For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പെണ്ണിന് പെണ്ണിനോട് ഇഷ്ടം തോന്നുന്നത് തെറ്റല്ലെന്ന് വിദേശത്ത് പോയപ്പോഴാണ് മനസിലായത്'; അപർണ മൾബറി!

  |

  ബി​ഗ് ബോസ് മലയാളത്തിന്റ ഇതുവരെയുള്ള ചരിത്രത്തിലെ ആദ്യത്തെ വിദേശിയായ മത്സരാർഥിയായിരുന്നു അപർണ മൾബറി. അമ്പത്തിയാറ് ദിവസത്തോളം ബി​ഗ് ബോസ് നാലാം സീസണിന്റെ ഭാ​ഗമായ ശേഷമാണ് അപർണ മൾബറി പുറത്തായത്. ​

  ഗെയിമുകൾ നന്നായി ചെയ്യുന്ന മത്സരാർഥിയായിരുന്നെങ്കിൽ കൂടിയും ജനശ്രദ്ധ നേടുന്ന കാര്യത്തിൽ അപർണ പിന്നിലോട്ടായിരുന്നുവെന്നതാണ് താരത്തിന് വീട്ടിൽ തുടരുന്നതിന് പ്രതിസന്ധിയായത്.

  സോഷ്യൽമീഡിയ വഴി മലയാളികളെ ഇം​ഗ്ലീഷ് പഠിപ്പിച്ചും മലയാളം പച്ചവെള്ളം പോലെ പറഞ്ഞും അപർണ ശ്രദ്ധനേടിയിരുന്നു.

  Also Read: 'റോബിൻ കണ്ണ് തട്ടാതിരിക്കാനുള്ള കുമ്പളങ്ങ'യാണെന്ന് സുചിത്രയും ലക്ഷ്മിയും, 'പുളിശ്ശേരി വെക്കുമെന്ന്' ധന്യ!

  ജനിച്ച നാടിനേക്കാൾ മലയാളത്തോടും കേരളത്തോടും അതിയായ സ്നേഹം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അപർണ. വീട്ടിൽ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കാതെ എല്ലാവരുമായും നല്ലൊരു സൗഹൃദം അപർണ സൂക്ഷിച്ചിരുന്നു. വീട്ടിൽ നിന്ന് നൂറ് ദിവസം തികച്ച് ബി​ഗ് ബോസ് മലയാളം ജയിക്കുന്ന ആദ്യ വിദേശിയാകണമെന്ന ആ​ഗ്രഹവും അപർണയ്ക്കുണ്ടായിരുന്നു.

  അപർണ പോയപ്പോൾ വീട്ടിൽ അവശേഷിക്കുന്നവരെല്ലാം വിതുമ്പുന്നുണ്ടായിരുന്നു. ആദ്യമായാണ് ഒരു മത്സരാർഥികൾ എല്ലാവരും ഒരുപോലെ സങ്കടപ്പെടുന്നത്.

  ബ്ലെസ്ലി പോലും കരയുന്നുണ്ടായിരുന്നു. അശ്വിന് ശേഷം ആരെയും വെറുപ്പിക്കാതെ ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങുന്ന മത്സരാർത്ഥി കൂടിയാണ് അപർണ.

  Also Read: 'ദിൽഷ വിഷയത്തിൽ ബ്ലെസ്ലിയോട് അസൂയയുണ്ട്, പക്ഷെ അവനെ വേറെ ആരെങ്കിലും തൊട്ടാൽ വെറുതെ ഇരിക്കില്ല'; റോബിൻ

  പോകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് അപർണ പറഞ്ഞത്. വളരെ ഇമോഷണലായിരുന്നു അപർണ. പുറത്തായി എന്ന റിസൾട്ട് പോലും കരഞ്ഞുകൊണ്ടാണ് അപർണ വായിച്ചത്.

  അപർണയുടെ ജീവിതം മലയാളികൾ അടുത്തറിഞ്ഞതും താരം ബി​ഗ് ബോസിലെത്തിയ ശേഷമാണ്. അപർണ ഒരു ലെസ്ബിയനാണ്. വിവാഹത്തെ കുറിച്ചും പങ്കാളിയെ കുറിച്ചും ബി​ഗ് ബോസിൽ വെളിപ്പെടുത്തിയിട്ടില്ലാത്ത ചില കാര്യങ്ങൾ ജിഞ്ചർ‌ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു അപർണ.

