Don't Miss!
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
'സൂരജിനെ ഫിനാലെയിൽ കാണണം, നയൻതാരയുടെ വിവാഹം കഴിഞ്ഞതിൽ റോൺസണിന് അത്ഭുതം'; ശാലിനി നായർ!
ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ കൂടിയെ ബാക്കിയുള്ളൂ. ജൂലൈ മൂന്ന് ഞായറാഴ്ചയാണ് ഈ സീസണിൻറെ ഗ്രാൻഡ് ഫിനാലെ. തങ്ങളുടെ പ്രിയ മത്സരാർഥികൾക്ക് വേണ്ടി വോട്ട് അഭ്യർഥിച്ച് പ്രശസ്തരും ആരാധകരുമൊത്തെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനായി നേരത്തെ സീസൺ ഫോറിൽ നിന്നും പുറത്തായ താരങ്ങളെല്ലാം തിരികെ മുംബൈയിൽ വന്നിട്ടുണ്ട്. അവസാന വീക്കെൻഡ് എപ്പിസോഡിൽ പുറത്തായത് റോൺസൺ വിൻസെന്റായിരുന്നു.
ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോൺസൺ വീട്ടിൽ പോയില്ല. ഫിനാലെ കൂടി കഴിഞ്ഞ ശേഷമെ വീട്ടിലേക്ക് പോകൂ. അതിന് മുമ്പായി റോൺസണിനെ കാണാൻ ഭാര്യ നീരജ മുംബൈയിൽ വന്നിരുന്നു. അതിന്റെ വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
വളരെ കുറച്ച് ദിവസം മാത്രം വീട്ടിൽ നിന്ന് ഇരുപത്തിയൊന്ന് ദിവസം പിന്നിട്ടപ്പോഴേക്കും പുറത്താകേണ്ടി വന്ന മത്സരാർഥിയാണ് ശാലിനി നായർ. അവതാരക, മോഡൽ എന്നീ നിലകളിൽ തിളങ്ങുന്ന ശാലിനി പെട്ടന്ന് പുറത്തായതിൽ പ്രേക്ഷകർക്കും അതൃപ്തിയുണ്ടായിരുന്നു.
'തമിഴിലെത്തിയപ്പോൾ പേര് രജനിശ്രീയായി മാറി'; രജനികാന്ത് തന്റെ പേര് മാറ്റിയതിനെ കുറിച്ച് സുമ ജയറാം!
കാരണം ആ സമയത്ത് വീട്ടിൽ ഏറ്റവും ആക്ടീവായിരുന്ന മത്സരാർഥികളിൽ ഒരാൾ ശാലിനിയായിരുന്നു. ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശാലിനി സോഷ്യൽമീഡിയ വഴി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.
സീസൺ ഫോർ ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാനെത്തിയതിന്റെ വിശേഷങ്ങളും ശാലിനി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
ശത്രുക്കളെല്ലാം മിത്രങ്ങളായി ഫാമിലി റീയൂണിയൻപോലെയാണ് ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പുള്ള ദിവസങ്ങൾ ആഘോഷിക്കുന്നത്. ഇപ്പോൾ ഫിനാലെ വിശേഷങ്ങളും ബിബി ഹൗസ് റീയൂണിയൻ വിശേഷങ്ങളും ഫിലിമിബീറ്റിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ശാലിനി.
'കൊച്ചിയിൽ നിന്ന് നവീൻ ചേട്ടനും ജാനകിക്കൊപ്പമെല്ലാമാണ് മുംബൈയിലേക്ക് വന്നത്. വലിയൊരു സന്തോഷമായിരുന്നു ഈ വീണ്ടുമുള്ള ഒത്തുകൂടൽ. ഒരു വെക്കേഷൻ പ്രതീതിയാണ്. മുംബൈ ഇപ്പോഴാണ് ആസ്വദിച്ച് കാണുന്നത്. ഞങ്ങളെല്ലാവരും ഒരുമിച്ച് മുംബൈയിൽ കറങ്ങുകയും പർച്ചേസിങ് ചെയ്യുകയും ചെയ്തു.'
'എല്ലാവരും റോൺസൺ ചേട്ടനെ കാണാനുള്ള ആകാംഷയിലായിരുന്നു. കാരണം റോൺസൺ മാത്രമാണ് അവസാനം വീട്ടിൽ നിന്നും ഇറങ്ങിയത്. മാത്രമല്ല ആൾക്ക് മറ്റുള്ള വിശേഷങ്ങളൊന്നും അറിയുകയുമില്ല.'
'നടി നയൻതാരയുടെ വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞപ്പോൾ റോൺസൺ അത്ഭുതത്തോടെയാണ് അതെല്ലാം കേട്ടത്. ആദ്യം വിശ്വസിക്കുന്നില്ലായിരുന്നു. കുറേനാൾ പുറംലോകവുമായി ബന്ധമില്ലാത്ത ജീവിതമായിരുന്നല്ലോ.'
'ഗ്രാന്റ് ഫിനാലെ സമയത്ത് ചെറിയ പരിപാടികൾ അവതരിപ്പിക്കാൻ പ്രാക്ടീസൊക്കെ കഴിഞ്ഞു. പിന്നെ സൂരജ് ഫിനാലെയിൽ എത്തുകയല്ലേ... അതൊന്ന് കാണാനും അതിയായ ആഗ്രഹമുണ്ട്. എല്ലാവരും നന്നായി ഗെയിം കളിക്കുന്നുണ്ട്.'
'സേഫ് ഗെയിം അല്ലെങ്കിൽ മറ്റുള്ളവരുടെ പിന്തുണയോടെ കളിച്ചവർവരെ ഇപ്പോൾ ഒറ്റയ്ക്ക് നിന്ന് കളിച്ച് അവരുടെ കഴിവ് തെളിയിക്കുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.'
'എല്ലാവരും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നു. അതിൽ ഏറ്റവും അർഹതയുള്ള വ്യക്തി ജയിക്കട്ടെ. ബിഗ് ബോസ് ഫിനാലെ വിശേഷങ്ങൾ പരാമവധി സോഷ്യൽമീഡിയ വഴി പങ്കുവെക്കാൻ ശ്രമിക്കുന്നതായിരിക്കും.'
'എന്നെ പിന്തുണച്ചവർക്ക് ബിഗ് ബോസ് വിശേഷങ്ങൾ അറിയാൻ താൽപര്യമുണ്ടാകുമല്ലോ അതുകൊണ്ടാണ് സോഷ്യൽമീഡിയ വഴി ഒരോ ചെറിയ കാര്യവും പങ്കുവെക്കുന്നത്' ശാലിനി പറയുന്നു.
ഏറെ പ്രത്യേകതകളുള്ള മത്സരാർഥികളുമായാണ് ബിഗ് ബോസ് സീസൺ നാല് ആരംഭിച്ചത്. അക്കാര്യം ഷോ തുടങ്ങി രണ്ടാം ദിവസം മുതൽ പ്രേക്ഷകർക്ക് മനസിലായതാണ്. സംഭവ ബഹുലമായ പ്രശ്നങ്ങളും വാശികളും തർക്കങ്ങളുമൊക്കെയായി ബിഗ് ബോസ് സീസൺ നാല് അതിവേഗത്തിൽ പ്രേക്ഷക ശ്രദ്ധയും നേടി.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