For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാധാരണക്കാരുടെ വാക്കിന് വിലയില്ലേ? ബ്ലെസ്ലിയുടെ ചാറ്റ് പുറത്ത് വിട്ട് മുന്‍കാമുകി; ആര്‍മിയുടെ ശല്യം!

  |

  ബിഗ് ബോസ് താരം ബ്ലെസ്ലിയുടെ കാമുകി കഴിഞ്ഞ ദിവസം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരുന്നു. താന്‍ ടോക്‌സിക്കാണെന്ന് ബ്ലെസ്ലി പറഞ്ഞതിനെതിരെയാണ് കൃഷ്ണ എന്ന യുവതി രംഗത്തെത്തിയത്. ബ്ലെസ്ലിയുമായി പിരിഞ്ഞതിനെക്കുറിച്ചും ബ്ലെസ്ലിയുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ചുമൊക്കെ കൃഷ്ണ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരുന്നു.

  Also Read: 'ദിൽഷ വിഷയത്തിൽ ബ്ലെസ്ലിയോട് അസൂയയുണ്ട്, പക്ഷെ അവനെ വേറെ ആരെങ്കിലും തൊട്ടാൽ വെറുതെ ഇരിക്കില്ല'; റോബിൻ

  ഇപ്പോഴിതാ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ബ്ലെസ്ലിയുടെ ആരാധകരില്‍ നിന്നുമുണ്ടാകുന്ന ആക്രമണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോകളിലൂടെയായിരുന്നു കൃഷ്ണയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം.

  ''എന്നെക്കുറിച്ചോ ബ്ലെസ്ലിയെക്കുറിച്ചോ ഒരു വക പോലും അറിയാത്തവരാണ് കമന്റ്‌സിടുന്നത്. അതുകൊണ്ട് എനിക്ക് ഉള്ളില്‍ നിന്നും വിഷമമൊന്നുമില്ല. അഭിനയിക്കുന്നവര്‍ക്ക് ഫാന്‍സുണ്ടാകും. എനിക്ക് പബ്ലിസിറ്റിയുടെ ആവശ്യമില്ല. എന്റെ ജീവിതത്തില്‍ അനുഭവിച്ച യഥാര്‍ത്ഥ കാര്യങ്ങളാണ് പറഞ്ഞത്. അത് മനസിലാക്കുന്നവര്‍ വളരെ കുറവായിരിക്കും. അത് നമ്മളുടെ കാലത്തിന്റെ പ്രത്യേകതയാണ്. ഞാന്‍ പച്ചയായ മനുഷ്യനാണ്. പ്രതികരിക്കുന്നയാളാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല''.

  ''എന്നെ ടോക്‌സിക്ക് ആണെന്ന് പറയുന്നവര്‍ അതിനുള്ള തെളിവ് കൊണ്ട് വരണം. വെറുതെ ആരോപിക്കുന്നത് കേട്ടു നില്‍ക്കാനാകില്ല. എനിക്ക് നേരെ വന്ന ചോദ്യങ്ങള്‍ക്കാണ് പരസ്യമായി പ്രതികരിച്ചത്. ആളുകള്‍ എന്തൊക്കയെ വിവരക്കേട് പറയുന്നുണ്ട്. എന്നെ പേഴ്‌സണലി ബാധിച്ച് തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രതികരിച്ചത്. അതുകൊണ്ട് യാതൊരു പ്രശ്‌നവും ഫീല്‍ ചെയ്യുന്നില്ല''

  ''എന്നെ ടോക്‌സിക്കെന്ന് വിളിച്ചത് കൊണ്ടാണ് പ്രതികരിച്ചത്. നിരന്തരം ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് എന്റെ ഭാഗം പറയാന്‍ തീരുമാനിച്ചത്. അല്ലാതെ പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല പറഞ്ഞത്. എനിക്ക് ആരുടേയും ഫെയിം കണ്ട് അസൂയ തോന്നിയിട്ടല്ല''.

  ഇന്നലെയും കൃഷ്ണ വീഡിയോയിലൂടെ ബ്ലെസ്ലിയ്ക്കും കമന്റുകള്‍ക്കുമെതിരെ രംഗത്തെത്തിയിരുന്നു. ബ്ലെസ്ലിയുമായുള്ള ചാറ്റും കൃഷ്ണ പങ്കുവച്ചിരുന്നു.

