For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോബിന്റെ പെരുമാറ്റം ദിൽഷക്ക് നോവുന്നോ; ഇനി ഒറ്റക്കുള്ള പോരാട്ടം മതിയെന്ന് ആരാധകർ

  |

  ബിഗ് ബോസ് സീസൺ ഫോർ മലയാളം അതിന്റെ അൻപത് ദിനങ്ങൾ പൂർത്തിയാക്കി കളിയുടെ നിർണായക ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എവിക്ഷനിൽ ഒരാൾ കൂടി പുറത്തായതോടെ വീട്ടിൽ ഇനി പന്ത്രണ്ട് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്.

  വീട്ടിൽ ഏവർക്കും ഏറെ പ്രിയങ്കരിയായിരുന്ന അപർണ്ണയാണ് ഇത്തവണത്തെ എവിക്ഷൻ പ്രക്രിയയിലൂടെ പുറത്തായത്. ജനിച്ചത് വിദേശത്താണെങ്കിലും അപർണ്ണ പഠിച്ചതും വളർന്നതുമെല്ലാം കേരളത്തിലാണ്.

  അതുകൊണ്ട് തന്നെ മലയാളം അതിമനോഹരമായി സംസാരിക്കുകയും കേരളീയ സംസ്കാരം നെഞ്ചോട് ചേർത്ത് വെക്കുകയും ചെയ്തിരുന്ന ഒരു മത്സരാർത്ഥിയാണ് അപർണ്ണ. ഇൻവെർട്ടഡ്‌ കോക്കനട്ട് എന്ന പേരിലുള്ള അപർണയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുകയും അതുവഴി ജനശ്രദ്ധ നേടുകയും ചെയ്ത മത്സരാർത്ഥിയായിരുന്നു അപർണ്ണ.

  കഴിഞ്ഞ ദിവസം അപർണ്ണ പുറത്തായതോടെ ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികൾ എല്ലാവരും കരയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ബിഗ് ബോസ് വീട്ടിൽ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു അപർണ്ണ. എന്നാൽ സെയ്ഫ് ഗെയിം കളിച്ചുകൊണ്ടിരുന്നതിനാലാണ് അപർണ്ണക്ക് പ്രേക്ഷക പിന്തുണ ലഭിക്കാതെ പോയത്.

  ബിഗ് ബോസിൽ നോമിനേഷനും എവിക്ഷനും നടക്കുമ്പോഴും പ്രേക്ഷകർ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒന്നാണ് ദിൽഷ, ബ്ലെസ്ലി, റോബിൻ കൂട്ടുകെട്ടും അതിലുണ്ടായ മാറ്റങ്ങളും.

  ബിഗ് ബോസ് സീസൺ ഫൊറിലെ ത്രികോണ പ്രണയമാണ് ബ്ലെസ്ലി, ദിൽഷ, റോബിൻ എന്നിവർ തമ്മിൽ ഉള്ളതെന്ന് പലർക്കും തോന്നിയിട്ടുണ്ട്. ബി ബി പ്ലസിലെ ഒരു എപ്പിസോഡ് പോലും എ ട്രൈയാൻഗിൾ ലവ് സ്റ്റോറി എന്നായിരുന്നു. എന്നാൽ ദിൽഷ തനിക്ക് ഡോക്ടർ ഒരു സുഹൃത്തും ബ്ലെസ്ലി ഒരു സഹോദരനും എന്നാണ് പറയുന്നത്.

  ഇപ്പോൾ കുറച്ച് നാളായി റോബിൻ ദിൽഷായോട് പഴയതുപോലെ ഇടപഴകാറില്ല.

  ദിൽഷായോട് സംസാരിക്കാറില്ല എന്നുതന്നെ പറയാം ദിൽഷയുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ പോലും ദിൽഷയെ ഒന്ന് നോക്കാൻ റോബിൻ തയ്യാറായില്ല. തുടർന്ന് രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത് ദിൽഷയും ബ്ലെസ്ലിയും സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു.

