Don't Miss!
- News
ശസ്ത്രക്രിയയില്‍ പിഴവ്,ഉപകരണം വയറിനുള്ളിൽ മറന്നു;3 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- Finance
ഉടന്‍ വാങ്ങാവുന്ന 4 ബുള്ളിഷ് ഓഹരികള്‍; ചെറിയ റിസ്കില്‍ പരീക്ഷിക്കാം
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
ബ്ലെസു മുഹമ്മദ് ബ്ലെസ്ലിയായി! ലക്ഷ്മി വര്‍ഗീയ കാര്‍ഡ് ഇറക്കുന്നുവെന്ന് ബ്ലെസ്ലി; ബിബിയില്‍ പൊരിഞ്ഞ അടി
ബിഗ് ബോസ് വീട്ടില്‍ ലക്ഷ്മി പ്രിയയ്ക്കെതിരെയുള്ള ഗെയിം ശക്തമാക്കാന്‍ ഒരുങ്ങി ബ്ലെസ്ലി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലെസ്ലി ലക്ഷ്മിയെ ഉന്നം വച്ചു കൊണ്ടാണ് സംസാരിക്കുന്നതും കളിക്കുന്നതും. ഇന്നത്തെ ജയില്‍ നോമിനേഷനിലും അത് വ്യക്തമായിരുന്നു. എന്നാല്‍ ഇന്ന് ബ്ലെസ്ലി ലക്ഷ്മിയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണം അമ്പരപ്പിക്കുന്നതായിരുന്നു.
ആദ്യം സംസാരിക്കാനെത്തിയത് ലക്ഷ്മി പ്രിയയായിരുന്നു. തന്നെ ബ്ലെസ്ലി നിരന്തരം ടോര്‍ച്ചര്‍ ചെയ്യുന്നുവെന്നായിരുന്നു ലക്ഷ്മിയുടെ ആരോപണം. താന്‍ ഫ്രോഡാണെന്ന് പറഞ്ഞുവെന്നും തന്റെ തലയില്‍ എരുമച്ചാണകം ആണെന്ന് പറഞ്ഞുവെന്നും താന്‍ ദില്‍ഷയോട് പരദൂഷണം പറയുകയാണെന്ന് പറഞ്ഞുവെന്നും ലക്ഷ്മി ആരോപിച്ചു.

പിന്നീടാണ് ബ്ലെസ്ലി സംസാരിക്കാനെത്തുന്നത്.
ഇന്ത്യയുടെ സല്‍പ്പേരിനൊപ്പം ചേര്‍ന്നു നില്ക്കാന് ലക്ഷ്മി പ്രിയ ശ്രമിക്കാറുണ്ട്. തുടക്കത്തില്‍ എന്നെ ബ്ലെസ്ലി മോനെ, ബ്ലെസു എന്നായിരുന്നു ചേച്ചി വിളിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ബിബി ന്യൂസ് മുതല്‍ എന്നെ മുഹമ്മദ് ഡിലിജന്‍ ബ്ലെസ്ലി എന്ന് വിളിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നാണ് ബ്ലെസ്ലി പറയുന്നത്.
അതിന് ശേഷം ബ്ലെസ്ലി എന്ന ക്യാരക്ടര്‍ കിട്ടിയപ്പോള്‍, ഞാന്‍ നേരത്തെ പറഞ്ഞ എരുമച്ചാണകം എന്നത് പശുവിന് ചാണകം ആക്കി മാറ്റി. അത് എന്തുകൊണ്ടാണെന്ന് എനിക്ക് നന്നായിട്ടറിയാം. നമ്മളുടെ സംസ്കാരവുമായി ചേര്‍ത്തു വെക്കുകയായിരുന്നുവെന്നും ബ്ലെസ്ലി ആരോപിച്ചു.

ചേച്ചി ഇത്രയും നാള് കളിച്ച സ്ത്രീപക്ഷ കാര്‍ഡ്, ജെന്റര്‍ കാര്‍ഡ് ഒക്കെ കളിച്ചു. അവസാനം ലാലേട്ടന് വന്നപ്പോള്‍ വഴക്ക് കിട്ടുകയും എല്ലാ കാര്‍ഡും പൊളിഞ്ഞെന്നും മനസിലായപ്പോള്‍ ഇറക്കിയ കാര്‍ഡാണ് രാഷ്ട്രീയ-വര്‍ഗ്ഗീയ കാര്‍ഡ്. ഇത് മനസിലാക്കാന്‍ അധികം ബുദ്ധിയൊന്നും വേണ്ട. നാല് വോട്ടിന് വേണ്ടി ചേച്ചിയിറക്കുന്ന കാര്‍ഡ് മനസിലാക്കാനുള്ള ബുദ്ധി മലയാളികള്‍ക്കുണ്ട്. അവര്‍ ചോറാണ് തിന്നുന്നത് ചാണകമല്ലെന്നും ബ്ലെസ്ലി പറഞ്ഞു.
ഇതോടെ ലക്ഷ്മി പ്രിയയുടെ നിയന്ത്രണം നഷ്ടമാവുകയും തന്റെ ഭാഗം ക്ലിയര്‍ ചെയ്യാന്‍ വരികയും ചെയ്തു. ഞാനൊരു പാര്‍ട്ടിയുടേയും അംഗമല്ല. എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ട്. എല്ലാ പാര്‍ട്ടിയുടേയും പരിപാടികള്‍ക്ക് പോകാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു.

