India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിനെതിരെ പറഞ്ഞ അതേ ആരോപണം, ബ്ലെസ്ലി ഇട്ട ചൂണ്ടയില്‍ വീണത് റിയാസ്; തന്ത്രം പൊളിഞ്ഞു!

  |

  ഇന്നലെ ബ്ലെസ്ലിയും റിയാസും തമ്മിലുള്ള വാക് പോര് ശ്രദ്ധ നേടിയിരിക്കുകയാണ്. ബ്ലെസ്ലി നേരത്തെ പ്ലാന്‍ ചെയ്ത് ആളുകളെ ടാർജറ്റ് ചെയ്യുകയാണെന്നും പുറത്തുള്ള തന്റെ ടീമിനുള്ള സൂചനകള്‍ നല്‍കുകയാണെന്നുമായിരുന്നു റിയാസിന്റെ ആരോപണം. ബ്ലെസ്ലി ഇത് സമ്മതിക്കുകയും തന്റെ ഗെയിമാണതെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ളൊരു കുറിപ്പ് ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ്.

  Also Read: വിവാഹത്തിന് ക്ഷണിക്കാന്‍ പോലും മടി കാണിക്കുന്നവരുണ്ട്; അവരിലേക്കാണ് മഞ്ജരി വന്നതെന്ന് ഗോപിനാഥ് മുതുകാട്

  ബ്ലെസ്ലി ഇട്ട ചൂണ്ടയിൽ അതി ദയനീയമായി റിയാസ് കൊത്തി. എന്നിട്ടും അവനത് മനസ്സിലായില്ല എന്നതാണ് രസകരം. റിയാസ് കളിക്കുന്നത് സ്വന്തം കഴിവിൻ്റെ മെറിറ്റ് കൊണ്ടല്ല. തൻ്റെ അനർഗ്ഗള നിർഗ്ഗളമായ ഭാഷാ ശെെലി ഉപയോഗിച്ച്, മറ്റുള്ളവരെ ഇടിച്ചു താഴ്ത്തി, അവരിൽ കുറവുകളുണ്ടെന്ന് പ്രേക്ഷകരിൽ വരുത്തിത്തീർത്താണ്. തുടക്കം മുതൽ അവൻ ചെയ്യുന്നതും ഇത് തന്നെയാണെന്നാണ് കുറിപ്പില്‍ പറയുന്നത്.


  ഇവിടെ ബ്ലെസ്ലിയുടെ കാര്യത്തിലും ഇതേ തന്ത്രമാണ് റിയാസ് ചെയ്യാൻ നോക്കുന്നത്. ജാവോ എന്നത് തഗ്ഗടിക്കാൻ ബിഗ് ബോസിന് വെളിയിൽ നിന്നേ ആസൂത്രണം ചെയ്ത് വന്നു എന്നു തുടങ്ങി, പിആർ ടീമിനെ സെറ്റ് ആക്കി വിവരം കെെമാറുകയാണ് എന്ന് ഡോക്ടറെ കുറിച്ച് പറഞ്ഞ അതേ ആരോപണവും എടുത്തിടുന്നുണ്ട്. എത്രമാത്രം ബ്ലെസ്ലിയെ ഇടിച്ചു താഴ്ത്താൻ പറ്റുമോ അതെല്ലാം റിയാസ് ജാവോ കാര്യത്തിൽ ചെയ്തു കൊണ്ടേയിരുന്നുവെന്നും കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നു.

  കൂടെ, ബ്ലെസ്ലി നല്ലവനായി അഭിനയിക്കുകയാണെന്നും, ആ അഭിനയത്തിനാണെങ്കിൽ മേക്കേഴ്സില്‍ നിന്ന് ആളെ വെച്ചാൽ മതിയായിരുന്നു ബിബിയ്ക്ക് എന്നും, അവനെ ഇടിച്ചു താഴ്ത്താൻ ശ്രമിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ബ്ലെസ്ലി അഭിനയിക്കുകയായിരുന്നെങ്കിൽ, നമുക്കെല്ലാം അറിയുന്നതു പോലെ ദിൽഷയുടെ പിന്നാലെ നടന്ന് വെറുപ്പിക്കില്ലായിരുന്നുവെന്നാണ് കുറിപ്പിലെ അഭിപ്രായം.

