For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്റെ പേര് വലിച്ചിടാനല്ല ഞാന്‍ ഉദ്ദേശിച്ചത്! കെട്ടിപ്പിടിച്ച് കരഞ്ഞ് ജാസ്മിനും ദില്‍ഷയും

  |

  പുതിയ രണ്ട് പോരാളികള്‍ കൂടി കടന്ന് വന്നതോടെ ബിഗ് ബോസ് വീടാകെ ഇളകി മറിഞ്ഞിരിക്കുകയാണ്. താരങ്ങള്‍ക്കിടയിലെ പൊട്ടിത്തെറികളും വഴക്കുകളുമെല്ലാം സ്ഥിരമായി മാറിയിരിക്കുകയാണ്. ഇതുവരെ ശാന്തമായിരുന്ന ദില്‍ഷ വരെ പൊട്ടിത്തെറിക്കുന്നതിന് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ദില്‍ഷയെ റോബിന്‍ തന്റെ ഗെയിമിനായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനം വീട്ടിലുള്ളവര്‍ക്കെല്ലാം തന്നെയുണ്ട്. അതേ ചൊല്ലി പലരും ദില്‍ഷയെ ഉപദേശിക്കുകയും ചെയ്തിരുന്നു.

  Also Read: കുട്ടി നീ തീയും കാറ്റുമൊക്കെ ആണ്, പക്ഷെ ക്യാപ്റ്റന്‍സിയില്‍ അമ്പേ പരാജയം! ജാസ്മിനോട് അശ്വതി

  ഇന്നലെ ഇതേക്കുറിച്ച് വലിയൊരു ചര്‍ച്ച തന്നെ ബാത്ത്‌റൂം ഏരിയയില്‍ നടന്നിരുന്നു. സുചിത്ര, വിനയ്, ബ്ലെസ്ലി, ധന്യ, ലക്ഷ്മി, ജാസ്മിന്‍ തുടങ്ങിയവര്‍ ജാസ്മിനോട് റോബിനെക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ചീത്തപ്പേരുണ്ടാക്കി കൊടുക്കാന്‍ മാത്രമായിട്ടൊരു മത്സരാര്‍ത്ഥി. ഉളള കാര്യം ഞാന്‍ തുറന്ന് പറയുകയാണ്. ഒരു പെണ്‍കുട്ടിയ്ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ മാത്രമായിട്ടാണെന്നായിരുന്നു സുചിത്ര പറഞ്ഞത്.

  അത് ഇവള്‍ക്ക് കൂടി ബോധ്യം വേണ്ടേ? എന്ന് വിനയ് ചോദിച്ചു. ഇതോടെ എനിക്ക് എന്ത് ചീത്തപ്പേരിന്റെ ബോധ്യമാണ് ഇല്ലാത്തതെന്ന് സര്‍ ഒന്ന് പറയൂ, എന്താണ് നിങ്ങള്‍ പറയുന്ന ചീത്തപ്പേര്? എനിക്ക് മനസിലാകുന്നില്ല, നിങ്ങളെല്ലാവരും ഒന്ന് പറഞ്ഞ് തരുമോ? ഞാന്‍ എന്താണ് ഇവിടെ ചെയ്തത്? എന്ന് ദില്‍ഷ ചോദിച്ചു. അത് നിനക്ക് പുറത്തിറങ്ങുമ്പോള്‍ മനസിലാകും എന്നായിരുന്നു സുചിത്രയുടെ മറുപടി.

  എനിക്ക് മനസിലാകണ്ടേ എന്ന് എന്ന് ചേട്ടന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും ദില്‍ഷ വിനയോട് പറഞ്ഞു. നിന്റെ പേര് അവര്‍ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്നായിരുന്നു റോബിനും റിയാസും തമ്മിലുണ്ടായ വഴക്കിനെ സൂചിപ്പിച്ചു കൊണ്ട് വിനയ് പറഞ്ഞത്. ഞാന്‍ പറഞ്ഞോ എന്റെ പേര് വലിച്ചിഴയ്ക്കാന്‍? എന്ന് ദില്‍ഷ ചോദിച്ചപ്പോള്‍ അതിനുള്ള അവസരം നീ ഉണ്ടാക്കി കൊടുക്കുകയാണെന്നായി വിനയ്.
  ഞാന്‍ എന്ത് അവസരമാണ് ഉണ്ടാക്കി കൊടുത്തത്? എന്ത് അടിസ്ഥാനത്തിലാണ് ചേട്ടന്‍ അങ്ങനെ പറയുന്നത്? എന്ന് ദില്‍ഷ തിരിച്ചു ചോദിച്ചു.

