For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ​ഗായത്രി!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിടുന്ന താരമാണ് സീസൺ‌ ഫോറിൽ വിജയിയായ ദിൽഷ പ്രസന്നൻ. ദിൽഷയുടെ ബി​ഗ് ബോസിലെ മത്സരരീതിയും പുറത്തിറങ്ങിയപ്പോൾ ഉണ്ടായ സംഭവങ്ങളും ചൂണ്ടികാട്ടിയാണ് പലരും ദിൽഷ പ്രസന്നനെ സൈബർ ബുള്ളിയിങ് ചെയ്യുന്നത്.

  ഡാൻസുമായി ബന്ധപ്പെട്ടതടക്കം നിരവധി റിയാലിറ്റി ഷോകളിൽ പങ്കെടുത്ത് വിജയിയായശേഷമാണ് ദിൽ‌ഷ ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയത്.

  Also Read: പതിനെട്ട് വയസിൽ വിവാഹിതയായി; ഇപ്പോൾ 8 വർഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയൽ മരിയ പ്രിൻസ്

  അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. ദിൽഷ ഒന്നാമതെത്തിയപ്പോൾ രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. വലിയ പ്ലാനിങ്ങൊന്നും ഇല്ലാതെയാണ് ബി​ഗ് ബോസിൽ പങ്കെടുക്കാനെത്തിയതെന്ന് പലപ്പോഴായി ദിൽഷ പറഞ്ഞിരുന്നു.

  ദിൽഷയ്ക്ക് നേരെ പലരീതിയിൽ സൈബർ ബുള്ളിയിങ് മത്സരിക്കുമ്പോഴും മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും നടന്നപ്പോൾ‌ ദിൽഷയെ സപ്പോർ‌ട്ട് ചെയ്ത് സംസാരിച്ച വ്യക്തികളിലൊരാൾ ​നടി ഗായത്രി സുരേഷായിരുന്നു.

  പലപ്പോഴായി ദിൽഷയ്ക്ക് വേണ്ടി ലൈവ് വീഡിയോകളിലൂടെയും മറ്റും ​ഗായത്രി സംസാരിക്കുകയും ചെയ്തിരുന്നു.

  Also Read: 'ഒരുങ്ങിയാലും ഒരുങ്ങിയില്ലെങ്കിലും പണ്ടത്തേക്കാൾ സുന്ദരി'; പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുത്ത് സംവൃത സുനിൽ!

  ദിൽഷയെപ്പോലെ തന്നെ ഒരു കാലത്ത് എന്ത് പറഞ്ഞാലും വിമർശനം നേരിട്ടിരുന്നു ​ഗായത്രി. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം കഴിഞ്ഞ ദിവസമാണ് ആദ്യമായി ദിൽഷ ​ഗായത്രിയെ കണ്ടത്. ശേഷം ഇരുവരും ഒരുമിച്ച് വീഡിയോകളും ഫോട്ടോകളും പകർത്തി സോഷൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

  കഴിഞ്ഞദിവസം റെഡ് എഫ്എമ്മിന്റെ മെൽറ്റിങ് പോയിന്റ് പരിപാടിയിൽ ഒരുമിച്ചെത്തി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇരുവരും.

  തങ്ങൾ ഇരുവർക്കും നിരവധി സാമ്യതകളുണ്ടെന്നും ദിൽഷയും ​ഗായത്രിയും പറയുന്നു. 'ഇതിനുമുമ്പ് ഇതേവരെ ​ഗായത്രിയെ കാണുകയോ സംസാരിക്കുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല.'

  'ബി​ഗ് ബോസിലേക്ക് പോകും മുമ്പ് എന്റെ ഫാമിലി എന്നോട് പറഞ്ഞിരുന്നു. ​ഗായത്രിയെ കണ്ട് പഠിക്കാൻ. കാരണം മനസിലെന്താണോ തോന്നുന്നത് അത് ​ഗായത്രി പറയാറുണ്ട്. കാമറയുണ്ടെന്നുള്ളതൊന്നും ​ഗായത്രി വിഷയമാക്കാറില്ല. ഞാൻ പറയുന്ന കാര്യങ്ങൾ പലപ്പോഴും അങ്ങനെയല്ല ആളുകളിൽ എത്തുന്നത്' ദിൽഷ പറഞ്ഞു.

