ്ലെസ്ലിയ്‌ക്കൊപ്പമാണ്, കുറിപ്പ് വൈറൽ

  |

  ബിഗ് ബോസ് നാലാം സീസണിലെ ടോപ് 3 മത്സരാര്‍ഥികളില്‍ ഒരാള്‍ ബ്ലെസ്ലിയാണ്. തുടക്കത്തിലേ വലിയ ഫാന്‍സിനെ നേടിയെടുക്കാന്‍ ബ്ലെസ്ലിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അവസാനത്തിലേക്ക് എത്തിയപ്പോഴാണ് താരം മത്സരത്തില്‍ പിന്നോട്ടായത്. ഇത് മുതലെടുത്ത ചിലര്‍ ബ്ലെസ്ലിയെ തകര്‍ക്കാനുള്ള ചില ശ്രമങ്ങളും നടത്തി. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

  അവസാന നിമിഷത്തില്‍ ഡീഗ്രേഡിങ്ങിന് നടക്കുന്നത് മനുഷ്യത്വമുള്ള കാര്യമാണോന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്രയും മോശമായിട്ടുള്ള പ്രവൃത്തികള്‍ ചെയ്താലും ജനങ്ങള്‍ ബ്ലെസ്ലിയ്ക്ക ഒപ്പം തന്നെയാണെന്നാണ് ആരാധകരും പറയുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണം വായിച്ചറിയാം..

  'ജനങ്ങള്‍ ഇന്നും ബ്ലെസ്ലിക്കൊപ്പമാണെന്നാണ് അവന്റെ ആരാധകര്‍ പറയുന്നത്. എത്ര നീചമായി ഡീഗ്രേഡ് ചെയ്യാന്‍ നോക്കിയിട്ടും മറ്റുള്ളവരുടെ വാക്കുകളിലൂടെയല്ലാതെ അവനിലൂടെ മാത്രം അറിയാന്‍ ശ്രമിച്ച മനുഷ്യര്‍ ബ്ലെസ്ലിയേ അവരുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി. ചിലരുടെ പ്രിയപ്പെട്ടവര്‍ക്ക് കപ്പ് കിട്ടാന്‍ ബ്ലെസ്ലിയേ താഴ്ത്തി കെട്ടണമായിരുന്നു. അതിനു മറ്റ ഫാന്‍സ് ഉപയോഗിച്ച ആയുധമാണ് ദില്‍ഷ.

  പക്ഷേ ആ സ്ത്രീ ഈ ലോകത്തോട് വീണ്ടും വീണ്ടും വിളിച്ചു പറയുകയാണ് അവനെന്നെ മോശമായി ഒന്ന് തൊട്ടിട്ട് പോലുമില്ലെന്ന്. ഞാനും അവന്റെ കൈയിലും ബോഡിയിലുമൊക്കെ തൊടുന്നതല്ലേന്ന്.

  Also Read: ആദ്യം ഇഷ്ടമില്ലെന്ന് പറഞ്ഞ ആളെയാണ് നടി മീന പിന്നീട് വിവാഹം കഴിച്ചത്; വിവാഹത്തെ കുറിച്ച് നടി മുന്‍പ് പറഞ്ഞത്

  അവള്‍ പുറത്തിറങ്ങിയ ശേഷം നിങ്ങള്‍ സ്ലോ മോഷനില്‍ ആക്കിയ വീഡിയോകള്‍ കണ്ട് നിങ്ങളുടെ മുഖത്തേക്ക് ദില്‍ഷ കാര്‍ക്കിച്ചു തുപ്പാതിരുന്നാല്‍ കൊള്ളാം. നിങ്ങളുടെ ഉള്ളിലെ സദാചാരബോധത്തെ ഉപയോഗിച്ച് പല വീഡിയോകളിലൂടെയും അതൊക്കെ മോശം ടച്ച് ആണെന്ന് വരുത്തി തീര്‍ത്ത ചിലരുടെ ഫാന്‍സ് ഒരുത്തന്റെ ജീവിതം വെച്ചു കളിച്ചു. അവര്‍ ചിന്തിക്കാത്ത അര്‍ത്ഥങ്ങള്‍ ബ്ലെസ്ലി തൊടുമ്പോള്‍ മാത്രം നല്‍കി.

  Also Read: 'ഉമ്മ പുറത്ത് ഇറങ്ങാറില്ല, നീ ശരീരം വിറ്റ് അല്ലേ ജീവിക്കുന്നതെന്നാണ് ചോദിക്കുന്നത്'; ബ്ലെസ്ലിയുടെ സഹോദരി!

  എന്തിന് രാത്രി ബാത്ത്‌റൂമില്‍ പോകുമ്പോള്‍ പോലും ചേച്ചിമാരെ കൂടെ പോകണമെന്ന് റോബിന്‍ ഉപദേശം നല്‍കി. അത്ര വൃത്തികെട്ടവനാണ് ബ്ലെസ്ലി എന്ന് വരുത്തി തീര്‍ക്കാന്‍ നോക്കി. സുഹൃത്തുക്കളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും അടിച്ചും കളിച്ചും ചിരിച്ചും ഇടക്ക് പ്രണയം പറഞ്ഞും നടന്നു ബ്ലെസ്ലിയും ദില്‍ഷയും.

  അവന്‍ ഇന്നലെയും പറഞ്ഞത് ഞാന്‍ നിന്റെ കൈയ്യില്‍ ഒക്കെ തൊട്ടില്ലേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്ന ഒരാള്‍ ആയതുകൊണ്ട് അതൊക്കെ മോശം മെസേജ് ആണ് പുറത്ത് പോയിട്ടുണ്ടാവുക എന്ന്.

  Also Read: ഗര്‍ഭിണിയായത് സാരമില്ല, ആലിയ രണ്‍ബീറിനെ ഡിവോഴ്‌സ് ചെയ്യണം; താരത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

  റോബിന്റെ അമിതാവേശം കാരണം ബ്ലെസ്ലിക്ക് വോട്ട് വീഴുമോ? | *BiggBoss

  അത്രമാത്രം ബ്ലെസ്ലിയെ മാനസികമായി പലതും പറഞ്ഞ് അവനെ ചിലര്‍ തളര്‍ത്തി. അവന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഉറപ്പായും തകര്‍ന്നു പോയേനെ. ബ്ലെസ്ലി ഇന്നലെ കരഞ്ഞതിന് അവനെ ഞരമ്പനാണെന്ന് വരുത്തി തീര്‍ക്കാന്‍ കഷ്ടപ്പെട്ടവരോട് കാലം കണക്ക് ചോദിക്കട്ടെ എന്നതിനപ്പുറം ഒന്നും പറയാനില്ല.

  അന്നും ഇന്നും ബ്ലെസ്ലിക്കൊപ്പം എന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്. ഒരൊറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ തിരിച്ച് പിടിക്കാനും ബ്ലെസ്ലിയ്ക്ക് സാധിച്ചിരുന്നു.

  Also Read: ഗര്‍ഭിണിയായത് സാരമില്ല, ആലിയ രണ്‍ബീറിനെ ഡിവോഴ്‌സ് ചെയ്യണം; താരത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

  English summary
  Bigg Boss Malayalam Season 4: A Viral Note About Blesslee's Perfomance And Audience Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X