India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പലരും എതിർത്തിരുന്ന മത്സരാർഥിയെ റിയാസ് പുറത്താക്കി, സേ​ഫ് ​ഗെയിമറെന്ന് വിളിച്ച് വോട്ട് കുറക്കാൻ നോക്കി'; ധന്യ

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചെങ്കിലും ഇപ്പോഴും സോഷ്യൽമീഡിയ നിറയെ ബി​ഗ് ബോസ് വിശേഷങ്ങൾ തന്നെയാണ്. നൂറ് ദിവസം തികച്ച് പുറത്ത് വന്ന മത്സരാർഥികളുടെ ആഘോഷങ്ങളും അഭിമുഖങ്ങളുമാണ് എല്ലായിടത്തും നിറയുന്നത്.

  ഇതുവരെ ‌വന്ന മൂന്ന് സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പ്രേക്ഷകർ സെലിബ്രേറ്റ് ചെയ്ത സീസൺ നാലാം സീസൺ തന്നെയായിരുന്നു. ഇരുപത് മത്സരാർഥികൾ പങ്കെടുത്ത സീസൺ ഫോറിൽ ആറ് ഫൈനലിസ്റ്റുകളാണ് ഉണ്ടായിരുന്നത്.

  Also Read: പുഷ്പയുടെ രണ്ടാം ഭാ​ഗത്തിൽ നിന്നും ഫഹദ് ഫാസിൽ പിന്മാറി, കാരണം വിജയ് സേതുപതിയോ? സത്യം ഇതാണ്!

  അതിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ദിൽഷ പ്രസന്നൻ വിജയിയായി. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാം സ്ഥാനത്ത് റിയാസും നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം ലക്ഷ്മിപ്രിയയും ധന്യയും എത്തി. ആറാം സ്ഥാനത്ത് സൂരജായിരുന്നു.

  എല്ലാവരും ഓരോ പദ്ധതികളും സ്ട്രാറ്റർജികളുമായാണ് ബി​ഗ് ബോസിലേക്ക് എത്തിയത്. അവരിൽ നിന്നും വോട്ടുകൾ ലഭിച്ച് മുന്നോട്ട് കുതിച്ചവരാണ് ഫൈനൽ കണ്ടത്. ഫൈനലിസ്റ്റുകളിൽ പ്രധാനിയായിരുന്നു നടി ധന്യ മേരി വർ​ഗീസ്.

  ബിഗ് ബോസ് സീസൺ നാലിൽ 100 ദിവസം അതിജീവിച്ച സേഫ് ഗെയിമർ ആയിരുന്നു ധന്യയെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.

  Also Read: വിവാദമായ ലിവിങ് ടു​ഗെതർ ജീവിതം, 2000ത്തിൽ വിവാഹം, എംജിയുടെ കൈകളിൽ താൻ സുരക്ഷിതയാണെന്ന് ലേഖ!

  പക്ഷെ ടാസ്‌കുകളിൽ ധന്യ വളരെ മുന്നിലായിരുന്നു തുടക്കം മുതൽ. ഫൈനൽ സിക്സിൽ എത്തിയവരിൽ രണ്ട് തവണ ക്യാപ്റ്റനായ ഒരേയൊരാളും ധന്യയാണ്. ഒരുപാട് ഇമേജ് പോവുമോന്ന് ഓർത്ത് പിന്നിൽ നിന്ന് കളിക്കാൻ മാത്രം ഇഷ്ട്ടപെട്ട ഒരാളെന്നാണ് സോഷ്യൽ മീഡിയ ധന്യയെ കുറിച്ച് പറഞ്ഞത്.

  ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായി ഹൗസിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധന്യ മേരി വർ​ഗീസ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ.

  'ട്രോളുകൾ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. ഒന്നും എന്നെ വിഷമിപ്പിച്ചിരുന്നില്ല. നൂറ് ദിവസം തികയ്ക്കുക എന്നത് ലക്ഷ്യമായിരുന്നു. ഹൗസിലെ വഴക്കാളിയായി മാറരുത് എന്നത് വലിയ ആ​ഗ്രഹമായിരുന്നു.'

