For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ എന്നെ പുറത്താക്കാന്‍ നോക്കുന്നു; ദില്‍ഷ പാവം പോലെയിരിക്കുമെങ്കിലും കണ്ണിംഗാണെന്ന് ധന്യ

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ അവസാനത്തെ നോമിനേഷന് ഇന്ന് സക്ഷ്യം വഹിച്ചിരിക്കുകയാണ്. പതിവ് പോലെ നോമിനേഷന് പിന്നാലെ വാക്ക് തര്‍ക്കവും അടിയുമൊക്കെ ഓണായിരിക്കുകയാണ്. ഫിനാലെ അടുത്തവരവെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള ശക്തമായ പോരാട്ടത്തിലാണ് ഓരോ താരങ്ങളും.

  Also Read: വിവാഹത്തിന് ജാഡ കാണിക്കാന്‍ പോയതാണ്; പതിനാറിന്റെ പണിയാണ് തനിക്ക് കിട്ടിയതെന്ന് അരുണ്‍ ഗോപന്‍

  ഇതിനിടെ തന്നെ നോമിനേറ്റ് ചെയ്ത ദില്‍ഷയ്ക്കും ബ്ലെസ്ലിയ്ക്കുമെതിരെ ധന്യ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. സൂരജിനോടായിരുന്നു ധന്യ മനസ് തുറന്നത്. റിയാസുമായുള്ള വഴക്കിന് ശേഷം സൂരജിനേയും കൂട്ടി മുറ്റത്തെ ഊഞ്ഞാലില്‍ വന്നിരുന്നു കൊണ്ടാണ് ധന്യ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.


  ബ്ലെസ്ലിയും ദില്‍ഷയും അവര്‍ക്ക് ടോപ് ഫൈവില്‍ വരണമെന്നും എന്നെ എങ്ങനെയെങ്കിലും പുറത്താക്കണം എന്നും ആഗ്രഹിച്ചു കൊണ്ടാണ് കൡക്കുന്നത്. അതെനിക്ക് കഴിഞ്ഞ നോമിനേഷനില്‍ തന്നെ മനസിലായിരുന്നു. എനിക്കും മനസിലായി. ഏറ്റവും കൂടുതല്‍ പേര് എന്റേത് വരാനാണ് എന്റെ പേര് തന്നെ എടുത്തത് എന്ന് എനിക്ക് മനസിലായി. കൊച്ച് വളരെ പാവം ആയിട്ട് ഇരിക്കുമെങ്കിലും വളരെ കണ്ണിംഗ് ആണെന്ന് എനിക്ക് അറിയാം എന്നാണ് ധന്യ പറഞ്ഞത്.

  വെറുതെ പ്രൊവോക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് റിയാസ് എന്ന് സൂരജ് ധന്യയോട് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. സൗമ്യനായ എന്നെ വരെ പ്രൊവോക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് സൂരജ് പറഞ്ഞു. എന്റെ ദൈവമേ ഈ ചെറുക്കന്‍ കഴിഞ്ഞ ആഴ്ചയെങ്ങാനും പോയിരുന്നുവെങ്കില്‍ എത്ര സമാധാനം ആയേനെ. ഇവന്റെ കൈയ്യിലിരുപ്പ് ഏറ്റവും മോശമാണ്. ടാസുകള്‍ ഞാന്‍ കഴിഞ്ഞ ആഴ്ച മുതലാണ് ഭംഗിയായി ചെയ്യുന്നതെന്ന് നുണ പറയുകയാണെന്നും ധന്യ പറഞ്ഞു.

