Don't Miss!
- Sports
ഹൂഡ, ശ്രേയസ്, സഞ്ജു, ശുബ്മാന്, മൂന്നാം നമ്പറില്‍ കണ്ണുവെക്കുന്നവര്‍, ആരാണ് ബെസ്റ്റ്?
- News
നടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരം
- Finance
6 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഈ ഫാര്‍മ ഓഹരിയില്‍ ബ്രേക്കൗട്ട്; വാങ്ങുന്നോ?
- Travel
ആത്മീയതയുടെ ഉന്നതിയിലെ പർവതശൃഖം... തപോവന ഭൂമികയായ മരുത്വാമല
- Automobiles
പെട്രോൾ കാറിനെ സിഎൻജിയാക്കാം... പക്ഷേ എങ്ങനെ?
- Lifestyle
വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ഞാന്‍ റിയലായിരുന്നു, അംഗീകരിച്ചില്ലെങ്കിലും ചിലതൊക്കെ പറയണമായിരുന്നു; എവിക്ഷന് ശേഷം റിയാസ്
അങ്ങനെ ബിഗ് ബോസ് മലയാളം സീസണ് 4 ന് തിരശ്ശീല വീണിരിക്കുകയാണ്. ആവേശകരമായൊരു സീസണിനാണ് അവസാനമായിരിക്കുന്നത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസണാണ് കഴിഞ്ഞു പോയിരിക്കുന്നത്. താരങ്ങള്‍ക്കിടയിലെ വഴക്കുകള്‍ അതിരുകടക്കുന്നതിനും കയ്യാങ്കളിയിലേക്ക് എത്തുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. ഷോയില്‍ നിന്നും ഒരുതാരം സ്വയം ഇറങ്ങി പോകുന്നതിനും ഇത്തവണ ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.
എന്നാല്‍ ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഫിനാലെയില്‍ ടോപ് ത്രീയിലെത്തിയവരില് ഒരാള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നയാളെന്നതായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു വൈല്‍ഡ് കാര്‍ഡ് താരം ഫിനാലെയിലെത്തുന്നത്. അല്‍പ്പം മുമ്പായിരുന്നു വന്നിരുന്നുവെങ്കില്‍ വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന താരമായിരുന്നു റിയാസ് സലീം.

ഇന്ന് മൂന്നാമനായിട്ടാണ് റിയാസ് മടങ്ങിയത്. എന്നാല്‍ ഈ സീസണിലെ മാത്രമല്ല മലയാളം ബിഗ് ബോസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളെന്ന പേരുമായാണ് റിയാസ് പടിയിറങ്ങുന്നത്. ന്യൂ നോര്‍മല്‍ എന്ന വാചകത്തെ എല്ലാ അര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥിയായിരുന്നു റിയാസ്. ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്ന അന്നു മുതല്‍ ഷോയെ മുന്നോട്ട് നയിച്ചത് റിയാസായിരുന്നു.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന റിയാസ് സലീം ഷോയെ അടിമുടി മാറ്റി മറിക്കുകയായിരുന്നു. പുപ്പുലികളായ ജാസ്മിനും റോബിനും ഒരേ ആഴ്ച തന്നെ പുറത്താതോടെ പിന്നീട് നിശബ്ദമായിപോകുമെന്ന് പലരും കരുതിയ ബിഗ് ബോസ് വീടിനെ ജീവിനോടെ നിലനിര്‍ത്താന്‍ റിയാസ് ബിഗ് ബോസ് വീടിന്റെ ഹൃദയമായി മാറുകയായിരുന്നു. റോബിന് പുറത്താകാന്‍ കാരണക്കാരനായി എന്ന പേരില്‍ റിയാസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു പലരും ഷോയുടെ ഒടുവിലേക്ക് എത്തുമ്പോള്‍ റിയാസിന്റെ ആരാധകരായി മാറുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.

താന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നത് റിയല്‍ ആയിട്ടാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം. ഗെയിം ചേഞ്ചര്‍ പുരസ്കാരം നല്കിയ ശേഷം താരത്തിന്റെ പ്രതികരണം ആരായുകയായിരുന്നു അവതാരകനായ മോഹന്‍ലാല്‍. ഇതൊരു ഗെയിം ഷോ ആയിട്ട് ഞാന്‍ കണ്ടിട്ടില്ല. ഇത് റിയാലിറ്റി ടിവി ഷോയാണ്. ഞാന്‍ ഇവിടെ റിയല്‍ ആയിരുന്നു. പല ആള്‍ക്കാരേയും പോലെ മാസ്കിട്ട് കളിച്ച് പ്രേക്ഷകര പിന്തുണ നേടാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആള്‍ക്കാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ അതൊക്കെ എനിക്ക് പറയണമായിരുന്നുവെന്നും റിയാസ് പറയുന്നു.

അതേസമയം ഒരു ചരിത്രമാണ് ഇന്ന് ബിഗ് ബോസ് മലയാളം സീസണ് 4 സൃഷ്ടിച്ചിരിക്കുന്നത്. ആദ്യമായി ഒരു വനിതാ താരം ബിഗ് ബോസ് മലയാളം വിന്നറായി മാറിയിരിക്കുകയാണ്. ദില്‍ഷ പ്രസന്നന് ആണ് ഈ സീസണിലെ വിജയി.
ബ്ലെസ്ലിയും ദില്‍ഷയും അവസാന ഘട്ടത്തിലേക്ക് വന്നെങ്കിലും നൂറ് ദിവസങ്ങളിലായി നടന്ന ഷോ യില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് ദില്‍ഷയ്ക്കായിരുന്നു. മൂന്നാം സ്ഥാനത്താണ് റിയാസെത്തിയത്.
-
'കാർത്തി പറഞ്ഞകാര്യം സിഡിയിലാക്കി തരാമോ?, കാർത്തി പ്രിയപ്പെട്ട സുഹൃത്താണ്' ടൊവിനോ തോമസ് പറയുന്നു!
-
'പാനിപൂരി'യെന്ന് കൂട്ടുകാർ വിളിക്കും, പ്രതീക്ഷയോട് മിണ്ടുമ്പോൾ സൂക്ഷിക്കണമെന്ന് എംജി ശ്രീകുമാർ
-
മോഹൻലാലും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങൾ, കഥയും ക്ലൈമാക്സും റെഡി; സിനിമ പണിപ്പുരയിലെന്ന് വിനീത്