Don't Miss!
- Lifestyle
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ കരഞ്ഞത് ഇതിനൊക്കെയാണ്, തുറന്ന് പറഞ്ഞ് ദില്‍ഷ
ബിഗ് ബോസ് സീസണ് 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ അവസാനിക്കാന്‍ ഇനി കേവലം ഒരാഴ്ച കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ. മത്സരം അവസാന ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോഴും തുടക്കത്തിലെ അതെ ഗെയിം സ്പരിറ്റോടെ പോരാടുകയാണ് മത്സരാര്‍ത്ഥികള്‍. നിലവില്‍ 6 പേരാണ് ഹൗസിലുള്ളത്. ആറ് പേര്‍ക്കും മികച്ച സ്വീകാര്യതയാണ് പുറത്ത് നിന്ന് ലഭിക്കുന്നത്.
Also Read: ഒരു സഹായം ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ ചെയ്തു തന്നു, ദില്‍ഷയെ കുറിച്ച് ഷാന്‍ റഹ്മാന്
17 പേരുമായിട്ടായിരുന്നു ബിഗ് ബോസ് സീസണ് 4 ആരംഭിച്ചത്. പിന്നീട് വിവിധ ആഴ്ചകളിലായി 3 വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസില്‍ എത്തിയിരുന്നു. ഇതില്‍ റിയാസ് സലിം മാത്രമാണ് ഇപ്പോഴും ഹൗസിലുളളത്. സെമി ഫിനാലെ മത്സരങ്ങള്‍ക്ക് തൊട്ട് മുന്‍പാണ് വിനയ് മാധവ് പുറത്താവുന്നത്. എന്നാല്‍ റിയാസ് ഫിനാലെ വേദിയില്‍ എത്തുമെന്നാണ് പ്രേക്ഷകരുടെ നരീക്ഷണം.

റിയാസിനെ പോലെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന മറ്റൊരു ഫിനാലെ മത്സരാര്‍ത്ഥിയാണ് ദില്‍ഷ. ഷോയുടെ തുടക്കം മുതല്‍ തന്നെ ഹൗസിന് അകത്തും പുറത്തു ദില്‍ഷയുടെ പേര് ചര്‍ച്ചയായിരുന്നു. തുടക്കത്തില്‍ ലവ് ട്രാക്കിന്റെ പേരില്‍ താരം തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. പിന്നീട് വരും ദിവസങ്ങളില്‍ നിലപാടുകളിലൂടെ ദില്‍ഷ തന്നെ ആ തെറ്റിദ്ധാരണ മാറ്റുകയായിരുന്നു. ഡേക്ടര്ക്കും ബ്ലെസ്ലിയ്ക്കുമുള്ള ഇഷ്ടമാണ് ദില്‍ഷയ്ക്കെതിരെ ആകെ ഉയര്‍ന്നു വന്ന വിമര്‍ശനം.
Also Read: ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു, പിന്നെ അത് വേണ്ടെന്ന് വെച്ചു, കാരണം പറഞ്ഞ് ചിത്ര

ബിഗ് ബോസ് മലയാളം അവസാനിക്കാന്‍ തുടങ്ങുമ്പോള്‍ ഹൗസില്‍ തന്നെ ഏറ്റവും കൂടുതല്‍ സങ്കടപ്പെടുത്തിയ സംഭവങ്ങളെ കുറിച്ച് പറയുകയാണ് ദില്‍ഷ. മോണിംഗ് ആക്ടിവിറ്റിയിലാണ് താരം മനസ് തുറന്നത്. ലവ് ട്രാക്കെന്ന് ആരോപിച്ച് മറ്റുള്ളവര്‍ കുറ്റപ്പെടുത്തിയത് മുതല്‍ ജാസ്മിന്റെ പുറത്ത് പോക്കുവരെയുളള കാര്യങ്ങള്‍ ദില്‍ഷ പറഞ്ഞു. സങ്കടപ്പെട്ട സമയത്ത് സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കൂടെ നിന്നവര്‍ പോലും തനിക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

