For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിമിഷയെ ഉപയോഗിച്ച് ജാസ്മിനെ തകർക്കും; പിന്നാലെ നിമിഷ, റോബിന്‍, റിയാസ് എന്നിവരെയും, വിനയ് മാസ്റ്റര്‍ ഗെയിമറാണ്

  |

  ബുദ്ധിയും ശക്തിയും ഒരുപോലെ ഉപയോഗിക്കേണ്ട ഗെയിം ആണ് ബിഗ് ബോസ്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ യില്‍ സഹമത്സരാര്‍ഥികളെ പുറത്താക്കാനുള്ള ശ്രമവും നടത്തണം. അതിന് വേണ്ടി അധികമാരും ശ്രമിക്കുന്നില്ലെന്ന് കഴിഞ്ഞ എപ്പിസോഡുകളില്‍ നിന്നും വ്യക്തമായി. എന്നാല്‍ വൈല്‍ഡ് കാര്‍ഡിലൂടെ വീട്ടിലേക്ക് എത്തിയവര്‍ അങ്ങനെയല്ല.

  ഓരോ മത്സരാര്‍ഥികളെ കുറിച്ചും പുറത്ത് നിന്ന് പഠിച്ചിട്ട് വന്നതിനാല്‍ മത്സരം ശക്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കും. വിനയ് മാധവിനെ മാസ്റ്റര്‍ ഗെയിമര്‍ എന്ന് വിളിക്കാമെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ജാസ്മിന്‍, നിമിഷ, റിയാസ്, റോബിന്‍, എന്നിവരെ പുറത്താക്കാന്‍ വിനയ് ശ്രമിക്കുന്ന രീതിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഒരാള്‍ പറയുന്നത്.

  നിമിഷയെ ഉപയോഗിച്ച് ജാസ്മിനെ തര്‍ക്കാനുള്ള വിനയിയുടെ മൈന്‍ഡ് ഗെയിം ആണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടന്നു കൊണ്ടിരിക്കുന്നത്. നിമിഷ എന്ന വ്യക്തി ഒരു ടോക്‌സിക്ക് ഫാമിലിയുടെ പ്രോഡക്റ്റ് ആണ്. സ്വാഭാവികമായും അങ്ങനെ ഒരു ചുറ്റുപാടില്‍ നിന്ന് വരുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ അടക്കിപ്പിടിച്ച നിരവധി ട്രോമകളും ഫ്രസ്റ്റെഷനും ഉണ്ടായിരിക്കും.

  പുറത്തു കോണ്‍ഫിഡന്‍സ് കാണിക്കുമെങ്കിലും ഇവര്‍ക്ക് വളരെയധികം ആത്മവിശ്വാസ കുറവ് ഉള്ളിലുണ്ട്. ഭാരം കുറയ്ക്കാനുള്ള ടാസ്‌കില്‍ നിമിഷ പെട്ടെന്ന് സെന്‍സിറ്റീവ് ആയി പിന്മാറി നിന്നത് ഇതിന്റെ ഒരു ഉദാഹരണം മാത്രം. ബിഗ് ബോസില്‍ വെച്ച് കണ്ടുമുട്ടിയ നിമിഷയും ജാസ്മിനും തമ്മില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ബെസ്റ്റ് ഫ്രണ്ട്‌സ് ആകാനുള്ള കാരണം ഇതാണ്.

  നാളിതുവരെ നിമിഷയ്ക്ക് തന്റെ കുടുംബത്തില്‍ നിന്ന് പോലും കിട്ടാതിരുന്ന ഒരു സ്വീകാര്യത ജാസ്മിനില്‍ നിന്ന് കിട്ടി. പക്ഷേ കുറച്ചു സമയം കഴിഞ്ഞതോടെ താന്‍ വളര്‍ന്ന തന്റെ ടോക്‌സിക് ഫാമിലിയുടെ സ്വഭാവം നിമിഷയിലും തല പൊക്കി തുടങ്ങി.

  അവള്‍ ജാസ്മിനെ പതിയെ ഡോമിനേറ്റ് ചെയ്തു തുടങ്ങി. ജാസ്മിന്‍ ഒഴിച്ച് മറ്റെല്ലാവര്‍ക്കും ആ കാര്യം മനസ്സിലായി എങ്കിലും ജാസ്മിന് ഇപ്പോഴും മനസ്സിലായിട്ടില്ല. ക്യാപ്റ്റന്‍സി ഡിബേറ്റിന് ശേഷം നിമിഷയുടെ ജാസ്മിന് മുകളില്‍ ഉള്ള ഡോമിനന്‍സ് മറ നീക്കി പുറത്തു വന്ന ഈ അവസരത്തില്‍ ആണ് വിനയിയുടെ വരവ്.

