India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ സീസണിലെ ഏറ്റവും ടോക്‌സിക്കായ വ്യക്തി ബ്ലെസ്ലി; എന്ത് സന്ദേശമാണ് അവന്‍ പുറത്തേക്ക് നല്‍കുന്നത്!

  |

  ബിഗ് ബോസ് മലയാളം സീസണിലെ മികച്ച മത്സരാർത്ഥികളില്‍ ഒരാളാണ് ബ്ലെസ്ലി. എന്നാല്‍ ഫിനാലെയിലേക്ക് അടുക്കവെ കടുത്ത വിമർശനമാണ് ബ്ലെസ്ലി നേരിടുന്നത്. സഹതാരത്തോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റമാണ് വിമർശനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് വിശദമായി വായിക്കാം തുടർന്ന്.

  Also Read: 'എന്റെ ഹൃദയം നിറഞ്ഞു'; റോണ്‍സണെ വീണ്ടും കണ്ട സന്തോഷത്തില്‍ നിമിഷ

  ആദ്യം ഈ സീസണിൽ ഏറ്റവും ടോക്സിക് ആയ വ്യക്തി എന്ന് ഞാൻ കരുതിയത് റോബിൻ ആയിരുന്നു എന്നാണ്. താൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി മറ്റു ആരോടും ക്ലോസ് ആകരുത് അധിക നേരം സംസാരിക്കരുത് മുതലായ സൈക്കോ നിലപാടുകൾ ഉള്ള ഒരു അപരിഷകൃത ചിന്താഗതി ഉള്ള ഇരു മനുഷ്യൻ ആയിരുന്നു. എന്നാൽ അന്നൊക്കെ ബ്ലെസ്ലി ഒരു മാന്യനായ ചെറുപ്പക്കാരൻ ആയിരുന്നു എന്നായിരുന്നു ധാരണ.

  Bigg Boss Malayalam

  എന്നാൽ അതിലും വലിയ സൈക്കോ ആണ് എന്ന് ഇപ്പോഴാണ് മനസിലാകുന്നത്. തനിക്ക് ക്രഷ് തോന്നിയ പെൺകുട്ടി തന്നെ സ്നേഹിക്കണം എന്ന് വാശി പിടിച്ചു പിന്നാലെ നടക്കുന്നത് ഒക്കെ 80-90 കളിൽ മലയാള സിനിമയിൽ കണ്ടിട്ടുണ്ട്. ഏകദേശം അതെ മനോഭാവത്തോട് കൂടി പ്രണയം ഇഷ്ടം ഒക്കെ ഓരോ വ്യക്തിയുടെ വ്യക്തി സ്വാതത്ര്യമാണ് എന്ന് പോലും ഓർക്കാതെ മാനസികമായി പിന്നാലെ നടന്നു അതിനെ ടോർച്ചർ ചെയ്യുന്ന പ്രതിഭാസം ആണ് മുൻപേ പറഞ്ഞ 80-90 ലൈൻ ആൾ.

  നീ പുറത്തിറങ്ങി വിളിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും തുടങ്ങിയ ഭീഷണിയുടെ സ്വരത്തിൽ അയി ആളുടെ നിലപാട്. ഇതിലൂടെ പുറത്തേക്ക് എന്ത് സന്ദേശം ആണ് നൽകുന്നത് എന്ന് മനസിലാകുന്നില്ല. നമ്മുടെ ഇഷ്ടത്തെ റെസ്‌പെക്ട് ചെയ്ത് ഒരാൾ നോ പറഞ്ഞാൽ അത് അംഗീകരിക്കാനും ഉൾകൊള്ളാനും വേണ്ട പക്വത ഇപ്പോഴും ഇല്ല.

  നാഴികയ്ക്ക് 40 വട്ടവും സംസ്കാരം കുടുംബം മാന്യത എന്നൊക്കെ വീരവാദം മുഴക്കുന്ന ദിൽഷാ എന്നാ പെൺകുട്ടിക്ക് തന്നോട് ഉള്ള ഒരാളുടെ ആറ്റിട്യൂട് പ്രണയം അല്ലെങ്കിൽ അതുകുറച്ചു ടോക്സിക് ആണ് എന്നറിഞ്ഞിട്ടും അതിനോട് ശക്തമായ ഒരു പ്രതികരണം ഇതുവരെ ഉണ്ടായി കണ്ടില്ല. മനപ്പൂർവം അല്ലാതെയും തനിക്ക് നേരെ ഉണ്ടാകുന്ന പ്രണയ ചെഷ്ടകളും സ്പർശനം പോലുള്ള സംഭവങ്ങൾ ഉണ്ടായിട്ടും ആൾ ഇതുവരെ അതിനെ ഒക്കെ എന്‍കറേജ് ചെയ്യുന്നത് പോലെ ആണ് മനസ്സിലാക്കുന്നത്.

  എന്നിട്ട് പിന്നീട് കുടുംബം അഭിമാനം അന്തസ് എന്നൊക്കെ പറയുന്നത് ആളിന്റെ ഇരട്ടതാപ്പ് മനോഭാവം ആണ്. തനിക്ക് നേരെ ഉണ്ടാകുന്ന എല്ലാം കാര്യങ്ങളും ആസ്വദിച്ച ശേഷം ആ വ്യക്തിയോട് പിന്നെയും പിന്നെയും അടുത്തിടപെടുമ്പോൾ ആ ആൾക്ക് വീണ്ടും അതിനുള്ള സ്പേസ് കൊടുക്കുകയാണ് ദിൽഷാ. ഒന്നുകിൽ ആ വ്യക്തിയോട് സ്ട്രോങ്ങ്‌ ആയി പറയുക അല്ലാതെ ഇടയ്ക്കിടെ പെണ്ണിന്റെ സംസ്കാരത്തെ പറ്റി മറ്റുള്ളവർക്ക് ക്ലാസ് കൊടുക്കുന്നത് നിർത്തുക. എന്തും സഹിച്ചും ആ കുട്ടി ആഗ്രഹിക്കുന്നത് വോട്ട് ആണെങ്കിൽ ഇങ്ങനെ വോട്ടു വാങ്ങി ജയിക്കുന്നതിൽ ഒരു അർത്ഥം ഇല്ലെന്നു അത് പിന്നീട് സ്വയം മനസിലാകുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

  English summary
  Bigg Boss Malayalam Season 4 Bleslee's Toxic Behavior Gets Slammed By Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X