  'ആദ്യം ദിൽഷയെ കണ്ടപ്പോൾ നല്ലൊരു ഭം​ഗിയുള്ള കുട്ടി എന്ന രീതിയിലെ ഞാൻ നോക്കിയിരുന്നുള്ളു. പിന്നെ പതിയെ ദിൽഷയെ നല്ല ക്വാളിറ്റികൾ ഞാൻ ശ്രദ്ദിച്ച് തുടങ്ങി. ദിൽഷയുടെ സ്വഭാവമുള്ളവർ വേ​ഗത്തിൽ തെറ്റിദ്ധരിക്കപ്പെടും. ഫേക്കാണെന്നാണ് ഇവരെ കാണുമ്പോൾ ആളുകൾ പറയുക.'

  'ആളുകളുടെ ഇഷ്ടം കിട്ടാനുള്ള ശ്രമമാണെന്നും പലരും പറയും' ​ഗായത്രി ദിൽഷയെ കുറിച്ച് പറഞ്ഞു. 'ബി​ഗ് ബോസ് ഹൗസിൽ ഒന്നും നമുക്ക് അഭിനയിച്ച് നടക്കാൻ കഴിയില്ല. മൂന്ന്, നാല് ദിവസം കഴിയുമ്പോൾ നമുക്ക് അത് അഭിനയിക്കാൻ മറന്നുപോകും.'

  'സിനിമയിൽ അഭിനയിക്കണമെന്ന് ആ​ഗ്രഹമുണ്ട്' ദിൽഷ പറഞ്ഞു. 'ദിൽഷയ്ക്ക് ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ദിൽഷയ്ക്ക് വേണ്ടി അനിയത്തിയെകൊണ്ടൊക്കെ നിരവധി വോട്ട് പിടിച്ചിട്ടുണ്ട്. എനിക്കും ബി​ഗ് ബോസിലേക്ക് ക്ഷണം വന്നിരുന്നു. പക്ഷെ പോകാനുള്ള മനക്കരുത്തില്ല.'

  Recommended Video

  Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity

  'രണ്ട് സീസൺ കൂടി കഴിഞ്ഞ് കഴിയുമ്പോൾ വേണമെങ്കിൽ നോക്കാം' ​ഗായത്രി പറഞ്ഞു. 'എനിക്ക് മുപ്പത് വയസ് കഴിഞ്ഞുവെന്ന് പറഞ്ഞ് കെളവിന്നാണ് പലരും വിളിക്കുന്നത്. മുപ്പത് വയസിന് മുമ്പ് കല്യാണം കഴിഞ്ഞ് പെൺകുട്ടികൾ സെറ്റിലാവണമെന്നാണ് പലരുടേയും ചിന്ത.'

  'എനിക്ക് മോശമായി മെസേജും കമന്റും അയക്കുന്നവരിൽ‌ ഏറെയും പെൺകുട്ടികളാണ്. ആളുകൾ നിർബന്ധിച്ച് അതിന്റെ പേരിൽ‌ ഞാൻ‌ കല്യാണം കഴിച്ചാൽ നാളെ എനിക്കൊരു പ്രശ്നം വന്നാൽ ഇവരാരും എന്നെ സഹായിക്കാൻ വരില്ലല്ലോ. ​ഗായത്രി ബി​ഗ് ബോസിൽ മത്സരിക്കാൻ പോയാൽ എന്റെ ഫാൻസിനെ ​ഗായത്രിക്ക് കൊടുക്കും' ദിൽഷ പറഞ്ഞു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: Dilsha and actress Gayathri first meet up after finale, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X