  'എന്റെ വീട്ടുകാർക്കും ഞാൻ അത് ഉറപ്പ് നൽ‌കിയിരുന്നു. പലരും പറഞ്ഞു ഞാൻ സേഫ് ​ഗെയിമാണ് കളിച്ചതെന്ന്. എനിക്കൊപ്പമുള്ള മത്സരാർഥികൾക്ക് ഞാൻ ഫൈനൽ ഫൈവിൽ വരരുതെന്ന് ഉണ്ടായിരുന്നു.'

  'അതുകൊണ്ടാണ് അവർ എന്നെ സെയ്ഫ് ​ഗെയിമറെന്ന് വിളിച്ച് എനിക്ക് കിട്ടുന്ന വോട്ടിൽ കുറവ് വരുത്താൻ ശ്രമിച്ചത്. ഞാനും ലക്ഷ്മിപ്രിയയും പരദൂഷണ കമ്മിറ്റിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്.'

  'പക്ഷെ ഞങ്ങളെപ്പോലെ മാറിപ്പോയി മൂലയ്ക്ക് ഇരുന്ന് സംസാരിച്ചിട്ടുള്ളവരാണ് ബാക്കിയുള്ള മത്സരാർഥികളും. തുടകത്തിൽ റോബിൻ-ജാസ്മിൻ പ്രശ്നങ്ങളല്ലാതെ മറ്റൊന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ല.'

  'ആ വഴക്കിനിടയിൽ പോയി നമുക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. റോബിൻ പുറത്താകണമെന്ന് ഞങ്ങൾ ആ​ഗ്രഹിച്ചിരുന്നില്ല. വോട്ടിങ് കുറഞ്ഞ് പുറത്താകുന്നതും പുറത്താക്കപ്പെടുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ.'

  'പലരും എതിർത്തിരുന്ന മത്സരാർഥിയെ 42 ആം ദിവസം വന്ന് പുറത്താക്കിയ മത്സരാർഥിയാണ് റിയാസ്. അതിനാൽ തന്നെ എലിമിനേറ്റായി പോയ മത്സരാർഥികളെല്ലാം പുറത്തിറങ്ങി റിയാസിനെ പിന്തുണച്ചു.'

  'അത് അവന് ​ഗുണം ചെയ്തു. ലക്ഷ്മിപ്രിയയെ ആദ്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ലക്ഷ്മിയെ അടുത്തറിഞ്ഞപ്പോൾ അത് മാറി.'

  Blesslee First Interview: റോബിനെക്കുറിച്ച് കേട്ട കാര്യങ്ങളൊന്നും വിശ്വസിക്കുന്നില്ല | *Interview

  'ഞാൻ സേഫ് ​ഗെയിമറാണെന്ന് പറയുന്നവർ എല്ലാവരും ഒന്നിച്ച് നിന്നാണ് എന്നെ നോമിനേറ്റ് ചെയ്തിരുന്നത്. പക്ഷെ അവർ പറയുന്നത് ഞാൻ സേഫ് ​ഗെയിം കളിക്കുന്നു, അടുക്കള ജോലി മാത്രം ചെയ്ത് സമയം കൂട്ടുന്നുവെന്നൊക്കെയാണ്.'

  'കുറ്റം പറയുന്നവർ പക്ഷെ കൃത്യമായി വന്ന് ഭക്ഷണം കഴിക്കുകയും ചെയ്യും. ഞാനൊറ്റയ്ക്ക് നിന്നാണ് കളിക്കുന്നതെന്ന് കുറച്ചുപേരെങ്കിലും മനസിലാക്കിയത് കൊണ്ടാണ് എനിക്ക് വോട്ട് കിട്ടിയതും ഫൈനൽ സിക്സിൽ കേറിയതും.'

  'ഞാൻ പോയപ്പോൾ ഉള്ളതിനേക്കാൾ അതീവ സന്തോഷത്തിലായിരുന്നു എന്റെ കുടുംബം എനിക്ക് അത് മതി' ധന്യ മേരി വർ​ഗീസ് പറയുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Dhanya Mary Varghese open up about co contestants game plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X