  ഇന്നലെ ഇവര്‍ രണ്ടു പേരും തല്ലുണ്ടാക്കിയപ്പോള്‍ ഞാന്‍ പറഞ്ഞോ ഇവരോട് എന്റെ പേരെടുത്തിടാന്‍? നിങ്ങളാരും ഇഷ്ടപ്പെടാത്തൊരാള്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയതാണോ ഞാന്‍ ചെയ്ത തെറ്റ്? എന്ന് വികാരഭരിതയായി കൊണ്ട് ദില്‍ഷ ചോദിച്ചു. ഞങ്ങള്‍ക്ക് റോബിനോട് ഇഷ്ടമില്ലെന്ന്് ദില്‍ഷയോട് ആരാണ് പറഞ്ഞത്? അഖിലും വിനയും തിരിച്ച് ചോദിച്ചു.

  എന്റെയടുത്ത് റിയാസ് സോറി പറഞ്ഞാലോ റിയാസിനോട് സോറി പറയൂവെന്നാണ് ഡോക്ടര്‍ പറയുന്നത്. പക്ഷെ എനിക്കയാളുടെ സോറി വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. എന്തിനാണ് എന്റെ പേര് വീണ്ടും വീണ്ടും വലിച്ചിടുന്നതെന്ന് ഞാന്‍ ചോദിച്ചതാണ്. ഞാന്‍ പറയുന്നുണ്ട് പ്രൊവോക്ക്ഡ് ആകരുതെന്നെന്ന് ദില്‍ഷ വ്യക്തമാക്കി. ഈ സമയം ലക്ഷ്മി പ്രിയയും ദില്‍ഷയ്ക്ക് പിന്തുണയുമായി എത്തി. ഞാനും ബ്ലെസ്ലിയും സാക്ഷികളാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു.

  പേഴ്‌സണലി ഞാന്‍ ആരേയും വേദനിപ്പിച്ചിട്ടില്ലെന്നായിരുന്നു ദില്‍ഷ സുചിത്രയോട് പറഞ്ഞത്. പിന്നാലെ ജാസ്മിന്‍ ദില്‍ഷയ്ക്ക് അരികിലെത്തുകയും കെട്ടിപ്പിടിച്ചു കൊണ്ട് ആശ്വസിപ്പിക്കുകയുമായിരുന്നു. ദില്‍ഷയും ജാസ്മിനും വിതുമ്പി കരയുന്നുണ്ടായിരുന്നു.

  Also Read: ഫോണ്‍ വിളിച്ചപ്പോള്‍ മമ്മിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; വെളിപ്പെടുത്തി ഡെയ്‌സി

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview


  നിനക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചതാണ്. ഒരൊറ്റ പ്രാവശ്യമെങ്കിലും എന്റെ കണ്ണിലൂടെ കാര്യങ്ങള്‍ കാണൂ. ഞാന്‍ എന്താണ് കാണേണ്ടത്. ഒരു കാര്യവുമില്ലാതെ സ്വന്തം ആവശ്യത്തിനായി കഴിഞ്ഞ കാര്യങ്ങള്‍ വലിച്ചിടുകയാണ്. നിങ്ങളാരും കാണുന്നില്ലെന്ന് കരുതി ഞാന്‍ പറയുന്നില്ല എന്നല്ല. നിന്റെ പേര് അതിലേക്ക് വലിച്ചിടേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. അവര്‍ക്ക് പറയാനുള്ളത് പറഞ്ഞ് തീര്‍ക്കാമായിരുന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്.

  അതേസമയം തന്നില്‍ നിന്നും കുറച്ച് അകലം പാലിക്കണമെന്ന് ദില്‍ഷ റോബിനോട് ഇന്നലെ വ്യക്തമാക്കിയിരുന്നു. ആളുകള്‍ തങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന അവസ്ഥ വരരുതെന്നാണ് ദില്‍ഷ പറഞ്ഞത്.

  English summary
  Bigg Boss Malayalam Season 4: Dilsha And Jasmine Huggs And As Dilsha Gets Emotional
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X