For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹേറ്റേഴ്‌സാണ് റോബിന് ഇത്രക്കും സപ്പോര്‍ട്ട് ഉണ്ടാക്കി കൊടുത്തത്; അവതാരകനെങ്കിലും പരിഗണിക്കണമെന്ന് ഫാന്‍സ്

  |

  ബിഗ് ബോസില്‍ ഏറ്റവുമധികം കേട്ടിട്ടുള്ള കാര്യമാണ് ഇരട്ടത്താപ്പ് കാണിക്കുക, അല്ലെങ്കില്‍ ഡബിള്‍ സ്റ്റാന്‍ഡ് കാണിക്കുക എന്നൊക്കെ. ഒന്നിലധികം പേര്‍ ഒരേ തെറ്റ് ആവര്‍ത്തിക്കുകയും എന്നാല്‍ ചിലര്‍ മാത്രം ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുവെന്നാണ് ആരാധകരുടെ വിമര്‍ശനം.

  റോബിന് ബിഗ് ബോസില്‍ നിന്നോ അവതാരകനായ മോഹന്‍ലാലില്‍ നിന്നോ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്നാണ് ഒരു ആരോപണം. മുന്നറിയിപ്പ് കൊടുക്കേണ്ടിടത്ത് കൊടുക്കുന്നതിന് പകരം എല്ലാവരും റോബിനെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ഒരു ആരാധകന്‍ പറയുന്നു.

  'ജാസ്മിന്‍ എന്ത് ജെനുവിന്‍ എന്നാണ് പറയുന്നത്. ജയിച്ച രണ്ടു ഗെയിം ഒത്തു കളിച്ചു ജയിച്ചു, റോബിന്‍ ചോദിച്ചപ്പോള്‍ ലക്ഷ്മിപ്രിയയെ ടാര്‍ഗറ്റ് ചെയ്തു എന്ന സംസാരം തലേന്ന് നടന്നട്ടില്ല എന്ന് നുണ പറഞ്ഞു. പട്ട കത്തിച്ചത് തൊണ്ട വേദനക്ക് എന്ന് പറഞ്ഞത് നുണ, ഡിബേറ്റില്‍ ഒത്തു കളിച്ചില്ല എന്ന് പറഞ്ഞത് നുണ'.

  പക്ഷേ റോബിന്‍ ചായയില്‍ ഈച്ചയെ കണ്ടു എന്നു സാക്ഷി പറഞ്ഞത് മാത്രമാണ് ഇവിടെയും അവിടെയും ചിലര്‍ കാണുന്നുള്ളൂ. ഇവിടെ ചിലര്‍ക്ക് ദില്‍ഷയെ ലവ് ട്രായാങ്കിള്‍ എന്ന് പറഞ്ഞവന് കുറ്റം ഇല്ല.

  അവനോടു മറുപടി കൊടുത്തതിനെ വളച്ചൊടിച്ചത് അയാള്‍ക്കു നേരെ യൂസ് ചെയ്യാന്‍ നോക്കുന്നു. ഇത്തരം വൃത്തികേട് പറയും എന്നറിഞ്ഞ് ലവ് ട്രായാങ്കിളിന് താല്‍പര്യമില്ലെന്ന് റോബിന്‍ പറഞ്ഞത് റിയാസിന് ലവ് ട്രായാങ്കിള്‍ എന്ന് പറയാനുള്ള ലൈസന്‍സ് ആണോ?

  ഒരാളെ സുഹൃത്തായി കണ്ടാല്‍ അയാളുടെ ഒപ്പം കൂടുതല്‍ സമയം ഇരുന്നാല്‍ എന്താണെന്നാണ് പുരോഗമന വാദികള്‍ പറയുന്നത്? ദില്‍ഷ വേറെ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നവരോട് അവള്‍ ചോദിക്കേണ്ടിടത്ത് പ്രതികരിച്ചിട്ടുള്ളത് ഇവര്‍ കണ്ടിട്ടില്ല. ടാസ്‌കുകളില്‍ ജയിച്ചിട്ടുള്ളത് കണ്ടിട്ടില്ല.