ഇതിനിടെ ലക്ഷ്മിയെ പിന്തുണച്ചു കൊണ്ട് ധന്യയും രംഗത്തെത്തുകയുണ്ടായി. ബ്ലെസ്ലിയെ ഇഷ്ടപ്പെടുന്നവര്‍ ഇത് ഗൗരവ്വമായി എടുത്താല്‍ നാളെ അവര്‍ ലക്ഷ്മി പ്രിയയെക്കുറിച്ച് എഴുതുന്ന കാര്യങ്ങള്‍ അതിരുവിട്ടു പോയേക്കാം. ഇവര്‍ക്കും പുറത്തിറങ്ങിയാല്‍ ജീവിക്കണ്ടേ. ചില വാക്കുകള്‍ സൂക്ഷിക്കണം. നിനക്ക് ജയിലില്‍ പോകാനുള്ള പേര് പറയാം. പക്ഷെ അതിലേക്ക് മതമോ പാര്‍ട്ടിയോ രാഷ്ട്രീയമോ ഒന്നും കൊണ്ടു വരരുതെന്ന് ധന്യ പറഞ്ഞു.
രാഷ്ട്രീയം സംസാരിക്കരുതെന്ന് സൂരജും പറഞ്ഞു. മതപരമായ കാര്യങ്ങള്‍ പറയരുതെന്ന് ബിഗ് ബോസും പറഞ്ഞിട്ടുണ്ടെന്ന് ലക്ഷ്മി പ്രിയ ഓര്‍മ്മിപ്പിച്ചു. എല്ലാവരേയും ഒന്നായി ചേച്ചി കാണുന്നില്ല എന്നതാണ് എന്റെ പോയന്റ് എന്നായിരുന്നു ബ്ലെസ്ലിയുടെ വിശദീകരണം.

ഇതിനിടെ ലക്ഷ്മി ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് പോകുന്നുണ്ട്. എന്റെ ഹൃദയം ഹനുമാനെ പോലെ മുറിച്ച് കാണിച്ച് എല്ലാവരേയും ഒരുപോലെയാണ് കാണുന്നതെന്ന് തെളിയിക്കാനാകില്ല. എനിക്ക് നിന്നെ തിരുത്താനാകില്ല. എനിക്ക് ബ്ലെസ്ലിയുടെ അടുത്ത് ഇരിക്കണ്ട. എനിക്ക് പേടിയാണ്. ഞാന്‍ സങ്കല്‍പ്പിക്കുക പോലും ചെയ്തിട്ടില്ലാത്ത കാര്യത്തെക്കുറിച്ചാണ് ഈ കുട്ടി പറയുന്നതെന്ന് ലക്ഷ്മി പറഞ്ഞു.
സംഭവത്തിന് പിന്നാലെയാണ് ബ്ലെസ്ലിയ്ക്കെതിരെ റിയാസ് രംഗത്തെത്തുന്നത്. ബ്ലെസ്ലി ഓരോരുത്തരേയും ടാര്‍ജറ്റ് ചെയ്യാന്‍ കണക്ക് കൂട്ടിയാണ് വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും ലക്ഷ്മിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും അത്തരത്തിലുള്ളതാണെന്ന് റിയാസ് പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ ലക്ഷ്മി പ്രിയ റിയാസിനെ കെട്ടിപ്പിടിച്ച് നന്ദി പറയുന്നുണ്ട്.
-
'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ഗായത്രി!
-
'ആറ് മാസം ഗർഭിണിയാണെന്ന് എനിക്ക് തന്നെ തോന്നി'; പ്രചരിച്ച വാർത്തകൾക്കിടെ കരീന
-
സിനിമയിൽ നിന്ന് ഇടവേളയെടുത്തത് ഭാര്യ കാരണം, പ്രേംകുമാർ എന്ന നടനെയല്ല വ്യക്തിയെയാണ് ഇഷ്ടമെന്ന് ഭാര്യ