  'കേരളത്തിലെ യുവ തലമുറ ഒരുപാട് പുരോ​ഗമനത്തോടെ ചിന്തിക്കുന്നുണ്ട്. എല്ലവരുടെ താൽപര്യത്തിനും ഇപ്പോൾ പരി​ഗണന ലഭിക്കുന്നുണ്ട്.'

  'അതേസമയം ഇപ്പോഴുള്ള വയസായ ആളുകൾക്ക് നമ്മുടെ സ്വവർ​ഗാനുരാ​ഗം പോലുള്ളവയെ കുറിച്ച് അറിവില്ല. അതുകൊണ്ട് അവർ അം​ഗീകരിക്കാനും ബുദ്ധിമുട്ടാണ്.'

  'ഞാനൊരു സ്വവർ​ഗാനുരാ​ഗിയാണെന്ന് തിരിച്ചറിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് എന്റെ പങ്കാളി അമൃതശ്രീയെ കണ്ടെത്തുന്നതും വിവാഹം ചെയ്യുന്നതും.'

  'എന്റെ ഉള്ളിൽ ചിന്തകളിൽ മാറ്റം വന്നപ്പോൾ അത് എനിക്ക് മാത്രമുള്ള തോന്നലാണെന്നാണ് ഞാൻ കരുതിയത്. അത് തെറ്റാണെന്ന ധാരണയുമുണ്ടായിരുന്നു. പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം വിദേശത്തേക്ക് തിരിച്ചുപോയി.'

  'അവിടെ പെണ്ണിന് പെണ്ണിനോടും ആണിന് ആണിനോടും ഇഷ്ടം തോന്നുന്നത് സ്വഭാവികമാണ്. അവിടെ ഇത്തരത്തിലുള്ള നിരവധി ആളുകളെ കാണാൻ സാധിച്ചു. അപ്പോഴാണ് എന്റെ ചിന്ത തെറ്റല്ലെന്ന് ഞാൻ മനസിലാക്കിയത്.'

  'അപ്പോഴും ഞാൻ പങ്കാളിയെ കണ്ടെത്തിയിരുന്നില്ല. പിന്നേയും വർഷങ്ങളെടുത്തു. പിന്നീട് അമൃതശ്രീയെ കണ്ടുമുട്ടി. വിവാഹം ചെയ്തു. മാതാപിതാക്കൾക്കും ഇത്തരം കാര്യങ്ങളിൽ അറിവുള്ളതിനാൽ വിവാഹം എളുപ്പമായി.'

  'പക്ഷെ കേരളത്തിൽ തിരിച്ച് വന്നപ്പോൾ ഞാൻ വിവാഹം രണ്ട് വർഷത്തോളം മൂടി വെച്ചു. ഇവിടുത്തെ ആളുകളുടെ ചിന്താ​ഗതിയെ ഭയന്നിരുന്നു. സോഷ്യൽമീഡിയ വഴിയാണ് എന്റെ വിവാഹം ഞാൻ പരസ്യപ്പെടുത്തിയത്.'

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  'അതിന് മുമ്പ് കൂട്ടുകാരോട് ഇക്കാര്യങ്ങൾ സംസാരിച്ചു. അതിശയിപ്പിച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എല്ലാവരും കട്ട സപ്പോർട്ട്.'

  'നമ്മുടെ സമൂഹം വളരുന്നു മാറി ചിന്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് എന്റെ കൂട്ടുകാരിൽ നിന്നും ലഭിച്ച പ്രതികരണം. അമൃതശ്രീയുമായുള്ള ജീവിതം എളുപ്പമാണ്. ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ പെട്ടന്ന് മനസിലാക്കാൻ സാധിക്കും ആണുങ്ങളെക്കാൾ കൂടുതൽ.'

  'അതിനാൽ ഞാൻ‌ സന്തോഷവതിയാണ് അമൃതശ്രീയ്ക്കൊപ്പം. ഞങ്ങൾ പരസ്പരം ഒരുപാട് സംസാരിക്കും. അവളുടെ തമാശകൾ കേട്ട് ചിരിച്ചിട്ട് വയറുവേദനച്ചിട്ടുണ്ട്. കൂടാതെ നല്ല ഭക്ഷണം പാകം ചെയ്യാനും മിടുക്കിയാണ്' അപർണ മൾബറി പറഞ്ഞ് അവസാനിപ്പിച്ചു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: aparna mulberry open up about her lesbian marriage life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X