  ഇങ്ങനെ നാണംകെട്ട് നില്‍ക്കാന്‍ ഞാനില്ല; ത്രീകോണ പ്രണയമാണെങ്കില്‍ എനിക്ക് വോട്ട് തരണ്ട, പൊട്ടിത്തെറിച്ച് ദിൽഷ

  ലൈവില്‍ നിമിഷയെ കുറിച്ച് പറയുന്നു, വന്ന ഉടനെ തന്നെ നിമിഷയെ പൊക്കി ഉയര്‍ത്തി ആകാശത്തോളം കൊണ്ട് പോകുന്നു. അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി സംസാരിക്കുന്നു.

  ഇങ്ങനെ ജാസ്മിന്‍ നല്‍കിയ ജെനുവിനായ സ്‌നേഹത്തിന്റെയും പരിഗണനയുടെയും ആയിരം ഇരട്ടി ഫേക്ക് ആയിട്ടുള്ള സ്‌നേഹവും പരിഗണനയും കൊണ്ട് നിമിഷയെ മൂടുന്നു. അതിനു ശേഷമാണ് വിനയ് പതുക്കെ കളി തുടങ്ങുന്നത്.

  പതിയെ പതിയെ ജാസ്മിനെ പ്രോവൊക്ക് ചെയ്യുന്നു. ഓരോ തവണയും നിമിഷയുടെ റിയാക്ഷന്‍ ശ്രദ്ധിച്ച ശേഷം ചൊറിയലിന്റെ ശക്തി കൂട്ടുന്നു. റോബിനെതിരെ നില്‍ക്കുന്നു എന്ന തോന്നല്‍ ഉണ്ടായത് കൊണ്ടും നിമിഷയെ നല്ല പോലെ ട്രീറ്റ് ചെയ്യുന്നത് കൊണ്ടും ജാസ്മിന്‍ എല്ലാം സഹിച്ചു അടങ്ങി ഇരിക്കുന്നു.

  തെറിവിളിയും കാമചേഷ്ടകളും; ബീപ്പ് സൗണ്ട് ഇട്ട് ബിഗ് ബോസ്, റോബിന്റെ പൊയ്മുഖം പൊളിഞ്ഞ് വീഴുകയാണോ?

  നിമിഷയാകട്ടെ പെട്ടെന്ന് കിട്ടിയ സ്റ്റാര്‍ഡം കാരണം ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നത് പോലുമില്ല. ജാസ്മിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഈറ്റപ്പുലിയെ പോലെ കടിച്ചു കീറാന്‍ പാഞ്ഞടുക്കുന്ന നിമിഷ ആയിരം വോള്‍ട്ട് കോള്‍ഗേറ്റ് ചിരിയും ആയി ഇരിക്കുന്നു. ഉടനെ തന്നെ ഈ വിഷയം സംസാരിച്ചു ജാസമിനും നിമിഷയും അടി വെച്ച് തെറ്റിപ്പിരിയും.

  അത് നടന്നാല്‍ ഉടനെ തന്നെ ജാസ്മിനെ വിനയ് നേരിട്ട് ആക്രമിക്കും. പുറത്തു ജാസ്മിനെതിരെ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഉള്ള എതിര്‍പ്പ് ഒറ്റ അടിക്ക് വിനയിയുടെ അഡ്‌വാന്റേജാകും. ജാസ്മിന്റെ കൂടെ റിയാസ് നില്‍ക്കുന്നത് കൊണ്ട് നേരിട്ട് ഒരു വാഗ്‌വാദം നടത്തുക പോലും ചെയ്യാതെ തന്റെ കൂടെ വന്ന വൈല്‍ഡ് കാര്‍ഡിനെ പ്രേക്ഷകര്‍ക്കിടയില്‍ തിരിക്കാന്‍ കഴിയും.

  ഇവരെ സസ്‌പെന്‍ഡ് ചെയ്യണം, ഇങ്ങനെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ് ബോസ് ചരിത്രത്തില്‍ ഉണ്ടാകില്ല

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  ആള്‍ക്കാര്‍ക്ക് ഇഷ്ടമില്ലാത്ത നിമിഷയും റിയാസും ഉടനെ അടുത്ത എവിക്ഷനില്‍ പുറത്തു പോകുകയും ചെയ്യും. ഉടക്ക് ആയതിനാല്‍ ജാസ്മിന്‍ നിമിഷയെ സേവ് ചെയ്യാന്‍ ഉള്ള സാധ്യതയും കുറയും. ജാസ്മിനെതിരെ ഉള്ള പോരാട്ടം ഏറ്റെടുക്കുന്നതോടെ റോബിന്‍ തൊഴില്‍ രഹിതന്‍ ആകും. അങ്ങനെ ഒരു വെടിയ്ക്ക് നാല് പക്ഷി ജാസ്മിന്‍, നിമിഷ, റിയാസ്, റോബിന്‍. വിനയ് ഒരു മാസ്റ്റര്‍ ഗെയിമര്‍ ആണ്.

  English summary
  Bigg Boss Malayalam Season 4: Audiences Says Vinay Madhav Was A Master Gamer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X