  മാത്രമല്ല, ഇപ്പറഞ്ഞ റിയാസിന് തന്നെ പലവട്ടം Lgbtq വിനെ കുറിച്ചും മറ്റും പറയാനുള്ള അവസരവും കൊടുക്കില്ലായിരുന്നു. മറ്റുള്ളവർ പോലും നോട്ട് ചെയ്യാത്ത സംഗതികളിൽ അത് തൻ്റെ തെറ്റായിരുന്നു എന്ന് സ്വയം സമ്മതിക്കുകയുമില്ലായിരുന്നു. എന്തൊക്കെ പറഞ്ഞാലും ബ്ലെസ്ലി അവിടെ കളിക്കുന്നത്, അവൻ്റെ മനസ്സ് പറയുന്ന വഴിയേ ആണ്. അതാണ് ദിൽഷയുടെ മാതാപിതാക്കളോട് നോട് വരെ പറയുന്നതിൽ ഉള്ളത്. അക്കാര്യം ശരിയായിരുന്നു എന്നല്ല, അഭിനയമല്ലെന്നാണ് അർത്ഥമെന്നും പറയുന്നു.

  ഇവിടെയാണ് റിയാസ് പ്രേക്ഷകർക്ക് മുന്നിൽ എങ്ങനെ മറ്റുള്ളവരെ മാനുപ്പുലേറ്റ് ചെയ്ത് ഡീഗ്രേഡ് ചെയ്യുന്നു എന്ന കാര്യം മനസ്സിലാക്കാൻ സാധിക്കുന്നത്. യഥാർത്ഥത്തിൽ റിയാസോ അവൻ്റെ അരുമ ജാസ്മിനോ പറഞ്ഞ തെറിയൊന്നും വേറെ ആരും ആ വീട്ടിൽ പറഞ്ഞിട്ടില്ല. ചെയ്തിട്ടുമില്ല. അതിനെതിരെ റിയാസ് ഒരക്ഷരം പോലും സംസാരിച്ചിട്ടുമില്ലെന്നും കുറിപ്പില്‍ പറയുന്നു.


  എച്ചിൽ എന്ന് ദിൽഷയെ കുറിച്ച് പറഞ്ഞത്, സ്വയം മറന്ന് പോകുന്നതും സ്വന്തം നാർസിസിറ്റിക് പേഴ്സണലാറ്റിയുടെ ഭാഗമാണ്. അതിൻ്റെ ഭാഗമായി തന്നെ, അതിനിടയിലൂടെ, തന്നെ സ്വയം ബൂസ്റ്റ് അപ്പ് ചെയ്യാനും റിയാസ് മറക്കുന്നില്ല. പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞു വന്ന താൻ , അതറിഞ്ഞിട്ടും അതിനെതിരെയാണ്, അതായത് സത്യത്തിന് വേണ്ടിയാണ്, കളിക്കുന്നത് എന്നൊക്കെ സ്വയം പുകഴ്ത്തുന്നുമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

  ഇതൊക്കെ ഒരുതരം വിക്ടിം കാർഡ് ഇറക്കലും, നാർസിസിസ്റ്റിക് പേഴ്സണലാറ്റിയുടെ ഭാഗവുമാണ്. ഇത് കൂടുതലായി കണ്ടത് ജാസ്മിനിലായിരുന്നു. ജാവോയുടെ കാര്യത്തിൽ ബ്ലെസ്ലിയെ ഡീഗ്രേഡ് ചെയ്തു കേറിപ്പോയിക്കൊണ്ടിരിക്കും തോറും, തൻ്റെ തന്നെ തൊണ്ടയാണ് ആ ചൂണ്ടയിൽ കുരുങ്ങി പൊളിഞ്ഞു കൊണ്ടിരുന്നതെന്ന് റിയാസ് മനസ്സിലാക്കുന്നത് അവസാന നിമിഷമാണ്. ഈ സംഭവം റിയാസ് എങ്ങനെ ബിഗ് ബോസില്‍ കളിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ള ഒന്നായി മാറുകയാണ് ചെയ്തതെന്നും കുറിപ്പില്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 4: A Write-up About Blesslee's Game Plan Against Riyas Salim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X