വീട് വിട്ട് അധികം നില്‍ക്കാത്ത ആളാണ് ഞാന്‍. അമ്മയാണ് ചോറ് വരെ വാരി തരുന്നത്. അങ്ങനെ ഒരു സാഹചര്യത്തില്‍ നിന്ന് ഇവിടേയ്ക്ക് വന്നപ്പോള്‍ ആദ്യം വിഷമം തോന്നി.
വിശന്നാല്‍ ഭക്ഷണം വരെ ചോദിക്കാന്‍ ഇവിടെ മടിയായിരുന്നു. അതുപോലെ ആളുകളുടെ മുന്നില്‍ കരയാന്‍ ഇഷ്ടമല്ലാത്ത ആളാണ് ഞാന്‍. അമ്മയൊക്കെ മിസ് ചെയ്യുന്ന സമയത്ത് ബാത്ത് റൂമില്‍ പോയി ഇരുന്നും കരഞ്ഞിട്ടുണ്ടെന്നും ദില്‍ഷ പറഞ്ഞു.

അശ്വിന് ദോശ കൊടുക്കാത്തതിരുന്ന സംഭവം എനിക്ക് വളരെയധികം സങ്കടം തോന്നിയെന്നും രണ്ടാമതായി പറഞ്ഞു. അത് ഞാനായിട്ട് ഉണ്ടാക്കിയ പ്രശ്നമായിരുന്നു.
'വിശന്നിട്ട് അന്ന് അവന് അടുക്കളയില്‍ നില്ക്കുന്നുണ്ടായിരുന്നു. ലക്ഷ്മി ചേച്ചി ആ സമയയാണ ദോശയുണ്ടാക്കി റോണ്സണ് ചേട്ടന് കൊടുത്തത്. അത് കണ്ടപ്പോള്‍ സങ്കടം തോന്നി. എന്നാല്‍ പിന്നീട് ലക്ഷ്മി ചേച്ചിയോട് മാത്രം ചോദിച്ചാല്‍ മതിയാരുന്നു എന്ന് തോന്നി'; ദില്‍ഷ പറഞ്ഞു.

'ബ്ലെസ്ലിയും ഡോക്ടറുമായുള്ള സൌഹൃദം ലവ് ട്രാക്കാണെന്ന് പറഞ്ഞതും തന്നെ ഏറെ സങ്കടപ്പെടുത്തി. ഒരു ആണും പെണ്ണും തമ്മില്‍ സംസാരിക്കുന്നതിനെ തെറ്റായി നോക്കുന്ന ഈ രീതി മാറണം.
ഡോക്ടറിനോടൊപ്പം ഇരുന്ന് സംസാരിക്കുന്നതിലൂടെ എന്റെ ഭാവിയ്ക്ക് ഒരു പ്രശ്നവും സംഭവിക്കില്ല. ഞങ്ങള്‍ എന്താണ് സംസാരിക്കുന്നതെന്ന് കൃത്യമായി അറിയാം.കുട്ടികളെ പോലെ കളിക്കുന്നുണ്ടെങ്കിലും എന്നെ സംരക്ഷിക്കാന്‍ എനിക്ക് നല്ലത് പോലെ അറിയാം. മോശമായി ഒരു രീതിയില്‍ പോലും ഞാനും ഡോക്ടറും സംസാരിച്ചിട്ടില്ല. ലവിന്റെ പേരില്‍ നല്ല സൗഹൃദങ്ങള്‍ വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ലെന്നും' ദില്‍ഷ പറഞ്ഞു.

'ഡോക്ടര്‍ പുറത്ത് പോയപ്പോള്‍ സങ്കടപ്പെട്ടത് പോലെ ജാസ്മിന്റെ സംഭവം ഏറെ സങ്കടപ്പെടുത്തി. അന്ന് കരഞ്ഞത് അഭിനയമായിരുന്നില്ല. ജാസ്മിന്റെ പല കാര്യങ്ങളിലും എതിര്‍പ്പുണ്ട്. എന്നാല്‍ അവള് എന്നുള്ള വ്യക്തി എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. ഒരുപക്ഷെ നിമിഷയെക്കാള്‍ നല്ലത് പോലെ ജാസ്മിനെ അറിയാം.
അവളെ കുറിച്ച് ഡേക്ടറിനോട് ഞാന്‍ പറഞ്ഞിട്ടുമുണ്ട്. വളരെ സത്യസന്ധമായിട്ടായിരുന്നു ജാസ്മിന് വീട്ടില്‍ നിന്നത്. അടിയുണ്ടാക്കു്മ്പോഴും അവളുടെ ഹെല്‍ത്തിനെ കുറിച്ച തനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും' ദില്‍ഷ സങ്കടപ്പെട്ട് അനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.