  Also Read:റോബിൻ വിഷയത്തിൽ തെറ്റിയത് ബിഗ് ബോസിന്‌

  ഈ സമയത്ത് അതുവഴി റോബിൻ പോവുകയും താൻ ഉറങ്ങാൻ പോവുകയാണോ എന്ന് റോബിനോട് ബ്ലെസ്ലി ചോദിച്ചു. അതെ സമയം ദിൽഷ റോബിനോട് ഒരു കാര്യം ചോദിച്ചോട്ടെ എന്ന് ചോദിക്കുന്നു എന്നാൽ റോബിൻ ബ്ലെസ്ലിയുടെ ചോദ്യത്തിന് മാത്രം മറുപടി പറഞ്ഞ് അവിടെ നിന്നും പെട്ടന്ന് നടന്നുപോവുകയായിരുന്നു.

  തുടർന്ന്, ഈ മനുഷ്യന് ഇത് എന്ത് പറ്റിയെന്നും തന്നോട് ഇങ്ങനെ കാണിക്കാൻ താൻ എന്താണ് ഡോക്ടറോട് ചെയ്തതെന്നും ദിൽഷ ബ്ലെസ്ലിയോട് ചോദിച്ചു.

  റോബിൻ ദിൽഷയെ പാടെ അവഗണിക്കുകയാണ്. അതിന് കാരണവും ഉണ്ട്. പലപ്പോഴായി ദിൽഷയിൽ നിന്നുണ്ടായ അനുഭവം തന്നെയാവും ഡോക്ടറെ ഇത്തരത്തിൽ പെരുമാറാൻ പ്രേരിപ്പിച്ചത്.

  Also Read: സുഹാനയുടെ ഭാവി കാമുകന് ഷാരൂഖ് നൽകിയ ഏഴ് നിർദേശങ്ങൾ

  എന്നാൽ ദിൽഷയാവട്ടെ ഇപ്പോൾ ബ്ലെസ്ലികാവും കൂടുതൽ സപ്പോർട്ട് എന്നു കരുതി ബ്ലെസ്ലിയുടെ പിന്നാലെ കൂടിയിരിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

  വന്നു പറഞ്ഞാൽ റോബിനെ ഞാൻ കെട്ടിച്ചുകൊടുക്കും | Bigg Boss Malayalam Dilsha's Brother Reveals

  എന്തുതന്നെയായാലും, ഡോക്ടർ റോബിന്റെ ആരാധകർ അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിൽ വളരെയധികം സന്തുഷ്ടരാണ്.

  ദിൽഷ, ബ്ലെസ്ലി, റോബിൻ കോംബോ ഇനി ബിഗ് ബോസ് വീട്ടിൽ വേണ്ട എന്നും റോബിന് ഒറ്റക്ക് ബിഗ് ബോസിൽ കളിച്ച് ജയിക്കാനുള്ള കഴിവുണ്ടെന്നും ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. ദിൽഷ രണ്ടുവെള്ളത്തിൽ കാലുവെച്ചാണ് ബിഗ് ബോസ് വീട്ടിൽ മത്സരിക്കുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

  മോഹൻലാൽ പറയുന്ന കാര്യങ്ങൾ കീറിമുറിച്ച് പരിശോധിച്ചാണ് റോബിൻ ബിഗ് ബോസ് വീട്ടിൽ മത്സരിക്കുന്നതെന്നും ആരാധകർ പറയുന്നുണ്ട്.

  അതുകൊണ്ട് തന്നെ പുറത്തെ കാര്യങ്ങളുടെ ഒരു ഏകദേശ രൂപവും വീട്ടിനുള്ളിൽ ഉള്ളവരുടെ സ്വാഭാവത്തെ കുറിച്ചും റോബിന് ഒരു ധാരണയുണ്ടെന്നും ആരാധകർ വിശ്വസിക്കുന്നു.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4: Dilsha To Blesslee About DR Robin After He Avoiding Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X