For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഡിക്കല്‍ റൂമില്‍ നിന്ന് ജാസ്മിന്റെ പൊട്ടിക്കരച്ചില്‍; ബിഗ് ബോസ് ഷോ വിടുന്നോ, തിരികെ വരണമെന്ന് ആരാധകര്‍

  |

  മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉള്‍പ്പെടെ 14 പേരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. കഴിഞ്ഞ വാരാന്ത്യം എപ്പിസോഡിലായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വിനയ് മാധവും റിയാസും ഷോയിലെത്തിയത്. തിങ്കളാഴ്ച രാത്രിയോടൊണ് ഇരുവരും ഹൗസിനുള്ളില്‍ പ്രവേശിച്ചത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. തണുപ്പന്‍ പ്രകടനത്തിലേയ്ക്ക് പോയ മത്സരാര്‍ത്ഥികളും ഹൗസില്‍ ആക്ടീവായി കഴിഞ്ഞു.

  ഇവരെ സസ്‌പെന്‍ഡ് ചെയ്യണം, ഇങ്ങനെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടാകില്ല

  ബിഗ് ബോസ് നാലാം ഭാഗം അമ്പതിനോട് അടുക്കുകയാണ്. ദിവസം കൂടുന്തോറും മത്സരവും കടുക്കുകയാണ്. എല്ലാവരുടേയും ലക്ഷ്യം 100 ദിവസം
  ഹൗസില്‍ നില്‍ക്കണമെന്നാണ്‌. ഇതിനായി പല മാര്‍ഗങ്ങളും ഇവര്‍ നോക്കുന്നുണ്ട്. ബിഗ് ബോസ് ഷോ എന്താണെന്ന് കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് മത്സരാർത്ഥികള്‍
  എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വ്യക്തി ബന്ധങ്ങളെക്കാള്‍ ഹൗസിലെ തങ്ങളുടെ നിലനില്‍പ്പിനാണ് എല്ലാവരും പ്രധാന്യം കൊടുക്കുന്നത്. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഗെയിം കടുപ്പിക്കുന്നതിനോടൊപ്പം ബിഗ് ബോസും മത്സരം ശക്തമാക്കിയിട്ടിണ്ട്. തീ പാറുന്ന പോരാട്ടമാണ് ഇപ്പോള്‍ വീട്ടിനുളളില്‍ നടക്കുന്നത്.

  പ്രണയം ഉണ്ടായിരുന്നു, വിവാഹത്തോട് അടുത്തപ്പോള്‍ പ്രശ്‌നമായി, കല്യാണം മുടങ്ങിയതിനെ കുറിച്ച് ജസീല

  ബിഗ് ബോസ് ഹൗസിനകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരാണ് ജാസ്മിന്റേത്. ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ ജാസ്മിന്റെ പേര് ഉയര്‍ന്ന് വന്നു. മികച്ച മത്സരാര്‍ത്ഥി എന്നതില്‍ ഉപരി നല്ലൊരു എന്റര്‍ടെയ്‌നര്‍ കൂടിയാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ തുറന്നടിക്കുന്നതിനോടൊപ്പം സൗഹൃദവും മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കാറുണ്ട്.

  ബിഗ് ബോസ് ഹൗസിലെ ജാസ്മിന്റെ മുഖ്യഎതിരാളിയാണ് ഡോക്ടര്‍ റേബിന്‍. ഹൗസില്‍ ആദ്യത്തെ ഫൈറ്റ് നടന്നതും ഇവര്‍ തമ്മില്‍ ആയിരുന്നു. തുടക്കത്തില്‍ വിട്ടുവീഴ്ച കാണിക്കാതിരുന്ന ജാസ്മിന്‍ പിന്നീട് ഡോക്ടറിനോട് അല്‍പം അടുപ്പം കാണിച്ചിരുന്നു. റോബിനെ ഹഗ്ഗ് ചെയ്തത് ഹൗസ് അംഗങ്ങള്‍ക്കിടയില്‍ മാത്രമല്ല പുറത്തും വലിയ ചര്‍ച്ചയായിരുന്നു മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇതിനെ കുറിച്ച് ചോദിച്ചിരുന്നു. ശത്രുത അല്‍പം കുറഞ്ഞെങ്കിലും മികച്ച മത്സരമാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. അടിയും വഴക്കുമാണെങ്കിലും ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പടാറുണ്ട്.

  ബിഗ് ബോസ് ഷോയിലൂടെയാണ് ജാസ്മിന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. തുടക്കത്തില്‍
  താരത്തിന്റെ രീതികള്‍ പലര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇമേജ് തന്നെ മാറിയിട്ടുണ്ട്.

  ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ബിഗ് ബോസ് ഷോയുടെ പുതിയ പ്രൊമോ വീഡിയോയാണ്. ഹൗസില്‍ തലചുറ്റി വീണിരിക്കുകയാണ് ജാസ്മിന്‍. ടാസ്‌ക്ക് ലെറ്റര്‍ കേള്‍ക്കുന്നതിനിടയിലാണ് സുഖമില്ലാതാവുന്നത്. ജാസ്മിനെ മെഡിക്കല്‍ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. അവിടെ നിന്ന് പൊട്ടിക്കരയുന്ന ജാസ്മിനെ വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview

  പ്രൊമോ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ജാസ്മിന്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യുന്നു എന്ന തരത്തിലുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഇതാദ്യമായിട്ടാണ് താരത്തെ ഇങ്ങനെ കരയുന്നതായി കാണുന്നത്. സാധാരണ ഹൗസില്‍ പൊട്ടിത്തെറിക്കുന്ന ജാസ്മിനെയാണ കാണാറുള്ളത്. താരത്തിന്റെ കരച്ചില്‍ ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ട്. ശത്രുപക്ഷത്തുള്ളവര്‍ പോലും ആരോഗ്യം വീണ്ടെടുത്ത് ഷോയിലേയ്ക്ക് വേഗം മടങ്ങി വരാനാണ് പറയുന്നത്. അതേസമയം ജാസ്മിന്‍ ഷോ വിടുന്നതിനെ കുറിച്ച് ബിഗ് ബോസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഷോ വിടില്ലെന്നാണ് സൂചന.

  English summary
  Bigg Boss Malayalam Season 4 Jasmin Facing Health Issue, May be she Quit The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X