  ഇത്തരം ഹേറ്റേഴ്‌സ് തന്നെ ആണ് റോബിന് ഇത്രക്കും സപ്പോര്‍ട്ട് ഉണ്ടാക്കി കൊടുത്തത്. ബിഗ് ബോസ് ഹൗസില്‍ റോബിനോട് വ്യക്തി വിരോധമുണ്ടെന്ന് ജാസ്മിന്‍ പറഞ്ഞത് മോഹന്‍ലാലിന്റെ മുന്നില്‍ വച്ച് പറഞ്ഞതാണ്. അതുകൊണ്ട് റോബിന് പരാതികൊടുക്കാന്‍ പാടില്ല.

  പക്ഷേ മോഹന്‍ലാലിന്റെ മുന്നില്‍ ഡിസ്‌കസ് ചെയ്ത ടിഷ്യു കത്തിക്കല്‍ വിഷയത്തിന് പരാതി കൊടുക്കാം. കാരമല്‍ ദോശയുടെ കേസും മോഹന്‍ലാലിന്റെ മുന്നില്‍ വച്ച് ചോദിച്ചതും പരാതി കൊടുക്കാം, എന്തോന്നിതു? ബിഗ് ബോസിന്റെ അവതാരകന്‍ എങ്കിലും അയാള്‍ക്ക് കുറച്ച് പരിഗണന കൊടുത്തിരുന്നേല്‍ അയാള്‍ക്കു ഇത്ര സപ്പോര്‍ട്ട് ഉണ്ടാകുമായിരുന്നില്ല.

  Also Read: വിവാഹബന്ധം പുതുമ നശിക്കാതെ സൂക്ഷിക്കുക എന്നാല്‍ 'കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരമാണ്; ബാലചന്ദ്ര മേനോന്‍

  പലപ്പോളായുള്ള കുത്തു വാക്കുകളും മോഹന്‍ലാല്‍ എപ്പിസോഡില്‍ ചോദിച്ചതും കൂടി റോബിന്‍ മെൻ്റലി ഡൗണ്‍ ആയപ്പോള്‍, അയാള്‍ കരഞ്ഞപ്പോള്‍, ഇതേ ബിഗ് ബോസ് എന്താണ് അയാളോട് ചെയ്തത്?

  ജയിലിലുള്ളവരോട് അനുവദിക്കുന്ന സമയത്ത് മാത്രമേ സംസാരിക്കാന്‍ പാടൂളളു എന്ന് ഈ സീസണില്‍ ആരോടും പറഞ്ഞിട്ടില്ലാത്ത നിയമം, അയാള്‍ എന്തുകൊണ്ട് കരഞ്ഞു, എന്തുകൊണ്ട് കളിച്ചില്ല, എന്നൊക്കെ ഇതേ ബിഗ് ബോസ് കണ്ടതല്ലേ.

  Also Read: മമ്മൂക്കയ്‌ക്കൊരു കുത്ത് കൊടുക്കാന്‍ തോന്നി, അത്രയേറെ ദേഷ്യം വന്നു; പുഴുവിനെക്കുറിച്ച് ആന്റോ ജോസഫ്

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  എന്നിട്ടിപ്പോ ഇന്ന് ഒരാള്‍ കരഞ്ഞപ്പോള്‍ ജ്യൂസും ചോക്ലേറ്റും കൊടുക്കുന്നു. ലക്ഷ്മിപ്രിയ കരഞ്ഞപ്പോള്‍, ദില്‍ഷ കരഞ്ഞപ്പോള്‍ ഈ സ്‌നേഹം അവരോട് കാണിച്ചോ, റോബിന് കുറച്ചെങ്കിലും ബിഗ് ബോസും അവതാരകനും പരിഗണന കൊടുത്തിരുന്നേല്‍, വാര്‍ണിങ് കൊടുക്കേണ്ടിടത്ത് ജാസ്മിന് വാര്‍ണിങ് കൊടുത്തിരുന്നേല്‍ ഇവര്‍ ഇത്രക്കും അഹങ്കാരം കാണിച്ചു ആളുകളെ വെറുപ്പിക്കുമായിരുന്നില്ല..

  Also Read: ഏറ്റവും വലിയ എതിരാളി ബ്ലെസ്ലിയാണെന്ന് മനസിലാക്കി; റോബിന്റെ സമനില ഇളകിയതിന്റെ കാരണമിതാണ്

  English summary
  Bigg Boss Malayalam Season 4: A Viral Social Media Post About Robin's Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X