  ''ഞാന്‍ കുറച്ച് കമന്റുകള്‍ വായിച്ചു. അതിനോട് പ്രതികരിക്കാനാണ് ഞാന്‍ വന്നത്. ഞാന്‍ വളരെ ട്രാന്‍സ്പാരന്റ് ആയ വ്യക്തിയാണ്. എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വന്നതു കൊണ്ടും എന്റെ മനസാക്ഷി പറയണം എന്ന് പറഞ്ഞത് കൊണ്ടുമാണ് പ്രതികരിച്ചത്. കുറച്ച് നാളുകളായി ഞാന്‍ എന്റെ ജോലിയുമായി മാറി ജീവിക്കുകയായിരുന്നു. അപ്പോഴാണ് ബിഗ് ബോസില്‍ പഴയ കാമുകി, ടോക്‌സിക് എന്നൊക്കെ പറഞ്ഞ് വരുന്നത്. പലരും പറയുന്നുണ്ട് പേര് പറഞ്ഞില്ലല്ലോ എന്ന്. ടോക്‌സിക്ക് ആയിരുന്നോ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നില്ലല്ലോ? എന്നെ അറിയുന്നവര്‍ക്ക് ഞാന്‍ ആണോ അല്ലയോ എന്നറിയാം. പല ക്ലൂവും കൊടുത്തിട്ടുണ്ട്. എന്നെ അറിയുന്നവര്‍ നേരിട്ട് വിളിച്ച് ചോദിച്ചു'' എന്നായിരുന്നു കൃഷ്ണ പറഞ്ഞത്.


  ''ഒരാള്‍ ബിഗ് ബോസില്‍ പോയി സ്റ്റാര്‍ ആയപ്പോള്‍ അയാള്‍ പറയുന്നത് വലിയ കാര്യം, സാധാരണക്കാര്‍ പറഞ്ഞാല്‍ ഒരു വിലയുമില്ലേ? അതോ എന്തെങ്കിലും പറയണമെങ്കില്‍ ബിഗ് ബോസില്‍ പോണോ. ബിഗ് ബോസില്‍ പോകുന്നവര്‍ മണ്ടന്മാരല്ല, അത്യാവശ്യം ബുദ്ധിയുള്ളവരാണെന്ന്. ബ്ലെസ്ലിയുടെ പഴയ വീഡിയോ നോക്കിയാല്‍ അറിയാം അവന്‍ നല്ല ബുദ്ധിയുള്ള, പ്രതികരിക്കുന്നയാളാണ്. എന്നിട്ട് ആളുകള്‍ പറയുന്നത് അവന് അറിയാതെ പറ്റിയതല്ലേ എന്നൊക്കെയാണ്. ഞാന്‍ മണ്ടിയായിട്ട് അഭിനയിക്കണം എന്നാണോ പറയുന്നത്''.

  ''ഒരു വ്യക്തിയെ ദ്രോഹിക്കാന്‍ ഓരോന്ന് പറഞ്ഞിട്ട് എങ്ങനെയാണ് അറിയാണ്ട് പറഞ്ഞതാവുക. ഒരാള്‍ പറഞ്ഞത് അറിയാണ്ട് പറഞ്ഞതും വേറൊരാള്‍ പറഞ്ഞത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാകുന്നതും എങ്ങനെ? ഞാന്‍ ആരേയും കുറ്റം പറഞ്ഞിട്ടില്ല. എന്നെ ആരോപിച്ചതിന് പ്രതികരിക്കുകയാണ് ചെയ്തത്. ആര്‍മി ഇളകുമെന്ന് കരുതി പേടിച്ചിരിക്കണോ? പലതും ഗുണ്ടായിസവും പിആര്‍ വര്‍ക്കും വച്ചാണ് നടക്കുന്നത്. അതൊരു റിയാലിറ്റി ഷോയാണ്, കണ്ട് ആരാധിക്കാം പക്ഷെ പൊട്ടന്മാരാകരുത്. സത്യങ്ങള്‍ ഒരുനാള്‍ മനസിലാക്കാം''.

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  ''രണ്ടു പേരുടേയും പേഴ്‌സണല്‍ ചാറ്റ് വലിച്ചിഴക്കുന്നത് മോശമാണെന്നുള്ളത് കൊണ്ട് ഞാനതിനൊന്നും മുതിര്‍ന്നിട്ടില്ല. പക്ഷെ അവരുടെ കുടുംബം ഞങ്ങള്‍ കാമുകി കാമുകന്മാരായിരുന്ന കാലത്തെ ചാറ്റ് സുഹൃത്തുക്കള്‍ക്കും പിആര്‍ വര്‍ക്കുകാര്‍ക്കും കൊടുത്ത് പ്രചരിപ്പിക്കുകയാണ്. എന്റെ കൈയ്യിലും ബ്ലെസ്ലിയെ മോശപ്പെടുത്താന്‍ പറ്റുന്ന ചാറ്റുകളുണ്ട്. പക്ഷെ അത് ചെയ്തിട്ടില്ല. ഞാന്‍ കൊടുക്കുന്ന ബഹുമാനമാണ്. പക്ഷെ എന്നെ ഒരുപാട് ദ്രോഹിച്ചു തുടങ്ങി. ഇനി ചിലപ്പോള്‍ ഞാനത് പുറത്ത് വിട്ടെന്ന് വരാം. ഞാനാരേയും പേടിച്ചല്ല ജീവിക്കുന്നത്'' എന്നും കൃഷ്ണ പറഞ്ഞിരുന്നു.

  English summary
  Bigg Boss Malayalam Season 4 Bleslee's Ex Lover Slams His Fans For Comments Against Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X