For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബ്ലെസ്ലിക്ക് ക്യാപ്റ്റൻസി നേടി കൊടുത്ത ശേഷം തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയാണ്'; പരിഹസിച്ച് ധന്യ!

  |

  ബി​ഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും നന്നായി കളിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു മത്സരാർഥിയാണ് ബ്ലെസ്ലി. ഒമ്പതാം ആഴ്ചയിൽ ഹൗസ് ഭരിക്കുന്നതും ബ്ലെസ്ലിയെന്ന ക്യാപ്റ്റനാണ്. നന്നായി പ്രയത്നിച്ച് കളിച്ചാണ് ബ്ലെസ്ലി ക്യാപ്റ്റൻസി നേടിയത്.

  ബ്ലെസ്ലി ക്യാപ്റ്റനായതിൽ അതൃപ്തിയുള്ളവരാണ് വീട്ടിലേറെയും. ഇപ്പോൾ ബ്ലെസ്ലിക്ക് ക്യാപ്റ്റൻസി നേടി കൊടുക്കാൻ കളിച്ചതിന്റെ പേരിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് തനിക്കെന്നാണ് ധന്യ മേരി വർ​ഗീസ് പറയുന്നത്.

  വീട്ടിലെ മറ്റ് അം​ഗങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ധന്യയുടെ തുറന്ന് പറച്ചിൽ.

  Also Read: 'പെണ്ണിന് പെണ്ണിനോട് ഇഷ്ടം തോന്നുന്നത് തെറ്റല്ലെന്ന് വിദേശത്ത് പോയപ്പോഴാണ് മനസിലായത്'; അപർണ മൾബറി!

  ബ്ലെസ്ലി, റോബിൻ, റിയാസ് എന്നിവർ ആയിരുന്നു കഴിഞ്ഞ ആഴ്ച ക്യാപ്റ്റൻസിക്ക് വേണ്ടി മത്സരിച്ചത്. വീറും വാശിയും നിറഞ്ഞ മത്സരമാണ് നടന്നത്. ക്യാപ്റ്റനാവാൻ മത്സരിച്ചത് മൂന്നുപേർ ആണെങ്കിലും മുഴുവൻ മത്സരാർഥികളെയും പങ്കെടുപ്പിക്കുന്ന ഒരു ടാസ്ക്കായിരുന്നു ബി​ഗ് ബോസ് നൽകിയത്.

  ക്യാപ്റ്റനാവാൻ മത്സരിക്കുന്ന ഓരോ മത്സരാർഥികളെയും മൂന്ന് മത്സരാർഥികൾ വീതം പിന്തുണച്ചു. പിന്നാലെ ഓരോ നിറങ്ങളിലെ സ്റ്റിക്കി നോട്ടുകൾ ഓരോ മത്സരാർഥികൾക്കും നൽകി. മത്സരാർഥികൾക്ക് തൊട്ടുമുന്നിൽ ഒരു വലിയ ബോർഡും അകലത്തായി മൂന്ന് മേശകളും വെച്ചിരുന്നു.

  Also Read: 'റോബിൻ കണ്ണ് തട്ടാതിരിക്കാനുള്ള കുമ്പളങ്ങ'യാണെന്ന് സുചിത്രയും ലക്ഷ്മിയും, 'പുളിശ്ശേരി വെക്കുമെന്ന്' ധന്യ!

  ഓരോ മത്സരാർഥിയെയും പിന്തുണയ്ക്കുന്നവർ തങ്ങൾ പിന്തുണയ്ക്കുന്ന മത്സരാർഥിയുടെ പേര് സ്റ്റിക്കി നോട്ടിൽ എഴുതിയ ശേഷം ബോർഡിൽ ഒട്ടിക്കാനായി അവരുടെ കൈയിൽ കൊണ്ട് കൊടുക്കുകയാണ് വേണ്ടിയിരുന്നത്.

  രണ്ടാമത്തെ ബസർ കേൾക്കുമ്പോൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ആരുടെ നിറത്തിലുള്ള നോട്ടുകളാണോ അവരാവും വിജയിയെന്ന് ബി​ഗ് ബോസ് പറഞ്ഞിരുന്നു. ബ്ലെസ്ലിക്ക് മഞ്ഞ നിറമാണ് ലഭിച്ചിരുന്നത്.

  റിയാസിന് പിങ്കും റോബിന് ഓറഞ്ചും ലഭിച്ചു. മത്സരത്തിൽ ബ്ലെസ്ലിയെ പിന്തുണച്ചത് ധന്യ, അഖിൽ, സൂരജ് എന്നിവരായിരുന്നു. ഏറെനേരം നീണ്ട മത്സത്തിന് ശേഷം വിധി പറയാൻ ജഡ്‍ജായ സുചിത്ര ബുദ്ധിമുട്ടി.

