Don't Miss!
- Finance
റൈറ്റ് ട്രാക്കില്‍! ആകര്‍ഷകമായ മൂല്യവും; ഈ കുഞ്ഞന്‍ ഓഹരിയില്‍ നേടാം 60% ലാഭം
- News
'ആർഎസ്എസിനെ കാണിച്ച് ബാലൻസ് ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം', പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
- Travel
പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍
- Sports
IPL 2022: ഫൈനലില്‍ ആരൊക്കെ? സ്വാനിന്റെ വമ്പന്‍ പ്രവചനം
- Lifestyle
തുളസി ഗണപതിഭഗവാന് സമര്‍പ്പിക്കരുത്: കാരണം ഇതെല്ലാമാണ്
- Technology
ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ ചെയ്ത് കൂടാത്ത കാര്യങ്ങൾ
- Automobiles
പുത്തൻ RC 390 മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് KTM, വില 3.14 ലക്ഷം രൂപ
ജാസ്മിനും വിനയിയും തര്‍ക്കത്തിലേക്ക്; വീണ്ടും വാക്കേറ്റമുണ്ടാക്കി ക്യാപ്റ്റനും വൈല്‍ഡ് കാര്‍ഡ് താരവും
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും സംഭവബഹുലമായ സീസണ് കടന്ന് പോവുന്നത്. മാര്‍ച്ച് ഇരുപത്തിയേഴിന് ആരംഭിച്ച ഷോ ഇതിനകം അമ്പത് എപ്പിസോഡിന് അടുത്തെത്തി. നാല്പത് ദിവസത്തിന് ശേഷമാണ് രണ്ടുപേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീടിനകത്തേക്ക് പ്രവേശിക്കുന്നത്.
അതുവരെ സേഫ് പ്ലേ നടത്തിയിരുന്ന പലരെയും ചൊറിഞ്ഞ് പ്രശ്നമുണ്ടാക്കാന്‍ വിനയ് മാധവിനും റിയാസിനും സാധിച്ചു. ആദ്യം ദില്‍ഷയും പിന്നീട് സുചിത്രയുമൊക്കെ വളരെ ശബ്ദത്തില്‍ പ്രതികരിക്കുന്നത് കണ്ടു. ഇപ്പോഴിതാ വിനയിയും ജാസ്മിനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അഖിലടക്കമുള്ളവര് വിഷയത്തില്‍ ഇടപെടുന്നതും കാണാം.

ഇതൊരു പബ്ലിക് പ്രശ്നമല്ലെന്ന് ജാസ്മിന് പറയാന്‍ സാധിക്കുമോ എന്നാണ് അഖില്‍ ചോദിക്കുന്നത്. ഞാനങ്ങനെ എവിടെയും പറഞ്ഞിട്ടില്ലെന്നായി ജാസ്മിന്. അങ്ങനെ ആര്‍ക്കും ഇവിടെ സ്പേസ് കൊടുക്കാനൊന്നും പറ്റില്ലെന്നും നമ്മള് നമ്മുടെ സ്പേസ് ഉണ്ടാക്കുക എന്ന് മാത്രമേയുള്ളു എന്ന് വിനയ് പറയുമ്പോള്‍ നിങ്ങളിപ്പോള്‍ സ്പേസ് ഉണ്ടാക്കുന്നുണ്ടല്ലോ എന്നായി ജാസ്മിന്.

എന്താ ചെയ്യേണ്ടത് എന്നുള്ളത് എനിക്ക് അറിയാം. അത് വിട്ടേക്കാന്‍ വിനയ് പറഞ്ഞു. എന്നാല്‍ ജാസ്മിന് വീണ്ടും ദേഷ്യത്തോടെ സംസാരിച്ചപ്പോള്‍ നീയാരാണെന്ന് ചോദിച്ച് വിനയ് ചാടി എഴുന്നേറ്റു. ഞാനിവിടുത്തെ ക്യാപ്റ്റനാണെന്ന് ജാസ്മിന് പറഞ്ഞപ്പോള്‍ ക്യാപ്റ്റനുള്ള ബഹുമാനമൊക്കെ ഞാന്‍ തന്നിട്ടുണ്ടെന്നും വിനയ് പറഞ്ഞു. വീണ്ടും തര്‍ക്കത്തിലായതോടെ നീ പോടാ എന്ന് ജാസ്മിന് പറഞ്ഞു.
Also Read: ഏറ്റവും വലിയ എതിരാളി ബ്ലെസ്ലിയാണെന്ന് മനസിലാക്കി; റോബിന്റെ സമനില ഇളകിയതിന്റെ കാരണമിതാണ്

എന്തായാലും ബിഗ് ബോസ് വീടിനകം വാക്കു തര്‍ക്കങ്ങള്‍ കൊണ്ടും തെറിവിളികള്‍ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് നല്കിയ വീക്ക്ലി ടാസ്കാണ് ഇത്രയും വഴക്കിന് കാരണമായി മാറിയത്. ബിഗ് ബോസ് കോടതി എന്നതായിരുന്നു ടാസ്ക്. മത്സരാര്‍ഥികള്‍ ഓരോരുത്തരും പലവിധ കേസുമായി വരികയും അത് വാദിച്ച് ജയിക്കുകയുമാണ് വേണ്ടത്. ജയിക്കുന്ന ആള്‍ക്ക് ലക്ഷ്യൂറി ബജറ്റിനുള്ള പോയിന്റ് കിട്ടും. തോല്‍ക്കുന്നവര്‍ക്ക് അത് നഷ്ടപ്പെടുകയും ചെയ്യും.
Also Read: നയന്‍താരയും വിഘ്നേഷ് ശിവനും വേര്‍പിരിയും; ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കഴിയില്ല...

ജാസ്മിന് ലക്ഷ്മിപ്രിയയ്ക്ക് എതിരെ നല്കിയ പരാതിയാണ് വീട്ടിലെ ഏറ്റവും വലിയ വഴക്കായി മാറിയത്. ജഡ്ജിമാരില്‍ ഒരാളായി വന്ന റിയാസ് ജാസ്മിന്റെ ഭാഗത്ത് നിന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ലക്ഷ്മിപ്രിയയുടെ വാദങ്ങള്‍ക്ക് മറുപടി കൊടുത്തത് വക്കീലിന് പകരം ജഡ്ജിയാണ്. ഇത് മത്സരാര്ഥികളെയും സഹജഡ്ജിയായിരുന്ന വിനയിയെയും അതൃപ്തിപ്പെടുത്തി. അങ്ങോട്ടും ഇങ്ങോട്ടും വാക്കുതര്‍ക്കങ്ങള്‍ വന്നതോടെ ടാസ്ക് തന്നെ നിര്‍ത്തിവെക്കേണ്ടി വന്നു.

എന്തായാലും ബിഗ് ബോസ് വീട് ഉണര്‍ന്ന് നില്‍ക്കുകയാണെങ്കിലും ഇത്രയും തെറിവിളി സഹിക്കാന്‍ പറ്റില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മക്കളും കുടുംബവും ഒരുമിച്ചിരുന്ന് കാണുമ്പോള്‍ ഇമ്മാതിരി വര്‍ത്തമാനം പറഞ്ഞാല്‍ എങ്ങനെ കേട്ടിരിക്കും എന്നാണ് ചോദ്യം. എന്തായാലും ഈ ആഴ്ച അവതാരകനായ മോഹന്‍ലാല്‍ വരുന്നതിലൂടെ പ്രശ്നങ്ങള്‍ക്കൊരു പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുകയാണ്.