  ദില്‍ഷയും ബ്ലെസ്ലിയും ഒരുമിച്ചാണ് ഗെയിം കളിക്കുന്നതെന്ന് ധന്യ പറഞ്ഞു. അത് പറയാമായിരുന്നില്ലേ എന്ന് സൂരജ് ചോദിച്ചു. എനിക്ക് പറയാന്‍ അവസരം കിട്ടിയില്ലെങ്കിലും ഞാന്‍ പറഞ്ഞിട്ട് പോകുമെന്നായി ധന്യ. ഓരോരുത്തര്‍ക്കും ഒാരോ ഫേവറീറ്റുകളുണ്ട്. ലക്ഷ്മി ചേച്ചിയുടെ വായില്‍ നിന്നും വന്നത് തെറ്റാണ്. പക്ഷെ ഇവിടെ ഏറ്റവും കൂടുതല്‍ ബലിയാടായത് ലക്ഷ്മി ചേച്ചിയാണ്. പുള്ളിക്കാരിയുടെ പുറകെ നടന്നാണ് പ്രൊവോക്ക് ചെയ്യുന്നതെന്നും സൂരജ് പറഞ്ഞു.

  ലക്ഷ്മി ആവശ്യമില്ലാത്തതിലൊക്കെ ഇടപെടുകയും തലയില്‍ എടുത്ത് വെക്കുകയും ചെയ്യും. ദില്‍ഷയ്ക്കു വേണ്ടിയും ബ്ലെസ്ലിയ്ക്കു വേണ്ടിയുമൊക്കെ സംസാരിച്ചിട്ടുണ്ട്. പക്ഷെ അവരാരും തിരിച്ച് അതുപോലെ നില്‍ക്കില്ല. എന്നോട് അവള്‍ ചോദിച്ചിരുന്നു. ഞാന്‍ നിക്കില്ലെന്ന് പറഞ്ഞു. ആരും നിക്കില്ലെന്നും ധന്യ പറഞ്ഞു.

  അതേസമയം അഞ്ച് പേരാണ് ഈ ആഴ്ച നോമിനേഷിലുള്ളത്. ഫിനാലെ ടിക്കറ്റ് നേടിയ ദില്‍ഷയും സൂരജും ഒഴികെ ധന്യ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി, റോണ്‍സണ്‍ എന്നിവര്‍ നോമിനേഷനിലുണ്ട്. അവസാനത്തെ നോമിനേഷന്‍ ആയതിനാല്‍ സൂരജ് രക്ഷപ്പെടുകയും നേരെ ഫിനാലെയിലേക്ക് എത്തുമെന്നുമാണ് കരുതപ്പെടുന്നത്. തീര്‍ത്തും അപ്രതീക്ഷിതമാണ് സൂരജിന്റെ ഫിനാലെ എന്‍ട്രി. ദില്‍ഷ നേരത്തെ തന്നെ ഫിനാലെ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു.

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ശക്തമായ വാക്ക് തര്‍ക്കത്തിനായിരുന്നു ഇന്നത്തെ നോമിനേഷന്‍ സാക്ഷ്യം വഹിച്ചത്. ലക്ഷ്മിക്കും ധന്യയ്ക്കുമെതിരെ ബ്ലെസ്ലി നോമിനേഷന്‍ നടത്തിയിരുന്നു. അതേസമയം റിയാസ് ധന്യയുടെ ചാരിത്ര്യശുദ്ധിയെ റിയാസ് ചോദ്യം ചെയ്തുവെന്ന ലക്ഷ്മി പ്രിയയുടെ ആരോപണം വലിയ ബഹളത്തിലേക്ക് എത്തിക്കുകയായിരുന്നു. താന്‍ അങ്ങനെ പറഞ്ഞില്ലെന്നും ലക്ഷ്മി വാക്കുകളെ വളച്ചൊടിക്കുകയാണെന്നും റിയാസ് പറഞ്ഞു.

  ഇതേതുടര്‍ന്ന് റിയാസ് ലക്ഷ്മിയുടെ പുറകെ നടന്ന് പ്രൊവോക്ക് ചെയ്യുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ലക്ഷ്മിയുടെ പക്ഷം ചേരാന്‍ ധന്യ ശ്രമിച്ചുവെങ്കിലും റിയാസിന്റെ മറുപടി കേട്ട് ധന്യ പുറത്തേക്ക് പോവുകയായിരുന്നു.

  English summary
  Bigg Boss Malayalam Season 4: Dilsha And Bleslee Are Trying To Kick Me Out Says Dhanya To Sooraj
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X