  തന്റെ നിറമാണ് മുന്നിൽ നിൽക്കുന്നതെന്ന് സ്ഥാപിച്ചെടുക്കാൻ ഏറ്റവുമധികം ശ്രമിച്ചത് റിയാസായിരുന്നു. മത്സരം തർക്കത്തിലേക്ക് നീണ്ടതോടെ നോട്ടുകൾ എണ്ണിനോക്കാമോയെന്ന് ബി​ഗ് ബോസിനോട് സുചിത്ര ചോദിച്ചെങ്കിലും അത് വേണ്ടെന്നായിരുന്നു മറുപടി.

  വിധികർത്താവിന് ഏറ്റവുമധികം കാണാനാവുന്ന നിറം ഏതെന്ന് പറഞ്ഞാൽ മതിയെന്നും ബി​ഗ് ബോസ് പറഞ്ഞു. തുടർന്ന് ബ്ലെസ്‍ലിയെ സുചിത്ര വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

  എന്നിട്ടും തർക്കം അവസാനിച്ചിരുന്നില്ല. ശേഷം റിയാസും ജാസ്മിനും വാശിയോടെ സ്റ്റിക്കി നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. അപ്പോഴും വിജയിച്ചത് ബ്ലെസ്ലി തന്നെയായിരുന്നു.

  ബോർഡിൽ സ്റ്റിക്കർ ഒട്ടിച്ച ബ്ലെസ്ലിയെക്കാൾ അധ്വാനം അവനെ സഹായിച്ച ധന്യയ്ക്കും സൂരജിനും അഖിലിനുമായിരുന്നു.

  ഒരു മിനിറ്റ് പോലും വിശ്രമിക്കാതെ ഓടിയാണ് ധന്യയും സൂരജും അഖിലും ചേർന്ന് ബ്ലെസ്ലിയെ വിജയിപ്പിച്ചത്. പക്ഷെ ബ്ലെസ്ലി മോശം ക്യാപ്റ്റനാണെന്നാണ് വീട്ടിലെ ഒട്ടുമിക്ക അം​​ഗങ്ങളും പറയുന്നത്.

  ബ്ലെസ്ലിയുടെ പരിഷ്കാരങ്ങൾ ഇഷ്ടപ്പെടാത്ത സുചിത്ര, ജാസ്മിൻ അടക്കമുള്ളവരാണ് പരാതിക്കാർ. ഇപ്പോൾ ധന്യയും ബ്ലെസ്ലിയുടെ ക്യാപ്റ്റൻസിയെ പരസ്യമായി കുറ്റപ്പെടുത്തിയിരിക്കുകയാണ്.

  'നിന്നെ ക്യാപ്റ്റൻസിയിൽ ജയിപ്പിച്ചതിന്റെ പേരിൽ ഞാനിപ്പോൾ തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥയാണ്. നിന്റെ ക്യാപ്റ്റൻസി മോശമായതുകൊണ്ട് എല്ലാവരും കൂടെ നാണംകെടുത്തുന്നുണ്ട് എന്നെ. കഷ്ടപ്പെട്ട് ഓടി ജയിപ്പിച്ചത് വെറുതെയായി' എന്നാണ് ധന്യ ബ്ലെസ്ലിയോട് പറഞ്ഞത്. സുചിത്രയും ധന്യയെ പിന്തുണച്ച് സംസാരിച്ചു.

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  വീട്ടിലുള്ളവർക്ക് ബ്ലെസ്ലിയുടെ ക്യാപ്റ്റൻസി ബോധിച്ചില്ലെങ്കിലും പ്രേക്ഷകർക്ക് ബ്ലെസ്ലിയിലെ ക്യാപ്റ്റനെ ഇഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നത്.

  അത്രത്തോളം പക്വതയോടെയാണ് ബ്ലെസ്ലി വീട്ടിലെ അം​ഗങ്ങളെ കൊണ്ടുനടക്കുന്നതും കാര്യങ്ങൾ ചെയ്യുന്നത്. ക്യപ്റ്റൻസി കിട്ടി മിനിറ്റുകൾക്കുള്ളിൽ തന്നെ റിയാസ്, സുചിത്ര, ജാസ്മിൻ തുടങ്ങിയവർ ബ്ലെസ്ലിയെ ആക്രമിക്കാൻ തുടങ്ങിയിരുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: dhanya says she ashamed of herself because of Blesslee captaincy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X